സപ്രൈസ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്
Monday, March 31, 2025 10:09 AM IST
പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. വാട്സ്ആപ്പിനെ ഡിഫോള്‍ട്ട് കോളിംഗ്, മെസേജിംഗ് ആപ്പായി മാറ്റാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായിട്ടാണ് വാട്സ്ആപ്പ് ഈ പുതിയ സവിശേഷത അവതരിപ്പിച്ചത്.
വാട്സ്ആപ്പിന്റെ ഐഫോണ്‍ ബീറ്റ പതിപ്പ് 25.8.10.74 ഉപയോഗിക്കുന്ന ചില ഉപയോക്താക്കള്‍ക്ക് ഈ സവിശേഷത ലഭിച്ചു തുടങ്ങിയതായി ട്രാക്കറായ വാബെറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഫീച്ചര്‍ സജ്ജമാക്കാന്‍ ആപ്പ് സ്റ്റോറില്‍ നിന്ന് വാട്സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം.
തുടര്‍ന്ന് ഐഫോണില്‍ സെറ്റിംഗ്സ്- ആപ്പുകള്‍- ഡിഫോള്‍ട്ട് ആപ്പുകള്‍ എന്നതില്‍നിന്നു കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും ഡിഫോള്‍ട്ടായി വാട്സാപ്പ് തെരഞ്ഞെടുക്കുക.
ഇതിനുശേഷം ഒരു കോണ്ടാക്റ്റിന്റെ നമ്പറോ മെസേജ് ബട്ടണോ ടാപ്പ് ചെയ്യുമ്പോള്‍ ബില്‍റ്റ്-ഇന്‍ ആപ്പുകള്‍ക്ക് പകരം ഐഫോണ്‍ ഓട്ടോമാറ്റിക്കായി വാട്ട്സ്ആപ്പ് തുറക്കും.
എല്ലാ ഉപയോക്താക്കള്‍ക്കും ഇത് എപ്പോള്‍ ലഭ്യമാകുമെന്ന് ഇതുവരെ വ്യക്തമല്ല.