50 എംപി കാമറ, 5,000 എംഎഎച്ച് ബാറ്ററി; ലാവ ഷാര്‍ക്ക് പുറത്തിറങ്ങി
Saturday, March 29, 2025 10:29 AM IST
ലാവ ഇന്റര്‍നാഷണല്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ലാവ ഷാര്‍ക്ക് പുറത്തിറക്കി. മികച്ച കാമറയും ബാറ്ററിയുമാണ് ഫോണിന്റെ എടുത്തു പറയേണ്ട പ്രത്യേകത. 120 ഹെഡ്സ് റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.67 ഇഞ്ച് എച്ച്ഡി പ്ലസ് പഞ്ച്-ഹോള്‍ ഡിസ്പ്ലേയാണ് ഫോണിനു നല്‍കിയിരിക്കുന്നത്.
50 എംപിയുടെതാണ് പിന്‍കാമറ. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 എംപി മുന്‍ കാമറയും നല്കിയിരിക്കുന്നു. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണില്‍ 256 ജിബിവരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം.
എഐ മോഡ്, പോര്‍ട്രെയ്റ്റ്, പ്രോ മോഡ്, എച്ച്ഡിആര്‍ തുടങ്ങിയ ഫോണില്‍ സവിശേഷതകള്‍ ലഭ്യമാണ്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഈ ബജറ്റ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പൊടിയില്‍ നിന്നും വെള്ളത്തില്നിന്നുമുള്ള സുരക്ഷയ്ക്കായുള്ള ഐപി54 റേറ്റിംഗ് ഫോണിനു ലഭിച്ചിട്ടുണ്ട്. ഡ്യുവല്‍ 4ജി, ബ്ലൂടൂത്ത് 5.0, വൈ-ഫൈ തുടങ്ങിയ കണക്റ്റിവിറ്റികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
18 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിരിക്കുന്നത്. 10 വാട്സ് ചാര്‍ജറും ഫോണിനൊപ്പം ലഭിക്കുന്നു. 45 മണിക്കൂര്‍ വരെ ടോക്ക് ടൈം വാഗ്ദാനം ചെയ്യുമെന്നും 158 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുമെന്നും കമ്പനി പറയുന്നു.
സ്റ്റെല്‍ത്ത് ബ്ലാക്ക്, ടൈറ്റാനിയം ഗോള്‍ഡ് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ലാവ ഷാര്‍ക്കിന് 6,999 രൂപയാണ്. ലാവ റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഫോണ്‍ ലഭ്യമാണ്.