11,499 രൂപയ്ക്ക് ഇന്‍ഫിനിക്സ് നോട്ട് 50 എക്സ്
Tuesday, April 15, 2025 10:02 AM IST
വന്‍ വിലക്കുറിവില്‍ ഇന്‍ഫിനിക്സ് നോട്ട് 50 എക്സ്. 14,999 രൂപയുണ്ടായിരുന്ന ഇന്‍ഫിനിക്സ് നോട്ട് 50 എക്സ ഇപ്പോള്‍ 11,499 രൂപയ്ക്ക് ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കും.
മീഡിയടെക് ഡൈമന്‍സിറ്റി 7300 അള്‍ട്ടിമേറ്റ് എന്ന പ്രോസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള എക്സ്ഒഎസ് ആണ് ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയര്.
6.67ഇഞ്ച് എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്പ്ലേ, 120 ഹെട്സ് വരെ റിഫ്രഷ് റേറ്റ്, 672 നിറ്റ്സ് ബ്രൈറ്റ്നെസ്, 50 എംപി മെയിന്‍ കാമറ, 8 എംപി സെല്‍ഫി കാമറ, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനര്‍, ഗെയിം മോഡ് തുടങ്ങിയ ഫീച്ചറുകളുള്ള ഫോണിന് ഐപി 64 റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.
ജെംകട്ട് കാമറ മൊഡ്യൂളില്‍ ഒരു ഹാലോ ലൈറ്റ് റിംഗുണ്ട്; ചാര്‍ജിംഗ്, നോട്ടിഫിക്കേഷന്‍, ഗെയിമിംഗ് സമയങ്ങളില്‍ ഇതു തെളിയും. 45 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും 10 വാട്സ് റിവേഴ്സ് വയര്‍ഡ് ചാര്‍ജിംഗും പിന്തുണയ്ക്കുന്ന 5500 എംഎഎച്ച് ബാറ്ററിയാണ് ഫോണിനു നല്‍കിയിരിക്കുന്നത്.
സീ ബ്രീസ് ഗ്രീന്‍ (വീഗന്‍ ലെതര്‍ ഫിനിഷ്), എന്ചാന്റ്റഡ് പര്‍പ്പിള്‍, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കമ്പനി ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.
6ജിബി + 128ജിബി, 8ജിബി+ 128ജിബി വേരിയന്റുകളാണുള്ളത്. 6 ജിബി മോഡലിന് 11,499 രൂപയും 8 ജിബി മോഡലിന് 12,999 രൂപയുമാണു വില.