ഹമ്പോ... ജമ്പോ ബാറ്ററിയുമായി ഐഖൂ ഫോണുകള്‍
Thursday, April 17, 2025 10:09 AM IST
ഐഖൂ ഇസഡ് 10, ഐഖൂ ഇസഡ് 10എക്സ് എന്നീ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ബാറ്ററിയാണ് ഇരുമോഡലുകളുടെയും പ്രധാന ആകര്‍ഷണം. ഇസഡ് 10ല്‍ 7,300എംഎഎച്ച് ബാറ്ററിയും ഇസഡ് 10എക്സില്‍ 6,500എംഎഎച്ച് ബാറ്ററിയുമാണ്.
രണ്ട് ഫോണുകളും ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് 15 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് 50 എംപി ഡ്യുവല്‍ റിയര്‍ കാമറയും 8 എംപി മുന്‍ കാമറയും ഉണ്ട്.
ഐഖൂ ഇസഡ് 10
6.77 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ്, ഡിസ്പ്ലേ, 120ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 5ജി, വൈഫൈ, വൈഫൈ ഡയറക്ട്, ബ്ലൂടൂത്ത് 5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, ആക്സിലറോമീറ്റര്‍,
ആംബിയന്റ് ലൈറ്റ്, കളര്‍ ടെമ്പറേച്ചര്‍, ഇ-കോംപസ്, ജൈറോസ്കോപ്പ്, പ്രോക്സിമിറ്റി, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്, ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ എന്നീ ഫീച്ചറുകളുള്ള ഫോണിന്റെ പ്രോസസര്‍ ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍3 ആണ്.
ഐഖൂ ഇസഡ് 10 എക്സ്
6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 120ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 5ജി, വൈഫൈ6, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, കളര്‍ ടെമ്പറേച്ചര്‍,
ഇ-കോംപസ്, ജൈറോസ്കോപ്പ്, പ്രോക്സിമിറ്റി, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ്, ഐപി64 തുടങ്ങിയ ഫീച്ചറുകളുള്ള ഫോണിനു മീഡിയടെക് ഡൈമന്‍സിറ്റി 7300 പ്രോസസര്‍ നല്കിയിരിക്കുന്നു.
ഗ്ലേസിയര്‍ സില്‍വര്‍, സ്റ്റെല്ലര്‍ ബ്ലാക്ക് നിറങ്ങളില്‍ ഐഖൂ ഇസഡ് 10 ലഭിക്കും. 8ജിബി റാം+ 128ജിബി സ്റ്റോറേജ് മോഡലിന് 21,999 രൂപയും 8ജിബി + 256ജിബി, 12ജിബി + 256ജിബി വേരിയന്റുകള്‍ യഥാക്രമം 23,999, 25,999 രൂപയ്ക്ക് ലഭിക്കും.
അള്‍ട്രാമറൈന്‍, ടൈറ്റാനിയം നിറങ്ങളില്‍ ലഭ്യമായ ഐഖൂ ഇസഡ് 10 എക്സിന്റെ 6ജിബി + 128ജിബി മോഡലിന് 13,499 രൂപയും 8ജിബി + 128ജിബി, 8ജിബി + 256ജിബി വേരിയന്റുകള്‍ യഥാക്രമം 14,999, 16,499 രൂപയുമാണ്.
ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ഉപയോഗിച്ചാല്‍ ഫോണുകളുടെ വില ഇതിലും കുറയും. ഈ ഫോണുകള്‍ ഏപ്രില്‍ 16 മുതല്‍ ആമസോണിലും ഐഖൂ ഇന്ത്യ സ്റ്റോറിലും വില്പനയ്ക്ക് എത്തും.