ക​രു​ത്തു​റ്റ ബാ​റ്റ​റി​യു​മാ​യി ഐ​ക്യു നി​യോ 10 സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ക്കി. ക​ഴി​ഞ്ഞ വ​ര്‍​ഷം പു​റ​ത്തി​റ​ക്കി​യ ഐ​ക്യു നി​യോ 9ന്‍റെ പി​ന്‍​ഗാ​മി​യാ​ണ് പു​തി​യ നി​യോ 10.

പ്ര​ത്യേ​ക​ത​ക​ള്‍

5,500 നി​റ്റ്സ് വ​രെ പീ​ക്ക് ബ്രൈ​റ്റ്ന​സും 144 ഹെ​ര്‍​ട്സ് വ​രെ റി​ഫ്ര​ഷ് റേ​റ്റു​മു​ള്ള 6.78 ഇ​ഞ്ച് 1.5കെ ​ഫ്‌​ളാ​റ്റ് അ​മോ​ലെ​ഡ് ഡി​സ്പ്ലേ, 16 ജി​ബി വ​രെ റാ​മും 512 ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്റ്റേ​റേ​ജും 50 എം​പി പ്ര​ധാ​ന കാ​മ​റ​യും 8 എം​പി അ​ള്‍​ട്രാ​വൈ​ഡ് ലെ​ന്‍​സും 32 എം​പി സെ​ല്‍​ഫി കാ​മ​റ​യും അ​ട​ങ്ങു​ന്ന കാ​മ​റ യൂ​ണി​റ്റ്,

നോ​ട്ട് അ​സി​സ്റ്റ്, ട്രാ​ന്‍​സ്‌​ക്രി​പ്ഷ​ന്‍, സ​ര്‍​ക്കി​ള്‍ ടു ​സെ​ര്‍​ച്ച് തു​ട​ങ്ങി​യ ജെ​ന്‍ എ​ഐ സ​വി​ശേ​ഷ​ത​ക​ള്‍, എ​ന്‍​എ​ഫ്സി, ബ്ലൂ​ടൂ​ത്ത് 5.4, വൈ-​ഫൈ 7, വെ​ള്ള​ത്തി​നും പൊ​ടി​ക്കും പ്ര​തി​രോ​ധം ന​ല്‍​കു​ന്ന​തി​നാ​യി ഐ​പി65 പ​രി​ര​ക്ഷ തു​ട​ങ്ങി​യ പ്ര​ത്യേ​ക​ത​ക​ളു​ണ്ട്.


7,000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 120 വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജ​ര്‍ ഈ ​ഫോ​ണി​നെ പി​ന്തു​ണ​യ്ക്കു​ന്നു. സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 8എ​സ് ജെ​ന്‍ 4 ചി​പ്പാ​ണ് ഈ ​ഫോ​ണി​ന്‍റെ ക​രു​ത്ത്.

ആ​ന്‍​ഡ്രോ​യ്ഡ് 15 പ്ലാ​റ്റ്ഫോ​മി​ലു​ള്ള ഐ​ക്യു നി​യോ 10-ന് ​മൂ​ന്ന് വ​ര്‍​ഷ​ത്തെ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം അ​പ്ഡേ​റ്റും നാ​ല് വ​ര്‍​ഷ​ത്തെ സു​ര​ക്ഷാ അ​പ്ഡേ​റ്റു​ക​ളും ല​ഭി​ക്കും. ഇ​ന്‍​ഫെ​ര്‍​ണോ റെ​ഡ്, ടൈ​റ്റാ​നി​യം ക്രോം ​ഷേ​ഡു​ക​ളി​ല്‍ ഫോ​ണ്‍ ല​ഭി​ക്കും.

8 ജി​ബി+128 ജി​ബി മോ​ഡ​ലി​നു 31,999 രൂ​പ​യും 8 ജി​ബി+256 ജി​ബി മോ​ഡ​ലി​നു 33,999 രൂ​പ​യും 12 ജി​ബി+256 ജി​ബി മോ​ഡ​ലി​നു 35,999 രൂ​പ​യും 16 ജി​ബി+512 ജി​ബി മോ​ഡ​ലി​നു 40,999 രൂ​പ​യു​മാ​ണ് വി​ല.

ജൂ​ണ്‍ മൂ​ന്ന് മു​ത​ല്‍ ഫോ​ണ്‍ വി​ല്‍​പ്പ​ന​യ്ക്കെ​ത്തും.