തത്സമയ സംഭാഷണ വിവര്‍ത്തനം; റിയല്‍മി ബഡ്സ് എയര്‍7 പ്രോ എത്തി
Tuesday, April 29, 2025 10:47 AM IST
റിയല്‍മി ബഡ്സ് എയര്‍7 പ്രോ ട്രൂ വയര്‍ലെസ് സ്റ്റീരിയോ ഇയര്‍ബഡുകള്‍ റിയല്‍മി ചൈനീസ് വിപണിയില്‍ എത്തി. എഐ സഹായത്തോടെയുള്ള തത്സമയ സംഭാഷണ വിവര്‍ത്തനമാണ് റിയല്‍മി ബഡ്സ് എയര്‍7 പ്രോയുടെ ഏറ്റവും വലിയ പ്രത്യേകത.
6 എംഎം മൈക്രോ-പ്ലെയിന്‍ ട്വീറ്റര്‍, 11 എംഎം വൂഫര്‍, ഡ്യുവല്‍ ഡിഎസി ഓഡിയോ പ്രോസസിംഗ് ചിപ്പുകള്‍, ഡ്യുവല്‍ എന്‍52 എന്ഡിഎഫ്ഇബി മാഗ്നറ്റുകള്‍, 100 ശതമാനം ഉയര്‍ന്ന പ്യൂരിറ്റി ഡയഫ്രം, ഇന്റലിജന്റ് ഡീപ് സീ നോയ്സ് കാന്സലേഷന്, ഡൈനാമിക് ബാസ്,
ഹൈ-റെസ് സര്‍ട്ടിഫൈഡ് 3ഡി സ്പേഷല്‍ സൗണ്ട് ഇഫക്റ്റുകള്‍, 5000 ഹെഡ്സ് അള്‍ട്രാ-വൈഡ് ഫ്രീക്വന്‍സി നോയ്സ് റിഡക്ഷന്‍, 6 മൈക്ക് എഐ നോയ്സ് കാന്സലേഷന്, ബ്ലൂടൂത്ത് 5.4 തുടങ്ങിയ ഫീച്ചറുകളുമായാണ് റിയല്‍മി ബഡ്സ് എയര്‍7 പ്രോയുടെ വരവ്.
കോളുകള്‍ക്ക് മറുപടി നല്‍കാനോ കട്ട് ചെയ്യാനോ, വോളിയം നിയന്ത്രിക്കാനോ, പ്ലേലിസ്റ്റുകള്‍ ക്രമീകരിക്കാനോ അനുവദിക്കുന്ന ടച്ച് നിയന്ത്രണങ്ങളും ഈ ഇയര്‍ബഡുകളില്‍ ഉണ്ട്.
ഐപി55 റേറ്റിംഗോടെയാണ് ഇയര്‍ബഡുകള്‍ എത്തിയിരിക്കുന്നത്. ഇയര്‍ഫോണുകള്‍ക്ക് 62 എംഎഎച്ച് ബാറ്ററിയാണ്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 11 മണിക്കൂര്‍ പ്ലേബാക്ക് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കേസില്‍ 530 എംഎഎച്ച് ബാറ്ററിയുണ്ട്, ഇയര്‍ബഡുകളും കേസും ചാര്‍ജ് ചെയ്യാന്‍ 120 മിനിറ്റ് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്വിക്ക് സാന്‍ഡ് വൈറ്റ്, ബ്ലേസിംഗ് റെഡ്, സില്‍വര്‍ ലൈം, വിന്‍ഡ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഇയര്‍ബഡുകള്‍ ലഭ്യമാണ്.
റിയല്‍മി ബഡ്സ് എയര്‍7 പ്രോയുടെ വില 449 യുവാന്‍ (ഏകദേശം 5,245 രൂപ) ആണ്.