ഓപ്പോ എ5എക്സ് 5ജി ഇന്ത്യയില്‍ എത്തി
Tuesday, May 27, 2025 10:17 AM IST
പുതിയ ബജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണായ ഓപ്പോ എ5എക്സ് 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫ്ളിപ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാണ്. 1,000 രൂപയുടെ ഇന്‍സ്റ്റന്റ് കാഷ്ബാക്കും മൂന്ന് മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭിക്കും.
പ്രത്യേകതകള്‍
6.67 ഇഞ്ച് 1,000 നിറ്റ്സ് ബ്രൈറ്റ്നസും 120 ഹെര്ട്സുമുള്ള എച്ച്ഡി പ്ലസ് എല്‍സിഡി സ്ക്രീന്‍, മീഡിയടെക് ഡൈമന്‍സിറ്റി 6300 സോക് ചിപ്സെറ്റ്, നാനോ+നാനോ ഡുവല്‍ സിം, 5ജി, ഡുവല്‍ വോള്‍ട്ട്, ബ്ലൂടൂത്ത് 5.1, ജിപിഎസ്, ക്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്,
സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 15, എഐ ഇറേസര്‍ 2.0, റിഫ്ലക്ഷന് റിമൂവര്‍, എഐ അണ്‍ബ്ലര്‍, എഐ ക്ലാരിറ്റി എന്‍ഹാന്‍സര്‍, എഐ സ്മാര്‍ട്ട് ഇമേജ് മാറ്റിംഗ്,
32 എംപി പ്രൈമറി കാമറയും 5 എംപി മുന്‍ കാമറയും ഐപി65 റേറ്റിംഗ് സുരക്ഷ, 4 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും 6,000 എംഎഎച്ച് ബാറ്ററി, 45 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങിയ സംവിധാനങ്ങളും ഓപ്പോ എ5എക്സ് 5ജി ഫോണിലുണ്ട്.
മിഡ്നൈറ്റ് ബ്ലൂ, ലേസര്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണിന്റെ വരവ്. ഇന്ത്യയില്‍ ഓപ്പോ എ5എക്സ് 5ജിയുടെ 4 ജിബി+128 ജിബി കോണ്ഫിഗറേഷനിലുള്ള സ്മാര്‍ട്ട്ഫോണിന്റെ വില 13,999 രൂപയാണ്.
എസ്ബിഐ, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറേഡ, ഫെഡറല്‍ ബാങ്ക്. ഡിബിഎസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകള്‍ വഴിയാണ് ഈ ഇഎംഐ സൗകര്യം ലഭിക്കുക.