വണ്‍പ്ലസ് പാഡ് ജൂണിലെത്തും
Monday, May 26, 2025 10:52 AM IST
വണ്‍പ്ലസ് പാഡ് 3 ജൂണില്‍ തെരഞ്ഞെടുത്ത ആഗോള വിപണികളില്‍ ലഭ്യമാകും. ജൂണ്‍ അഞ്ചിന് തെരഞ്ഞെടുത്ത ആഗോള വിപണികളില്‍ വണ്‍പ്ലസ് പാഡ് 3 പുറത്തിറങ്ങുമെന്ന് കമ്പനി എക്സ് പോസ്റ്റില്‍ അറിയിച്ചു.
സ്റ്റോം ബ്ലൂ ഫിനിഷില്‍ ടാബ്ലെറ്റ് ലഭ്യമാകുമെന്നും കമ്പനി സ്ഥിരീകരിച്ചു. വണ്‍പ്ലസ് പാഡ് 2 പ്രോയ്ക്ക് സമാനമാണ് വണ്‍പ്ലസ് പാഡ് 3ന്റെ രൂപകല്‍പ്പനയും പ്രധാന ഫീച്ചറുകളും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍
144 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റ്, 900 നിറ്റ്സ് ബ്രൈറ്റ്നസ് ലെവല്‍, ഡോള്‍ബി വിഷന്‍ പിന്തുണ എന്നിവയുള്ള 13.2 ഇഞ്ച് 3.4കെ എല്‍സിഡി സ്ക്രീന്‍, 16 ജിബി വരെ റാമും 512 ജിബി യുഎഫ്എസ്4.0 ഓണ്‍ബോര്‍ഡ് സ്റ്റോറേജും ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം, 13 മെഗാപിക്സല്‍ പിന് കാമറയും 8 മെഗാപിക്സല്‍ മുന്‍ കാമറയും 67 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 12,140 എംഎഎച്ച് ബാറ്ററി.
ചൈനയില്‍, വണ്‍പ്ലസ് പാഡ് 2 പ്രോയുടെ 8 ജിബി + 256 ജിബി കോണ്ഫിഗറേഷന് ഏകദേശം 37,900 രൂപയും 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം ഏകദേശം 41,500 രൂപ, ഏകദേശം 45,000 രൂപ എന്നിങ്ങനെയാണ് വില.
ഏറ്റവും ഉയര്‍ന്ന 16 ജിബി + 512 ജിബി വേരിയന്റിന് ഏകദേശം 47,400 രൂപയാണ് വില.