വ​ണ്‍​പ്ല​സ് 13എ​സി​ന്‍റെ ആ​ദ്യ ടീ​സ​ര്‍ ക​മ്പ​നി പു​റ​ത്തു​വി​ട്ടു. സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ചി​പ്പ്സെ​റ്റ് സ​ഹി​തം വ​ണ്‍​പ്ല​സ് 13എ​സ് ഇ​ന്ത്യ​യി​ല്‍ ഉ​ട​ന്‍ എ​ത്തും. ഇ​ന്ത്യ​യി​ല്‍ എ​ത്തു​ന്ന വി​വ​രം എ​ക്സി​ലൂ​ടെ​യാ​ണ് വ​ണ്‍​പ്ല​സ് അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ട​ത്.

ആ​ന്‍​ഡ്രോ​യ്ഡ് 15 അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ള​ര്‍​ഒ​എ​സ് 15.0യി​ലാ​ണ് വ​ണ്‍​പ്ല​സ് 13ടി​യു​ടെ പ്ര​വ​ര്‍​ത്ത​നം. 6.32 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി​പ്ല​സ് ഡി​സ്പ്ലെ ന​ല്‍​കി​യി​രി​ക്കു​ന്നു. 1600 നി​റ്റ്സ് വ​രെ പീ​ക്ക് ബ്രൈ​റ്റ്ന​സും 120 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റും ഈ ​ഡി​സ്പ്ലെ​യ്ക്കു​ണ്ട്.

ഇ​ന്‍-​ഡി​സ്പ്ലെ ഫിം​ഗ​ര്‍​പ്രി​ന്‍റ് സ്‌​കാ​ന​റു​ണ്ട്. ഇ​ര​ട്ട റീ​യ​ര്‍ കാ​മ​റ​ക​ളാ​ണ് വ​ണ്‍​പ്ല​സ് 13ടി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. 50 എം​പി​യു​ടെ ര​ണ്ട് സെ​ന്‍​സ​റു​ക​ളാ​ണ് ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. 16 എം​പി​യു​ടേ​താ​ണ് സെ​ല്‍​ഫി കാ​മ​റ.


12 ജി​ബി റാ​മും 256 ജി​ബി സ്റ്റോ​റേ​ജും തു​ട​ങ്ങി 1 ടി​ബി വ​രെ സ്റ്റോ​റേ​ജു​ള്ള വേ​രി​യ​ന്‍റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. 6,260 എം​എ​എ​ച്ച് ബാ​റ്റ​റി​യും 80 വാ​ട്‌​സ് ഫാ​സ്റ്റ് ചാ​ര്‍​ജ​റു​മു​ണ്ട്.

ക​റു​പ്പ്, പി​ങ്ക് എ​ന്നീ നി​റ​ങ്ങ​ളി​ലു​ള്ള വ​ണ്‍​പ്ല​സ് 13എ​സ് ആ​ണ് ഇ​ന്ത്യ​യി​ല്‍ വ​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ചൈ​ന​യി​ല്‍ ഏ​ക​ദേ​ശം 39,000 രൂ​പ​യാ​ണ് വ​ണ്‍​പ്ല​സ് 13ടി​യു​ടെ ആ​രം​ഭ വി​ല.

ആ​മ​സോ​ണ്‍ വ​ഴി​യാ​വും വ​ണ്‍​പ്ല​സ് 13എ​സി​ന്റെ വി​ല്‍​പ​ന ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ക.