പുതിയ ഫീച്ചര്‍ ഫോണുമായി എച്ച്എംഡി
Tuesday, April 8, 2025 10:02 AM IST
സംഗീത പ്രേമികള്‍ക്കും യുപിഎ പേയ്മെന്റ് ചെയ്യുന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി എച്ച്എംഡി. എച്ച്എംഡി 130 മ്യൂസിക്, എച്ച്എംഡി 150 മ്യൂസിക് എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. ഇരു ഫോണുകളും യുപിഐ പേയ്മെന്റുകളെയും പിന്തുണയ്ക്കുന്നു.
സംഗീത പ്രേമികള്‍ക്കായി ലൗഡ് സ്പീക്കറുകള്‍, പ്രത്യേക മ്യൂസിക് കണ്ട്രോള്സ്, നീണ്ട ബാറ്ററി ലൈഫ് എന്നിവ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫോണുകള്‍ എഫ്എം റെക്കോര്‍ഡിംഗിനൊപ്പം എഫ്എം റേഡിയോ (വയര്‍ഡ് & വയര്‍ലെസ്) പിന്തുണയ്ക്കുന്നു.
യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പിന്തുണയുള്ള 2,500 എംഎഎച്ച് ബാറ്ററിയാണ്. 50 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്കും 36 ദിവസത്തെ സ്റ്റാന്‍ഡ്ബൈ സമയവും വാഗ്ദാനം ചെയ്യുന്നു. മൈക്രോ എസ്ഡി കാര്‍ഡുകള്‍ വഴി സ്റ്റോറേജ് 32 ജിബി വരെ വികസിപ്പിക്കാനും കഴിയും.
എച്ച്എംഡി 130 മോഡലില്‍ ഡ്യുവല്‍ ഫ്ളാഷ്ലൈറ്റ്, ഹിന്ദിയിലും ഇംഗ്ലീഷിലും ടെക്സ്റ്റ്-ടു-സ്പീച്ച്, സ്ക്രാച്ച്-റെസിസ്റ്റന്റ് ഡിസ്പ്ലേ എന്നീ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എച്ച്എംഡി 130 മ്യൂസിക് നീല, ഡാര്‍ക്ക് ഗ്രേ, ചുവപ്പ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
എച്ച്എംഡി 150 മ്യൂസിക് ഇളം നീല, പര്‍പ്പിള്‍, ഗ്രേ നിറങ്ങളിലാണ് ലഭിക്കുക. എച്ച്എംഡി 130 മ്യൂസിക്കിന്റെ വില 1,899 രൂപയും എച്ച്എംഡി 150 മ്യൂസിക്കിന്റെ വില 2,399 രൂപയുമാണ്. രണ്ട് മോഡലുകളും റീട്ടെയില്‍ സ്റ്റോറുകള്‍, എച്ച്എംഡിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള് എന്നിവ വഴി ലഭ്യമാകും.