വന്‍ വിലക്കുറവില്‍ ഷവോമി ഫോണുകള്‍
Monday, April 7, 2025 10:58 AM IST
ഇന്ത്യയിലെത്തിയ ഷവോമി 15 അള്‍ട്രയ്ക്കും സ്റ്റാന്‍ഡേര്‍ഡ് ഷവോമി 15നും 5,000 രൂപ വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി. ആമസോണിലും ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ലഭ്യമാണ്.
കൂടാതെ ഷവോമി റീട്ടെയില്‍ സ്റ്റോറുകളിലും ലഭ്യമാണ്. പരിമിത കാലത്തേക്ക് മാത്രമാണ് ലോഞ്ച് ഓഫറുകള്‍ ലഭ്യമാകുക. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റ്, ഹൈപ്പര്‍ഒഎസ് 2.0 ഉള്ള ആന്‍ഡ്രോയ്ഡ് 15, ലെയ്ക ട്യൂണ്‍ ചെയ്ത കാമറകള്‍ തുടങ്ങിയ ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്.
എച്ച്ഡിആര്‍10 പ്ലസ്, ഡോള്‍ബി വിഷന്‍ എന്നിവയെ പിന്തുണയുള്ള 6.36 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍റ്റിപിഒ അമോലെഡ് ഡിസ്പ്ലേ, 120 ഹെഡ്സ് റിഫ്രഷ് റേറ്റ്, 300ഹെഡ്സ് ടച്ച് സാമ്പിള്‍ റേറ്റ്, 3,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ടിയുവി റൈന്‍ലാന്‍ഡ് ഐ പ്രൊട്ടക്ഷന്‍ സര്‍ട്ടിഫിക്കേഷനുകള്‍, 12 ജിബി റാമും 512 ജിബി സ്റ്റോറേജും എന്നിവയാണ് ഷവോമി 15യുടെ പ്രത്യേകതകള്‍
ഷവോമി 15 അള്‍ട്രായില്‍ 6.73 ഇഞ്ച് ക്വാഡ് കര്‍വ്ഡ് എല്‍റ്റിപിഒ അമോലെഡ് പാനല്‍, ഷീല്‍ഡ് ഗ്ലാസ് 2.0 സംരക്ഷണം, 16 ജിബി റാമും 1 ടിബി സ്റ്റോറേജും തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഐപി68 റേറ്റിംഗും ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും രണ്ടു മോഡലുകള്‍ക്കുമുണ്ട്.
ഷവോമി 15 അള്‍ട്ര 16 ജിബി + 512 ജിബി മോഡലിനു 1,09,999 രൂപയാണ് വില. അതേസമയം 12 ജിബി + 512 ജിബിയുള്ള ഷവോമി 15ന് 64,999 രൂപയ്ക്ക് ലഭിക്കും.