200 എംപി കാമറയുമായി റെഡ്മി നോട്ട് 14 എസ്
Monday, March 17, 2025 4:39 PM IST
ചൈനീസ് കമ്പനിയായ ഷവോമി പുതിയ 4ജി സ്മാര്‍ട്ട്ഫോണായ റെഡ്മി നോട്ട് 14 എസ് ആഗോള വിപണിയില്‍ അവതരിപ്പിച്ചു. 200 മെഗാപിക്സല്‍ റീയര്‍ കാമറയാണ് ഫോണിന്റെ പ്രത്യേകത. എന്നാല്‍ ഈ ഫോണില്‍ വരുന്നത് ഏത് ആന്‍ഡ്രോയ്ഡ് വേര്‍ഷനാണ് എന്ന് വ്യക്തമല്ല.
6.67 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ, 120ഹെഡ്സ് ആണ് റിഫ്രഷ് റേറ്റ്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 സുരക്ഷയുമുണ്ട്. ഫോണിലെ ചിപ്സെറ്റ് ഒക്റ്റാ-കോര്‍ മീഡിയടെക് ഹീലിയോ ജി99-അള്‍ട്ര എസ്ഒസി ആണ്.
200 എംപി പ്രധാന കാമറ, 8 എംപി അള്‍ട്രാ-വൈഡ്, 2 എംപി മാക്രോ കാമറകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിന്‍കാമറ സെറ്റ്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള 16 മെഗാപിക്സല്‍ മുന്‍ കാമറ നല്കിയിരിക്കുന്നു.
ഇരട്ട സിം, 4ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.2, എന്‍എഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ഇന്‍-ഡിസ്പ്ലെ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിങ്ങനെയാണ് ഫോണിലെ സൗകര്യങ്ങള്‍. ഐപി 64 റേറ്റിംഗ് ഫോണിനു നല്കിയിരിക്കുന്നു.
5,000 എംഎഎച്ച് ബാറ്ററിക്ക് കരുത്തു പകരുന്നത് 67 വാട്സ് ചാര്‍ജറാണ്. റെഡ്മി നോട്ട് 14എസ് 8 ജിബി+256 ജിബി സ്റ്റോറേജ് വേരിയന്റ് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്.
പര്‍പ്പിള്‍, ബ്ലാക്ക്, ഒഷ്യന്‍ ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളുണ്ട്. ഇന്ത്യയില്‍ ഫോണ്‍ എത്തിയാല്‍ ഏകദേശം 24,000 രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.