ബജറ്റ് ഫോണായ ഗ്യാലക്സി എഫ്16 5ജി ഇന്ത്യയില്‍
Saturday, March 15, 2025 11:54 AM IST
സാംസംഗ് പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണായ ഗ്യാലക്സി എഫ്16 5ജി ഇന്ത്യയില്‍ പുറത്തിറക്കി. 6.7 ഇഞ്ച് ഫുള്‍എച്ച്ഡി+ അമോലെഡ് ഡിസ്പ്ലെ, 90ഹെഡ്സ് റിഫ്രഷ് റേറ്റ്, 25 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് ഉള്ള 5,000 എംഎഎച്ച് ബാറ്ററി, 50 എംപി പ്രധാന കാമറ, 13 എംപിയുടെ മുന്‍ കാമറ തുടങ്ങിയ ഫീച്ചറുകളോടെയാണ് ഗ്യാലക്സി എഫ്16 5ജി എത്തുന്നത്.
ഫോണിന് ആറ് ആന്‍ഡ്രോയ്ഡ് ഒഎസ് അപ്ഡേറ്റും ആറ് വര്‍ഷത്തെ സെക്യൂരിറ്റി പാച്ചും നല്കുന്നു. 4 ജിബി+128 ജിബി വേരിയെന്റിന് 12,499 രൂപ, 6 ജിബി+ 28 ജിബിക്ക് 13,999 രൂപ, 8 ജിബി+128 ജിബിക്ക് 15,499 രൂപ എന്നിങ്ങനെയാണ് വില. ബ്ലിംഗ് ബ്ലാക്ക്, വൈബിംഗ് ബ്ലൂ, ഗ്ലാം ഗ്രീന്‍ എന്നീ മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.
സാംസംഗിന്റെ ഔദ്യോഗിക വെബ്സൈറ്റും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട്, തെരഞ്ഞെടുക്കപ്പെട്ട ഓഫ്ലെെന് റീടെയ്ല്‍ സ്റ്റോര്‍ വഴി ഗ്യാലക്സി എഫ്16 5ജി ലഭിക്കും. ആക്സിസ്, എസ്ബിഐ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 1,000 രൂപയുടെ ഡിസ്കൗണ്ടും ആറ് മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.