നിരാശപ്പെടുത്താതെ വിവോ ടി4എക്സ് 5ജി
Saturday, March 8, 2025 5:14 PM IST
സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ നിരാശപ്പെടുത്താതെ ബജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണായ വിവോ ടി4എക്സ് 5ജി വിപണിയിലെത്തി. പ്രതീക്ഷിച്ചപോലെ 15,000 രൂപയില്‍ താഴെ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ട് വിവോ.
മീഡിയടെക് ഡൈമന്‍സിറ്റി 7300 പ്രൊസസര്‍ കരുത്തിലാണ് വിവോ ടി4എക്സ് 5ജി വരുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും നല്കുന്നു. 6.72 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലെ 120ഹെഡ്സ് റിഫ്രഷ് റേറ്റും 1050 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും നല്കുന്നു.
ഫോട്ടോഗ്രാഫിക്കായി 50 എംപി പ്രധാന കാമറയും 2 എംപി ഡെപ്ത് സെന്‍സറുമാണ് റീയര്‍ കാമറ മൊഡ്യൂളിലുള്ളത്. 8 മെഗാപിക്സലിന്റേതാണ് സെല്‍ഫി കാമറ. എഐ ഫീച്ചറുകളായ എഐ ഇറേസ്, എഐ ഫോട്ടോ എന്‍ഹാന്‍സ്, എഐ ഡോക്യുമെന്റ് മോഡ്, പ്രത്യേക നൈറ്റ് മോഡ് എന്നീ എഐ റീച്ചറുകള് വിവോ ടി4എക്സ് 5ജി ഹാന്‍ഡ്സെറ്റില്‍ ലഭ്യമാണ്.
ലൈവ് ടെക്സ്റ്റ്, സര്‍ക്കിള്‍ ടു സെര്‍ച്ച്, എഐ സ്ക്രീന്‍ ട്രാന്സ്ലേഷന് തുടങ്ങിയ നവീന ഫീച്ചറുകളും നല്കുന്നു. 44 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നതാണ് 6,500 എംഎഎച്ച് ബാറ്ററി. 40 മിനിറ്റ് കൊണ്ട് ഈ ബാറ്ററി 50 ശതമാനം ചാര്‍ജാവും എന്നാണ് കമ്പനി അവകാശവാദം.
വിവോ ഈ ഫോണിന് വിവോ രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയ്ഡ് അപ്ഡേറ്റും മൂന്ന് വര്‍ഷത്തേക്ക് സെക്യൂരിറ്റി അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു. ജലം, പൊടി എന്നിവയില്‍ നിന്നുള്ള സുരക്ഷയ്ക്ക് ഐപി64 റേറ്റിംഗ്ഫാണിനുണ്ട്.
6ജിബി + 128ജിബി ബേസ് മോഡലിന് 13,999 രൂപയാണ് വില. 8ജിബി + 128ജിബി, 8ജിബി + 256ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 14,999 രൂപ, 16,999 രൂപ എന്നിങ്ങനെ വിലയാകും. ഫ്ളിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോര്‍, മറ്റ് റീടെയ്ല്‍ സ്റ്റോര്‍ പാര്‍ട്ണര്‍മാര്‍ എന്നിവ വഴിയാണ് വില്പന.