വിവോ എക്സ് 200 പ്രോ മിനി ഇന്ത്യയിലേക്ക്
Tuesday, February 4, 2025 4:32 PM IST
വിവോ എക്സ് 200 പ്രോ മിനി ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുന്നു. ഏപ്രിലില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എക്സ്200, എക്സ്200 പ്രോ എന്നിവയ്ക്ക് പിന്‍ഗാമി ആയാണ് ഫോണ്‍ എത്തുക.
ഈ സ്മാര്‍ട്ട്ഫോണ്‍ ഇതിനകം ചൈനയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ഇതുവരെ ആഗോള വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല.120ഹെഡ്സ് റിഫ്രെഷ് റേറ്റില്‍ 6.3 ഇഞ്ച് 1.5കെ ഒഎല്‍ഇഡി ഡിസ്പ്ലേ ആയിരിക്കും വിവോ എക്സ്200 പ്രോ മിനിയില്‍ ഉണ്ടാവുക.
മീഡിയാടെക്ക് ഡൈമന്‍സിറ്റി 9400 ചിപ്സെറ്റ് നല്കാന് സാധ്യതയുണ്ട്. വിവോ എക്സ്200 പ്രോ മിനിയില്‍ 50 എംപി സോണി എല്‍വൈറ്റി818 പ്രൈമറി കാമറയും 50 എംപി അള്‍ട്രാ വൈഡ് കാമറയും 50 എംപി പെരിസ്കോപ്പ് കാമറയും 32 എംപി ഫ്രണ്ട് കാമറയും പ്രതീക്ഷിക്കുന്നു.
5700 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കും. ഇത് 90 വാട്സ് വയര്‍ഡ്, 50 വാട്സ് വയര്‍ലെസ് ചാര്‍ജിംഗിനെ പിന്തുണയ്ക്കും. ലോഞ്ച് റിപ്പോര്‍ട്ട് അനുസരിച്ച് വിവോ എക്സ്200 പ്രോ മിനി 2025 പകുതിയോടെ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടും. പ്രതീക്ഷിക്കുന്ന വില ഉടന്‍ കമ്പനി പുറത്തുവിടും.