ഗൂ​ഗി​ള്‍ ക്രോം ​ബ്രൗ​സ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡാ​റ്റ​യും മ​റ്റു വി​വ​ര​ങ്ങ​ളും ചോ​ര്‍​ത്താ​ന്‍ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്.

വി​ന്‍​ഡോ​സ്, മാ​ക് എ​ന്നി​വ​യി​ല്‍ 132.0.6834.110/111ന് ​താ​ഴെ​യു​ള്ള ഗൂ​ഗി​ള്‍ ക്രോം ​പ​തി​പ്പു​ക​ളെ​യും ലി​ന​ക്‌​സി​ല്‍ 132.0.6834.110ന് ​താ​ഴെ​യു​ള്ള പ​തി​പ്പു​ക​ളെ​യും ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ ബാ​ധി​ക്കും.

ഈ ​പ​തി​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക്കാ​നും ഉ​പ​ക​ര​ണ​ങ്ങ​ളും ഡാ​റ്റ​യും സം​ര​ക്ഷി​ക്കാ​നും അ​വ​രു​ടെ ബ്രൗ​സ​ര്‍ ഉ​ട​ന​ടി അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നു​മാ​ണ് നി​ര്‍​ദ്ദേ​ശം.

വി​ന്‍​ഡോ​സ്, മാ​ക് ഒ​എ​സ്, ലി​ന​ക്‌​സ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ങ്ങ​ളി​ല്‍ ഗൂ​ഗി​ള്‍ ക്രോം ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്കെ​ല്ലാം ഈ ​മു​ന്ന​റി​യി​പ്പ് ബാ​ധ​ക​മാ​ണ്.


ഓ​ട്ടോ​മാ​റ്റി​ക് ഗൂ​ഗി​ള്‍ ക്രോം ​അ​പ്ഡേ​റ്റു​ക​ള്‍ എ​ങ്ങ​നെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാം?

1. ആ​ന്‍​ഡ്രോ​യി​ഡ് ഡി​വൈ​സി​ല്‍ പ്ലേ ​സ്റ്റോ​ര്‍ ആ​പ്പ് തു​റ​ക്കു​ക.

2. മു​ക​ളി​ല്‍ വ​ല​ത് കോ​ണി​ലു​ള്ള നി​ങ്ങ​ളു​ടെ പ്രൊ​ഫൈ​ല്‍ ഐ​ക്ക​ണി​ല്‍ ടാ​പ്പ് ചെ​യ്യു​ക.

3. മെ​നു​വി​ല്‍​നി​ന്ന് മാ​നേ​ജ് ആ​പ്പ് ആ​ന്‍​ഡ് ഡി​വൈ​സ് എ​ന്ന ഓ​പ്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക.

4. അ​പ്ഡേ​റ്റ് എ​ന്ന ഒ​പ്ഷ​നി​ല്‍​നി​ന്നു ഗൂ​ഗി​ള്‍ ക്രോം ​ക​ണ്ടെ​ത്തു​ക.

5. ഏ​റ്റ​വും പു​തി​യ പ​തി​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​ന്‍ ക്രോ​മി​ന് അ​ടു​ത്തു​ള്ള അ​പ്‌​ഡേ​റ്റ് ടാ​പ്പ് ചെ​യ്യു​ക.