നല്ല പശുകിടാങ്ങൾ ധാരാളമുണ്ടാകാൻ
Saturday, January 15, 2022 1:00 PM IST
ഉയർന്ന പ്രത്യുത്പാദനക്ഷമതയും പാലുത്പാദനവുമുള്ള പശുക്കളാണ് ഒരു ഡയറി ഫാമിനെ ലാഭകരമാക്കുന്നത്. ചില കാര്യങ്ങൾ മനസിലാക്കിയെങ്കിൽ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് നമുക്ക് എത്താനാകൂ. അവയാണിവിടെ പ്രതിപാദിക്കുന്നത്. പശുവിന് ആരോഗ്യമുണ്ട്, കൃത്യമായ ഇടവേളകളിൽ മദി ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു,
പ്രത്യുത്പാദന അവയവങ്ങളിൽ പ്രത്യ ക്ഷമായ തകരാറുകളില്ല. ഈ പശുവിനെ ഗുണനിലവാരമുള്ള ബീജമു പയോഗിച്ച്, തുടർച്ചയായി രണ്ടോ മൂന്നോ തവണ കൃത്രിമ ബീജാധാനം നടത്തിയ ശേഷവും പശു ഗർഭം ധരിക്കുന്നില്ല. ഇതാണ് ഒരു പ്രധാന പ്രശ്നം. ഈ അവസ്ഥയെ റിപ്പീറ്റ് ബ്രീഡേഴ്സ് എന്നു പറയും. ഇന്ന് ഡയറി ഫാമുകളിൽ നിന്ന് പശുക്കളെ വിറ്റൊഴി വാക്കുന്നതിന്റെ കാരണങ്ങൾ പരിശോധിച്ചാൽ അതിൽ അഞ്ചു മുതൽ 30 ശതമാനം വരെ ആവർത്തിച്ചുള്ള പ്രജനനമാണ് എന്നു മനസിലാക്കാനാകും.
ആവർത്തിച്ചുള്ള പ്രജനനം എന്തുകൊണ്ട്?
ആവർത്തിച്ചുള്ള പ്രജനനം ഉണ്ടാകുന്നതിനുള്ള കാരണങ്ങളിൽ 25 ശതമാനവും ഭ്രൂണമരണമാണ്. 15 ശതമാനം ബീജസങ്കലനം നടക്കുന്നതിലെ തകരാറുകളുമാണ്. ബീജസങ്കലനത്തെ തടസപ്പെടുത്തുന്നതും ഭ്രൂണമരണത്തിന് ഇടയാക്കുന്നതുമായ ഏതു കാരണവും ആവർത്തിച്ചുള്ള പ്രജനനത്തിന് വഴിയൊരുക്കുന്നു.
ആവർത്തിച്ചുള്ള പ്രജനനം നല്ലതോ?
പശുക്കളിലെ മദിചക്രത്തിന്റെ ശരാശരി കാലയളവ് 21 ദിവസമാണ്. ഗർഭ ധാരണം നടക്കാതെ ഒരു മദിചക്രം കടന്നുപോയാൽ 4200 രൂപയോളമാണ് പരിപാലന ചെലവിനത്തിൽ കർഷകർക്കു നഷ്ടമാകുന്നത്. ആയതിനാൽ ആവർത്തിച്ചുള്ള പ്രജനനം ഒഴിവാക്കി ഒന്നോ രണ്ടോ ബീജാധാനത്തിൽ പശു ക്കൾ ഗർഭവതികളാകുന്ന തരത്തി ലുള്ള പ്രജനന, പരിപാലന നയങ്ങ ളാണ് കർഷകർ സ്വീകരിക്കേണ്ടത്.
ആവർത്തിച്ചുള്ള പ്രജനനത്തിനുള്ള കാരണങ്ങൾ?
1. ജനിതക കാരണങ്ങൾ
* പശുക്കളുടെ പ്രത്യുത്പാദന അവ യവങ്ങളുടെ വളർച്ചക്കുറവും മറ്റു ജനിതക വൈകല്യങ്ങളും അതുമൂലം ഹോർമോണ് നിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഗർഭധാരണത്തിനു തടസമാകാം.
* പ്രത്യുത്പാദന ഹോർമോണുകളുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകൾ ഭ്രൂണമരണങ്ങൾക്കു കാരണമാകാം. ജനിതക വൈകല്യമുള്ള കാളകളുടെ ബീജം, ബീജാധാനത്തിന് ഉപയോഗി ച്ചാലും ഇതു സംഭവിക്കാം. ബീജ ത്തിന്റെ ഗുണനിലവാരം, ഘടന, വലി പ്പം തുടങ്ങിയവ ബീജസങ്ക ലനത്തെ സ്വാധീനിക്കും.
2. അസമയത്തുള്ള ബീജാധാനം
കൃത്യമായി മദിലക്ഷണങ്ങൾ കണ്ടെത്തുന്നതിലുള്ള വീഴ്ചയും അസമയത്തു നടത്തുന്ന ബീജാധാ നവും പശുക്കളുടെ പ്രത്യുത്പാദന ക്ഷമത കുറയ്ക്കുമെന്നതിൽ സംശ യമില്ല. മദിയുടെ ആരംഭത്തിലോ, അവസാനിച്ചു മണിക്കൂറുകൾക്കു ശേഷമോ ബീജാധാനം നടത്തുന്നത് ഗർഭധാരണം തടസപ്പെടുത്തും.
3. പോളിഗൈനി
സ്വാഭാവിക പ്രജനനത്തിനായി കാളകളെ ഉപയോഗിക്കുന്ന സന്ദർഭ ത്തിൽ, ഒരു കാളയെ ഉപയോഗിച്ച് നിരവധി പശുക്കൾക്ക് ബീജാധാനം നടത്തുന്പോൾ ഗർഭാശയ അണുബാധ ഉണ്ടാകുവാനും അത് നിരവധി പശു ക്കളിലേക്കു വ്യാപിക്കാനും സാധ്യത യുണ്ട്. തത്ഫലമായി പശുക്കളുടെ ഗർഭധാരണശേഷി കുറയുകയും ചെയ്യുന്നു.
പ്രസവസമയത്തെ ബുദ്ധിമുട്ടുകൾ
പ്രസവസമയത്തുണ്ടാകുന്ന ബുദ്ധി മുട്ടുകൾ, കിടാവിനെ വലിച്ചെടുക്കുക, മറുപിള്ള സ്വയമേ വീഴാതിരിക്കുക, ഗർഭാ ശയത്തിലെ പഴുപ്പ്, വീക്കം, പ്രസവശേഷം ഗർഭാശയം പുറ ത്തേക്കു തള്ളിവരിക, ചുരുങ്ങാതിരി ക്കുക, കിടാവ് ഗർഭപാത്രത്തിനുള്ളിൽ മരിച്ചു കിടക്കുകയോ, ദീർഘനാൾ മമ്മി രൂപത്തിൽ കിടക്കുകയോ ചെയ്യുക തുടങ്ങിയവ ഗർഭാശയ അണുബാധയ്ക്കും റിപ്പീറ്റ് ബ്രീഡിം ഗിനും കാരണമാകാം.
ഹോർമോണുകളുടെ അപര്യാപ്തത
പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ഹോർമോണുകളുടെ അപര്യാപ്തത മൂലം റിപ്പീറ്റ് ബ്രീഡിംഗ് ഉണ്ടാകാം. ഈസ്ട്രോജൻ, പ്രൊജസ്റ്ററോണ്, ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോണ് തുടങ്ങിയ ഹോർമോണു കളുടെ അപര്യാപ്തതയോ അമിത അളവോ ഗർഭധാരണത്തിനു തടസ മാകാം. വളരെ നേരത്തെയോ വൈകിയോ നടക്കുന്ന അണ്ഡവിസ ർജനം ആവർത്തിച്ചുള്ള പ്രജനന ത്തിനു കാരണമാകുന്നു.
സബ് ക്ലിനിക്കൽ എൻഡോമെട്രൈറ്റിസ്
ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഗർഭാശയ അണുബാധ റിപ്പീറ്റ് ബ്രീഡിംഗിനു കാരണമാകുന്നു. ഇത്തരം പശുക്കളുടെ ഗർഭാശയയോനീസ്രവങ്ങളിൽ വ്യത്യാസമൊന്നും കാണില്ല. പശുക്കൾ സാധാരണ മദി ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.
സൂക്ഷ്മധാതുക്കളുടെ അപര്യാപ്തത
പശുക്കളുടെ ഉയർന്ന പ്രത്യുത്പാദ നക്ഷമതയ്ക്ക് ഏഴ് സൂക്ഷ്മധാ തുക്കൾ ആവശ്യമാണ്. സെലിനിയം, കോപ്പർ, സിങ്ക്, ഇരുന്പ്, കൊബാൾഡ്, മഗ്നീഷ്യം, മാങ്കനീസ് തുടങ്ങിയ വയാണിത്. ഇവയുടെ അപര്യാപ്ത തയും ഗർഭധാരണത്തിനു തടസമായേക്കാം.

ബീജത്തിന്റെ ഗുണമേ·
വിവിധതരം മാലിന്യങ്ങൾ കലർന്ന ബീജം ഉപയോഗിച്ചാൽ ഗർഭാശയ അണുബാധയും ഗർഭധാരണ തട സവും ഉണ്ടാകാം.
ബീജാധാനസമയത്തെ ശുചിത്വമില്ലായ്മ
അണുവിമുക്തമായ ഉപകരണങ്ങ ളുപയോഗിച്ച് അശാസ്ത്രീയമായ രീതിയിൽ അവിദഗ്ധരായ വ്യക്തികൾ കൃത്രിമ ബീജാധാനം ചെയ്യുന്നത് ഗർഭാ ശയ അണുബാ ധയ്ക്കു കാരണമാകാം.
പരിസ്ഥിതി ഘടകങ്ങൾ
ഉയർന്ന അന്തരീക്ഷ ഉൗഷ്മാവ്, ഈർപ്പം, കനത്ത മഴ, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങൾ പ്രത്യുത്പാദന ക്ഷമതയെ വിപരീത മായി ബാധിക്കും.
രോഗനിർണയം
തുടർച്ചയായ ബീജാധാനത്തിനു ശേഷവും പശുക്കൾ ഗർഭം ധരിക്കു ന്നില്ലെങ്കിൽ റിപ്പീറ്റ് ബ്രീഡിംഗ് സംശയിക്കാം.
യോനി സ്രവത്തിന്റെ നിറം, ഗുണ നിലവാരം എന്നിവ പരിശോധിച്ചു ഗർഭപാത്രത്തിൽ അണുബാധയുണ്ടോ യെന്നു മനസിലാക്കാം.
വൈറ്റ് സൈഡ് ടെസ്റ്റ്
ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഗർഭാശയ അണുബാധ മനസിലാ ക്കാൻ വൈറ്റ് സൈഡ് ടെസ്റ്റ് സഹാ യകരമാണ്.
ഫീനൈൽ സൾഫാനാഫ്ത്തലിൻ ടെസ്റ്റ്
ഫീനൈൽ സൾഫാനാഫ്ത്തലിൻ അഥവാ ഫിനോൾ റെഡ് എന്നിവ ഉപയോഗിച്ച് അണ്ഡവാഹിനി കുഴലു കളിൽ തടസമുണ്ടെങ്കിൽ കണ്ടെത്താം.
എൻഡോമെട്രിയൽ സൈറ്റോളജി, സെർവിക്കൽ മ്യൂക്കസ് ടെസ്റ്റ്, സെർവിക്കൽ മ്യൂക്കസ് പെനീട്രേഷൻ ടെസ്റ്റ്, അൾട്രാസോണിക് സ്കാനിംഗ്, എൻഡോമെട്രിയൽ ബയോപ്സി എന്നിവയിലൂടെയും പ്രത്യുത്പാദ നത്ത കരാറുകൾ നിർണയിക്കാ വുന്നതാണ്.
ആവർത്തന പ്രജനനം തടയാനുള്ള മാർഗങ്ങൾ
* തുടർച്ചയായ ഒന്നോ രണ്ടോ മദികളിൽ പശുക്കളെ ബീജാധാന ത്തിന് വിധേയമാക്കാതെ സെക്ഷ്വൽ റെസ്റ്റ് കൊടുക്കുന്നത് ഫലപ്രദമാണ്. ഇപ്രകാരം വിശ്രമം നൽകിയാൽ പ്രത്യുത്പാദനാവയവങ്ങളിലേക്ക് കൂടുതൽ ശ്വേതരക്താണുക്കൾ എ ത്തും. അണുബാധ എന്തെങ്കിലു മുണ്ടെങ്കിൽ അതു തുടച്ചുനീക്കുകയും ചെയ്യും.
* കൃത്രിമ ബീജാധാനത്തിന് സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന ബീജം ഉപയോ ഗിക്കുക.
• വൈകിയുള്ള അണ്ഡവിസർജനം മൂലമുള്ള റിപ്പീറ്റ് ബ്രീഡിംഗ് മറികട ക്കാൻ പശുക്കളെ 24 മണിക്കൂർ ഇടവിട്ട് രണ്ടു തവണ ബീജാധാനത്തിനു വിധേയമാക്കുന്നത് ഫലപ്രദമാണ്.
• ചൂടു കൂടിയ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ബീജാധാനം നടത്തുന്നതാണ് ഉചിതം. ശരീരം നനച്ച് തണുപ്പിക്കുകയും വേണം. ബീജാധാനത്തിനു ശേഷമുള്ള ഒന്നോ രണ്ടോ ദിവസത്തേക്ക് പശുക്കളെ തണലിൽ കെട്ടണം.
• കൃത്രിമ ബീജാധാനം നടത്തുന്പോൾ ഹ്യൂമൻ കോറി യോണിക്ക് ഗൊണാ ഡോട്രോപ്പിൻ, ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോണ് എന്നിവയോ ആന്റിബയോട്ടിക്കുകളോ കുത്തിവയ് ക്കുന്നത് ഫലപ്രദമായി കാണുന്നു.
• ആന്റിബയോട്ടിക്കുകൾ, ആന്റി സെപ്റ്റിക്കുകൾ എന്നിവ ഉപയോഗിച്ച് ഗർഭാശയം കഴുകുന്നതും നല്ലതാണ്. എന്നാൽ കഴിവതും ഗർഭാശയത്തി നുള്ളിൽ മരുന്നുകൾ ഉപയോഗി ക്കാതെ കുത്തിവയ്പായി നൽകുന്ന താണ് ഉചിതം.
• പശുക്കൾക്ക് വൈറ്റമിൻ എ, ഡി- 3, സെലിനിയം എന്നിവ നൽകുന്നത് ഓക്സിഡേറ്റീവ് സ്ട്രെസ് ഒഴിവാക്കാൻ സഹാ യിക്കും.
• പശുക്കളിൽ മദി സമയം ഏകീകരി ക്കുന്നത് ഈസ്ട്രെസ് സിൻക്രൊനൈ സേഷൻ പ്രോട്ടോകോൾ ഉപയോഗി ക്കാവു ന്നതാണ്. ഇതിനായി പ്രൊജസ് റ്റെറോണ്, പ്രോസ്റ്റാഗ്ലാൻഡിൽ, ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോണ് എന്നീ ഹോർമോണു കൾ ഉപയോഗിക്കാം.
• അണുവിമുക്തമായ ഉപകരണങ്ങളു പയോഗിച്ച് ശാസ്ത്രീയമായ രീതി യിൽ കൃത്രിമ ബീജാധാനം നടത്തുക. ഇതിനായി ഈ മേഖലയിൽ വൈദഗ്ധ്യ മുള്ളവരുടെ സേവനം പ്രയോജ നപ്പെടുത്തുക.
• പശുക്കളിൽ മദി ലക്ഷണങ്ങൾ പ്രകടമാകുന്നത് 12 മുതൽ 24 മണി ക്കൂറാണ്. വൈകിട്ട് മദി ലക്ഷണ ങ്ങൾ കാണിക്കുന്ന പശുക്കളിൽ പിറ്റേന്നു രാവിലെയും രാവിലെ മദി ലക്ഷണങ്ങൾ പ്രകടമാക്കുന്ന പശുക്ക ളിൽ വൈകിട്ടുമാണ് ബീജാധാനം നടത്തേണ്ടത്. മദി അവസാനിച്ച് 12 മണിക്കൂറിനു ശേഷമാണ് അണ്ഡ വിസർജ്ജന സമയം.
• പശുവിന്റെ പ്രത്യുത്പാദന വ്യൂഹ ത്തിൽ അണ്ഡ വിസർജ്ജനം കഴിഞ്ഞ് 12 മണിക്കൂറിൽ താഴെയാണ് അണ്ഡ ത്തിന്റെ ആയുസ്. മദിയുടെ ആരംഭ ത്തിൽത്തന്നെ ബീജാധാനം നടത്തി യാൽ അണ്ഡവിസർജനം നട ക്കുന്പോ ൾ ബീജം പ്രായം കൂടി നശിച്ചു പോകുകയും ബീജസങ്ക ലനം നടക്കാതെ വരുകയും ചെയ്യുന്നു. പശു വിന്റെ പ്രത്യുത്പാദന വ്യൂഹ ത്തിൽ ബീജാണുക്കളുടെ ആയുസ് 24 മണിക്കൂറാണ്.
• അണ്ഡവിസർജനം നടന്ന് മണിക്കൂറു കൾക്കുശേഷം ബീജാധാനം നടത്തി യാലും അണ്ഡത്തിന് പ്രായമേറി പോകുന്നതുകൊണ്ട് ഗർഭധാരണം നടക്കില്ല.
പ്രത്യുത്പാദനക്ഷമത വർധിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ
ഇൻ വിട്രോ ഫെർട്ടിലൈസേഷൻ
അൾട്രാസൗണ്ട് ഗൈഡഡ് ഓവം പിക്ക് അപ്പ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്താൽ ഓരോ മദിയിലും അത്യുത്പാദന ശേഷിയുള്ള പശുക്കളിൽ നിന്ന് ഓസൈറ്റുകൾ ശേഖരിക്കാം. ഈ ഓസൈറ്റു കൾ ലബോറട്ടറിക്കുള്ളിൽ വച്ച് പക്വത പ്രാപിക്കുന്നു. പിന്നീട് കാളകളിൽ നിന്നുള്ള ബീജം (ഐവിഎഫ്) ഉപയോഗിച്ച് ബീജസങ്ക ലനത്തിനു വിധേയമാക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ഭ്രൂണങ്ങൾ മറ്റു പശുക്കളുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. ഈ സാങ്കേതിക വിദ്യയിലൂടെ ചുരുങ്ങിയ സമയത്തി നുള്ളിൽ നൂറു കണക്കിന് സന്തതിക ളെ ഉത്പാദി പ്പിക്കാൻ കഴിയും.
പരമാവധി സന്തതികളുടെ ഉത്പാ ദനം, ഒരേ പ്രായത്തിലുള്ള സഹോദര ങ്ങളുടെ ജനനം, ഉയർന്ന ജനിതക മേൻമയുള്ള മൃഗങ്ങളുടെ സംരക്ഷണം, വന്ധ്യതാ പ്രശ്നങ്ങളുള്ള പശുക്ക ൾക്ക് ഗർഭധാരണം ഉറപ്പാക്കൽ എന്നിവയാണ് ഈ വിദ്യയുടെ മേൽമകൾ.
ലിംഗ നിർണയം നടത്തിയ ബീജത്തിന്റെ ഉപയോഗം
95 ശതമാനം കൃത്യതയോടെ ഫ്ളോ സൈറ്റോമെട്രിക് ടെക്നിക് വഴി ബീജത്തിന്റെ ലിംഗനിർണയം നടത്തു കയാണ് ഈ സാങ്കേതിക വിദ്യയിൽ ചെയ്യുന്നത്. പെണ് സന്താനങ്ങളെ ഉത്പാദിപ്പിക്കാൻ കഴിവുള്ള ബീജ ങ്ങൾ ശേഖരിച്ച് കൃത്രിമ ബീജാധാന ത്തിനായി ഉപയോഗിക്കുന്നു. ഇതിലൂടെ പെണ് സന്താനങ്ങൾ മാത്രമാണു പിറക്കുന്നത്.
ഭ്രൂണമാറ്റം
പശുക്കളുടെ ജനിതകശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന മാർഗമാണ് ഒരു പശുവിൽ നിന്ന് ഒന്നിലധികം അണ്ഡം ഉത്പാദി പ്പിക്കുന്നതും അതിനുശേഷമുള്ള ഭ്രൂണമാറ്റവും. ഉയർന്ന ഉത്പാദന ക്ഷമതയുള്ള പശുക്കളിൽ നിന്ന് ധാരാളം സന്തതികളെ നേടുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ ഭ്രൂണങ്ങൾ മറ്റു പശുക്കളുടെ ഗർഭാശയത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകൾക്ക് ചെലവു വളരെ കൂടുതലാണ്.
നല്ലയിനം കാളകളെ ഉത്പാദിപ്പിക്കുന്നതിനും അത്യുത്പാദന ശേഷിയുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വംശനാശഭീഷണി നേരിടുന്ന ഇനങ്ങളെ സംരക്ഷിക്കുന്നതിനും ഭ്രൂണമാറ്റ സാങ്കേതികവിദ്യ സഹായകരമാണ്.
ഡോ. സീന റ്റി.എക്സ്
അസിസ്റ്റന്റ് പ്രഫസർ, കാറ്റിൽ ബ്രീഡിംഗ് ഫാം, തുന്പൂർമുഴി.
ഫോണ്: 94955 39 063.