സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ബോ​ളി​വു​ഡി​ലേ​ക്ക്. ഷാ​ഹി​ദ് ക​പൂ​റി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​യി​രി​ക്കു​മെ​ന്ന് റോ​ഷ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. ഒ​രു ആ​ക്ഷ​ൻ ത്രി​ല്ല​റാ​യി​ട്ടാ​കും ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

സീ ​സ്റ്റു​ഡി​യോ​യും റോ​യി ക​പൂ​ര്‍ ഫി​ലിം​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബോ​ബി-​സ​ഞ്ജ​യ് ആ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഹി​ന്ദി​യി​ല്‍ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന​ത് ഹു​സൈ​ന്‍ ദ​ലാ​ല്‍ ആ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ഇ​തി​ല്‍ സ്ഥി​രീ​ക​ര​ണം ഇ​ല്ല.

സി​നി​മ​യു​ടെ പ്രീ ​പ്രൊ​ഡ​ക്ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി എ​ന്നാ​ണ് വി​വ​രം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി‌​യ സാ​റ്റ​ര്‍​ഡേ നൈ​റ്റാ​ണ് അ​വ​സാ​ന​മാ​യി റോ​ഷ​ന്‍റേ​താ​യി മ​ല​യാ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ ചി​ത്രം.