സ്റ്റെഫി സേവ്യറിന്റെ "മധുര മനോഹര മോഹം'; പ്രദർശനത്തിനൊരുങ്ങുന്നു
Wednesday, May 24, 2023 10:43 AM IST
സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുര മനോഹര മോഹം എന്ന ചിത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. മധ്യ തിരുവതാംകൂറിലെ നായർ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെയുള്ള ഒരു കുടുംബ കഥയാണ് ചിത്രം പറയുന്നത്.
ഷറഫുദ്ദീൻ, സൈജു കുറുപ്പ്, വിജയരാഘവൻ, രജീഷ വിജയൻ, അൽത്താഫ് സലിം, ആർഷ ബൈജു, സുനിൽ സുഖദ, ബിജു സോപാനം, മീനാക്ഷി മധു, ജയ് വിഷ്ണു, സഞ്ജു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ് - അപ്പു ഭട്ടതിരി. കലാസംവിധാനം - ജയൻ.
അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക്. പ്രൊഡക്ഷൻ എക്സിക്യുട്ടിവ്- സുഹൈൽ, അബിൻ എടവനക്കാട്. പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.
ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിനു ശേഷം ബീ ത്രീ എം ക്രിയേഷൻസ് നിർമിക്കുന്ന ഈ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.