എമ്പുരാനേ...ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ വിറ്റത് 6.45 ലക്ഷം ടിക്കറ്റ്സ്
Saturday, March 22, 2025 2:47 PM IST
മൈ ഷോയിലൂടെ ഒരു ദിവസം ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റു തീർന്ന ഇന്ത്യൻ സിനിമയായി എമ്പുരാൻ. ആറുലക്ഷത്തിനാൽപത്തയ്യായിരം ടിക്കറ്റുകളാണ് 24 മണിക്കൂറുകൾ കൊണ്ട് ബുക്ക് മൈ ഷോയിലൂടെ വിറ്റു തീർന്നത്.
പ്രഭാസിന്റെ കൽക്കി, ഷാരുഖ് ഖാന്റെ ജവാൻ, അല്ലു അർജുന്റെ പുഷ്പ 2, വിജയ്യുടെ ലിയോ എന്നീ സിനിമകളുടെ റെക്കോർഡ് ആണ് എമ്പുരാൻ തകർത്തെറിഞ്ഞത്.
24 മണിക്കൂറുകൾക്കുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റ് വിറ്റ അഞ്ചു സിനിമകൾ ഇവയൊക്കെയാണ്.
എമ്പുരാൻ–645K
കൽക്കി 2898AD-330k
ജവാൻ-253k
പുഷ്പ 2-219k
ലിയോ-126k
കേരളത്തിൽ നിന്നും എട്ട് കോടിയാണ് ഇതിനോടകം അഡ്വാൻസ് ബുക്കിംഗിലൂടെ ലഭിച്ചത്. കേരളത്തിൽ ആദ്യദിനം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയുടെ റെക്കോർഡ് വിജയ്യുടെ പേരിലാണ്. 12 കോടിയാണ് കേരളത്തിലെ തിയറ്ററുകളിൽ നിന്നും ചിത്രം വാരിയത്.
ചിത്രത്തിന്റെ വിദേശ ബുക്കിംഗ് ദിവസങ്ങൾക്ക് മുമ്പേ ആരംഭിക്കുകയും ഇതിനോടകം 17 കോടി രൂപക്ക് മുകളിൽ പ്രീ സെയിൽസ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതും മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ്.