ആദ്യഷോട്ട് തന്നെ ഞെട്ടിച്ചു, ഇപ്പോൾ തന്നെ ഒരു ബ്ലോക്ക്ബസ്റ്ററായി തോന്നി; എന്പുരാൻ ട്രെയിലർ കണ്ട് രാജമൗലി
Thursday, March 20, 2025 3:33 PM IST
എന്പുരാൻ ട്രെയിലറിനെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ചിത്രത്തിന്റെ ആദ്യഷോട്ട് തന്നെ ശ്രദ്ധ ആകർഷിച്ചുവെന്നും മോഹൻലാലിന്റെ സ്ക്രീൻ പ്രസൻസ് കാന്തശക്തി പോലെയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ട്രെയിലർ തന്നെ ഒരു ബ്ലോക്ക്ബസ്റ്ററായി തോന്നിയെന്നും അദ്ദേഹം പറയുന്നു.
""എമ്പുരാൻ ട്രെയിലറിലെ ആദ്യ ഷോട്ട് തന്നെ എന്റെ ശ്രദ്ധ ആകർഷിച്ചു. മോഹന്‍ലാല്‍ സാറിന്റെ സ്ക്രീന്‍ പ്രസന്‍സ് കാന്തികശക്തിയുള്ള ഒന്നാണ്. വമ്പന്‍ സ്കെയില്‍, ഗംഭീര ആക്ഷന്‍. ഇത് ഇപ്പോള്‍ത്തന്നെ ഒരു ബ്ലോക്ബസ്റ്ററായി തോന്നുന്നു.’’എസ്.എസ്. രാജമൗലിയുടെ വാക്കുകൾ.
തമിഴ് സൂപ്പർ താരം രജനികാന്തും ട്രെയിലറിനെ പ്രശംസിച്ചെത്തി. അതിഗംഭീര വർക്ക് എന്നായിരുന്നു ട്രെയിലർ പങ്കുവച്ച് രജനി കുറിച്ചത്.ബുധനാഴ്ച അർധരാത്രിയാണ് ട്രെയിലർ എത്തിയത്. ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. യുട്യൂബിൽ കാണികളുടെ എണ്ണം 45ലക്ഷം കഴിഞ്ഞു.