ന​ട​ൻ ജാ​ഫ​ർ ഇ​ടു​ക്കി​ക്കെ​തി​രേ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി​യു​മാ​യി ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഡി​ജി​പി​ക്കും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി ന​ടി പ​രാ​തി ന​ല്‍​കി.

നേ​ര​ത്തെ മു​കേ​ഷ്, ജ​യ​സൂ​ര്യ, ബാ​ല​ച​ന്ദ്ര​മേ​നോ​ൻ എ​ന്നി​വ​ര​ട​ക്കം ഏ​ഴു പേ​ർ​ക്കെ​തി​രെ പീ​ഡ​ന​പ​രാ​തി ആ​രോ​പി​ച്ച് ന​ടി രം​ഗ​ത്തു​വ​ന്നി​രു​ന്നു. ‘ദേ ​ഇ​ങ്ങോ​ട്ട് നോ​ക്കി​യേ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ജാ​ഫ​ർ ഇ​ടു​ക്കി​യും മോ​ശ​മാ​യി പെ​രു​മാ​റി​യ​തെ​ന്ന് ന​ടി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ ന​ടി പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തേ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബാ​ല​ച​ന്ദ്ര​മേ​നോ​നെ​തി​രേ​യും ന​ടി പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ച​ത്.