‘ജെൻസൻ, എന്റെ സഹോദരാ, കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും’; ഫഹദ് ഫാസിൽ
Thursday, September 12, 2024 2:06 PM IST
ജെൻസന്റെ വേർപാടിൽ ഉരുകുകയാണ് കേരളം. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ മരണത്തിൽ അനുശോചനങ്ങളുമായി ഫഹദ് ഫാസിലുമെത്തി.
‘കാലത്തിന്റെ അവസാനം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്നാണ് ജെൻസന്റെ ചിത്രത്തിനൊപ്പം ഫഹദ് കുറിച്ചു.
ഉറ്റവരെയും വീടിനെയും ഉരുൾ തൂത്തെറിഞ്ഞപ്പോൾ ജീവിതത്തിലേക്ക് ശ്രുതി തിരിച്ചു നടന്നത് പ്രതിശ്രുത വരനും സുഹൃത്തുമായ ജെൻസന്റെ കൈ പിടിച്ചാണ്. ഓണം കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനം. കൽപറ്റയിലെ വീട്ടിൽനിന്നും ലക്കിടിയിലേക്ക് പോകവെയാണ് ജെൻസനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാൻ ബസിൽ ഇടിച്ച് അപകടമുണ്ടാകുന്നത്.