ഞാൻ അഹാനയെ വിവാഹം കഴിച്ചിട്ടില്ല; ഛായഗ്രാഹകൻ നിമേഷ് രവി പറയുന്നു
Saturday, September 7, 2024 9:21 AM IST
നടി അഹാന കൃഷ്ണയുമൊത്തുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെ തൊട്ടടുത്ത സ്റ്റോറിയിൽ അതിനുള്ള വിശദീകരണവുമായി ഛായഗ്രാഹകൻ നിമേഷ് രവി. അഹാനയുടെ അനുജത്തി ദിയ കൃഷ്ണയുടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയപ്പോൾ അഹാനയും നിമേഷും മറ്റുരണ്ടു സുഹൃത്തുക്കളും ചേർന്ന് ചിത്രം പകർത്തിയിരുന്നു.
ഈ ചിത്രം നിമേഷ് തന്റെ ഇൻസ്റ്റാ സ്റ്റോറിയിൽ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെയാണ് വിശദീകരണവുമായി നിമേഷെത്തിയത്. എന്റെ വിവാഹാമോ കല്യാണനിശ്ചയമോ ഒന്നും കഴിഞ്ഞിട്ടില്ലെന്നും ഏറ്റവും അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ വിവാഹത്തിനെടുത്ത ചിത്രങ്ങളാണിവ എന്നുമാണ് ചിരി സ്മൈലിയിൽ നിമേഷ് കുറിച്ചത്.
വധുവിനെപ്പോൽ തന്നെ അഹാനയും ഒരുങ്ങിയതിനാൽ പലർക്കും ഇവരുടെ കല്യാണമാണോ എന്ന സംശയവും വന്നിരുന്നു. നിമേഷിന്റെ കൈകൾ ചേർത്തുപിടിച്ചാണ് അഹാന സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്നത്.
അറിയപ്പെടുന്ന ഛായാഗ്രഹകനായ നിമേഷിന്റെ ഏറ്റവും പുതിയ ചിത്രം മമ്മൂട്ടി നായകനായെത്തുന്ന ഡീനോ ഡെന്നീസ് ചിത്രം ബസൂക്കയാണ്.