ഏതാണീ സ്റ്റൈലിഷ് സുന്ദരി; തരംഗമായി പാർവതിയുടെ പുതിയ ചിത്രങ്ങൾ
Friday, September 22, 2023 11:34 AM IST
നടി പാർവതി തിരുവോത്ത് ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.
വൻ മേക്കോവറാണ് ഫോട്ടോഷൂട്ടിനായി താരം നടത്തിയിരിക്കുന്നത്. ഇത് പാർവതി തന്നെയാണോ എന്നു പോലും ഒരു നിമിഷം ആർക്കും സംശയം തോന്നാം. അത്രയ്ക്ക് വ്യത്യസ്തമായ ലുക്കാണ് താരം പങ്കുവച്ചിരിക്കുന്നത്.
ബാംഗ്സ് ഹെയർകട്ടിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണ്ണുകൾക്ക് കൂടുതൽ ആകർഷണീയത തോന്നും വിധം ഐ മേക്കപ്പ് കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.
മുത്തുകൾ കൊണ്ടുള്ള ഒരു മാല മാത്രമാണ് താരം അക്സസറിയായി ഉപയോഗിച്ചിരിക്കുന്നത്. പിങ്ക് ഷാഫി ഷക്കീര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സാംസണ് ലേ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്മിജിയാണ് സ്റ്റൈലിസ്റ്റ്.
വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.