Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങളുള്ളതായി കണക്കാക്കുന്നു. ഇതിൽ 29 ഇനങ്ങൾ കേരളത്തിൽ മാത്രം കാണപ്പെടുന്നവയാണ്.
കേരളത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ പ്രജനന കാലം കാലവർഷം തന്നെ (ജൂൺ -ഓഗസ്റ്റ്). ഊത്തയിളക്കവും ഊത്തമീനും പനഞ്ഞീനുമൊക്കെ അതേ കാലഗതിയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. കേരളത്തിന്റെ ദേശീയ മത്സ്യമായ കരിമീൻ മുതൽ പുഴയിലെ വെറും നിസാര മീനായ പൂഞ്ഞാൻ വരെ അടുത്തറിയാം.
കാരിയും മുഷിയും
ഏറെ സാമ്യതകളുള്ള പുഴമീനുകളാണ് കാരിയും മുഷിയും. രണ്ടിന്റെയും തല പരന്നിരിക്കുന്നു. കാരിയുടെ നിറം ഇരുണ്ട തവിട്ടുനിറമാണെങ്കിൽ മുഷിയുടേതു എണ്ണക്കറുപ്പാണ്. നാല് ജോഡി നീണ്ട ബാർബലുകൾ കാരിക്കും മുഷിക്കും കാണാം. രണ്ടിന്റെയും ശരീരം ഏതാണ്ട് നീണ്ടുരുണ്ടതാണ്.
കാരിയുടെ അംസച്ചിറകിലെ മുള്ള് വിഷകരമാണ്. വിഷമുള്ളിനു തൊട്ടുതാഴെ വിഷഗ്രന്ഥിയുണ്ട്. മുഷിയുടെ അംസച്ചിറകിലെ മുള്ളിനു നീളവും ബലവും കൂടിയിരിക്കും. മുഷിയുടെ മുതുച്ചിറക് നീണ്ടതാണ്. കാരിയുടേതു ചെറുതും. കരയിലും ശ്വസിക്കാനുള്ള ഉപശ്വസനാവയവങ്ങൾ ഉളളതിനാൽ ചതുപ്പിലും ചെളിയിലുമൊക്കെ ജീവിക്കാൻ കഴിയുന്ന മീനുകളാണിവ. പ്രതികൂല സാഹചര്യങ്ങളെയും കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ്.
പരമാവധി നീളം കാരിക്കു 40 സെന്റിമീറ്ററും മുഷിക്കു 60 സെന്റിമീറ്ററുമാണ്. ക്രസ്റ്റേഷ്യനുകൾ, വിരകൾ, ജലപ്രാണികൾ, ആൽഗകൾ, ജീർണിച്ച സസ്യഭാഗങ്ങൾ തുടങ്ങിയവ ആഹാരം. ജലാശയത്തിന്റെ അടിത്തട്ടിലാണ് മിക്കവാറും സഞ്ചാരം. മൺസൂൺ കാലത്താണ് പ്രജനനം. പെൺമത്സ്യങ്ങളുടെ വയർ വീർത്തിരിക്കുന്നതു കാണാം. കാരി 15000 മുതൽ 36000 വരെ മുട്ടകളിടുന്നു. മുഷി 1000 മുതൽ 3000 വരെയും.
നാടൻ മുഷി, വയനാടൻ മുഷി, കുരുടൻ മുഷി ഇങ്ങനെ പലതരം മുഷികൾ കാണപ്പെടുന്നു. ആഫ്രിക്കൻ മുഷി നമ്മുടെ നാട്ടിൽ കുടിയേറിയതാണ്. ഹെട്രോന്യൂസ്റ്റിഡേ ഫാമിലിയിൽപ്പെട്ട മീനാണ് കാരി. മുഷിയാകട്ടെ ക്ലേരിഡേ ഫാമിലിയിലും.
ആറ്റുവാള
ഭാരതപ്പുഴയും നദികളും തോടുകളുമൊക്കെയാണ് ആവാസകേന്ദ്രം. വംശനാശ ഭീഷണിയുടെ വക്കിലാണ്. ശരീരം നീണ്ടതും വശത്തിലേക്കു പതിഞ്ഞതുമാണ്. ഉദരഭാഗം ഉരുണ്ടിരിക്കും. കീഴ്ത്താടി മേൽത്താടിയേക്കാൾ നീണ്ടതാണ്. തല വലുതും പരന്നതും. നീണ്ട നാല് ബാർബലുകൾ ഉണ്ട്. മുതുച്ചിറക് താരതമ്യേന ചെറുതാണ്. അംസച്ചിറകിലെ മുള്ളുകൾ അത്ര ബലമുള്ളതല്ല. നീണ്ട പാർശ്വരേഖ കാണാം.
ആറ്റുവാളയുടെ നീളം ഒരു മീറ്ററിലധികം കണ്ടുവരാറുണ്ട്. ചെറുമത്സ്യങ്ങളും മറ്റു ജലജീവികളും ആഹാരമാക്കുന്ന ഈ മീൻ സൈലൂറിഡേ ഫാമിലിയിൽ ഉൾപ്പെടുന്നു.
പരൽ മീനുകൾ
ശുദ്ധജല മത്സ്യങ്ങളായ പരൽ മീനുകൾ ഇരുപതിലധിം സ്പീഷിസുകളിൽ കാണപ്പെടുന്നു. ഓരോ ഇനത്തിനും പ്രത്യേകതകൾ കാണാനാവും. വെട്ടിത്തിളങ്ങുന്ന ചെതുന്പലുകൾ ഇവറ്റയുടെ ദൃശ്യഭംഗി കൂട്ടുന്നു. വാൽച്ചിറക് കവണാകൃതിയിലാണ്.
പുൽനാന്പും ഇലയും പുഴുവും പ്രാണിയും ഒച്ചും തുടങ്ങി ഒത്തുകിട്ടുന്ന എന്തും ആഹാരമാക്കുന്ന പരൽമീനുകൾ ഒറ്റത്തവണ ഏതാണ്ട് 500 മുതൽ 1000 വരെ മുട്ടകളിടുന്നു. പല സ്പീഷിസിൽപ്പെട്ടവയും അലങ്കാര മത്സ്യങ്ങളായി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. പരൽമീനുകൾ സിപ്രിനിഡെ ഫാമിലിയിൽ ഉൾപ്പെടുന്നു.
അനാബസ്
പച്ചയും കറുപ്പും കലർന്നൊരു നിറം. ഈ മീനിനെ കേരളത്തിലെ ചില സ്ഥലങ്ങളിൽ അണ്ടികള്ളി എന്നു വിളിക്കാറുണ്ട്. ഇതിന്റെ ചർമം നല്ല കട്ടിയുള്ളതാണ്. മുതുകത്ത് തല മുതൽ വാൽവരെ ചർമബന്ധിതമായ മുള്ളുകൾ നീണ്ടുനിൽക്കുന്നു. പരമാവധി 20 സെന്റിമീറ്റർ വരെ നീളംവച്ചു കാണുന്നു.
ഇതിന്റെ തലയുടെ രണ്ടു വശത്തും വായുവിലെ ഓക്സിജൻ സ്വീകരിച്ചു ശ്വസിക്കാൻ സഹായിക്കുന്ന അവയവങ്ങൾ (Accessory respiratory organs) ഉള്ളതിനാൽ വെള്ളം തീരെ കുറഞ്ഞ കുഴികളിലും മറ്റും മാസങ്ങളോളം കുഴപ്പംകൂടാതെ ജീവിക്കാനാവും. ചെകിളമൂടി നിലത്തൂന്നി ഈ മീൻ ഒരു കുളത്തിൽനിന്നും മറ്റൊരു കുളത്തിലേക്കു സഞ്ചരിച്ചു കാണുന്നു.
പൂഞ്ഞാൻ
ജലോപരിതലത്തിൽ തങ്ങിനിൽക്കാൻ ഇഷ്ടപ്പെടുന്ന വളരെ ചെറിയ ഒരിനം മീനാണിത്. പെൺമത്സ്യത്തെ അപേക്ഷിച്ച് ആൺ മത്സ്യത്തിനു നീളം കുറവാണ്.
ചെറിയ ചെതുന്പലുകളുള്ള ഉടലാണ്. മുതുച്ചിറകിന്റെ മുൻഭാഗത്തായി കാണുന്ന കറുത്ത സ്പോട്ട് ഈ മീനുകളെ ദൃശ്യഭംഗിയുള്ളതാക്കുന്നു. ശാസ്ത്രനാമം Aplocheilus blocki.
കോലാൻ
ബിലോണിഡെ ഫാമിലിയിൽ ഉൾപ്പെടുന്ന ഈയിനം മത്സ്യങ്ങളുടെ ശരീരം നീണ്ടതും കുഴലാകൃതിയുള്ളതുമാണ്. ഉടലിനു പച്ചകലർന്ന മഞ്ഞനിറമാണുള്ളത്. തല കൂർത്തിരിക്കുന്നു, സിറിഞ്ച് പോലെ. താടി പക്ഷിയുടെ കൊക്കുപോലെ നീണ്ടുകൂർത്തതാണ്. താടിയെല്ലിലെ പല്ലുകൾ നീണ്ടതും കൂർത്തതുമാണ്. മുതുച്ചിറകും ഗുദച്ചിറകും ഉടലിന്റെ പിന്നറ്റത്തായി വാൽച്ചിറകിനോടടുത്തു കാണാം.
ക്രമംതെറ്റി അടുക്കപ്പെട്ട ചെതുന്പലുകൾ തീരെ ചെറുതാണ്. 30 സെന്റി മീറ്ററോളം നീളംവച്ചു കാണാറുണ്ട്. ജലോപരിതലത്തിൽ തങ്ങിനിന്നു ജീവിക്കുന്ന കോലാൻ മാംസഭുക്കാണ്. ഇന്ത്യ കൂടാതെ ഏഷ്യയിലെ പല രാജ്യങ്ങളിലും കാണപ്പെടുന്ന ഈ മീൻ ഇംഗ്ലീഷിൽ Needle fish ആണ്. Xementodon cancila എന്നാണ് ശാസ്ത്രനാമം. കോലാ എന്ന് ഈ മീൻ മധ്യകേരളത്തിൽ അറിയപ്പെടുന്നു.
ആരൽ
പുഴകളിലും അരുവികളിലും കുളങ്ങളിലുമൊക്കെ കാണപ്പെടുന്ന ആരൽ അഥവാ ആരൻ. സ്പൈനി ഈൽ എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുക. നീണ്ടുരുണ്ട് പാന്പിനു സദൃശമായ ശരീരം നീണ്ടുകൂർത്ത തല, വാൽച്ചിറകുമായി ചേർന്നുകിടക്കുന്ന മുതുച്ചിറക്, ഗുദച്ചിറക്, തവിട്ടുനിറമുള്ള ശരീരത്തിൽ കറുത്ത പൊട്ടുകളും വരകളും എന്നിങ്ങനെ ആരൽ മത്സ്യത്തിന്റെ പൊതുവായ ലക്ഷണങ്ങൾ. മുക്കാൽ മീറ്ററോളം നീളം വയ്ക്കാറുണ്ട്.
ത്വക്ക് അന്തരീക്ഷ വായു നേരിട്ടു ശ്വസിക്കാൻ പോന്നതാണ്. ജലപ്രാണികളും ചെറുമത്സ്യങ്ങളുമൊക്കെ ആഹാരം. മസ്റ്റാസെംബലസ് ആർമേറ്റസ് (Mastacembelus armatus) എന്നാണ് ശാസ്ത്രനാമം. ഈ മീനിന്റെ അഞ്ചു സ്പീഷിസുകൾ കേരളത്തിൽ കണ്ടുവരുന്നു.
പള്ളത്തി
കരിമീനിന്റെ ജനുസിൽപ്പെട്ട ഒരു ചെറുമീനാണിത്. പാവംപിടിച്ച പള്ളത്തി അഥവാ ചൂട്ടാച്ചി മഞ്ഞ, ഓറഞ്ച്, തവിട്ടുനിറങ്ങളിൽ കാണാം. പുഴകളിലും കൈത്തോടുകളിലും വെള്ളംകയറിക്കിടക്കുന്ന വയലുകളിലുമൊക്കെ ഈ മീൻ കൂട്ടമായി കാണപ്പെടുന്നു.
വലിയ കണ്ണുകളുള്ള പള്ളത്തിയുടെ ശരീരം മെലിഞ്ഞ് വശങ്ങളിലേക്കു പതിഞ്ഞിട്ടാണ്. ശരീരത്തിൽ മൂന്നു കറുത്ത പൊട്ടുകൾ ദൃശ്യമാണ്. മുതുച്ചിറകുകളിൽ മുള്ളുകളുണ്ട്. പെൺപള്ളത്തി ഇരുന്നൂറോളം മുട്ടകളിടുന്നു. Etroplus maculatus എന്നാണ് ശാസ്ത്രനാമം.
കുറുവ
കുറുവ, കുറുക എന്നറിയപ്പെടുന്ന കുറുവച്ചരൽ സാമാന്യം വലിപ്പമുള്ള മത്സ്യമാണ്. പാർശ്വങ്ങളിലേക്കു പതിഞ്ഞ് വീതിയുള്ള ശരീരമാണുള്ളത്. മേൽത്താടിയിൽ രണ്ടു ജോഡി ബാർബലുകളുണ്ട്. വലിയ ചെതുന്പലുകൾ കൊണ്ട് ശരീരം ആവരണം ചെയ്തിരിക്കുന്നു. പാർശ്വരേഖ പൂർണമാണ്.
മുതുകുഭാഗത്തിന് ഇരുണ്ട ചാരനിറവും ഉദരഭാഗത്തിനു തിളക്കമാർന്ന വെള്ളിനിറവുമാണ്. വാൽഞെട്ടിൽ കറുത്ത പൊട്ട് ദൃശ്യമാണ്. മിത്രഭുക്കാണെങ്കിലും ജലസസ്യങ്ങളുടെ ജീർണാവശിഷ്ടങ്ങൾ തന്നെ ഇഷ്ട ആഹാരം. ചേറിലെ പുഴുക്കൾ, ഒച്ചുകളുമൊക്കെ ആഹരിക്കും. Puntius sarana എന്നാണ് ശാസ്ത്രനാമം.
വരാൽ
മലയാളികളുടെ പ്രധാനപ്പെട്ട ഭക്ഷ്യമത്സ്യം തന്നെ വരാൽ. ബ്രാൽ, കണ്ണൻ എന്നീ പേരുകളിലും പ്രാദേശികമായി ഇതിനെ വിളിച്ചുവരുന്നു. കൊഴുപ്പിന്റെ അളവ് കുറവാണ്. നീണ്ടുരുണ്ട ശരീരപ്രകൃതിയാണുള്ളത്. വഴുവഴുപ്പുള്ള ഒരു ദ്രാവകംകൊണ്ട് ആവൃതമാണിതിന്റെ ഉടൽ. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള പ്രത്യേക കഴിവുണ്ട്.
തലയ്ക്കു പാന്പിന്റെ ആകൃതി തോന്നിപ്പിക്കും. സ്നേക് ഹെഡ് എന്നാണ് ഇംഗ്ലീഷ് നാമം. ചാനിഡെ ഫാമിലിയിൽ ഉൾപ്പെടുന്ന ഇവർ മാംസഭുക്കാണ്. തങ്ങളുടെ കുഞ്ഞുങ്ങളോട് വളരെ കരുതലും വാത്സല്യവും കാട്ടുന്നവരാണ്. വ്യത്യസ്ത സ്പീഷിസുകളിൽപ്പെട്ട വരാലുകൾ റിക്കാർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ചേറുമീൻ, വാകവരാൽ, വട്ടോൻ എന്നിവ അതിൽ പ്രധാനപ്പെട്ട ഇനങ്ങൾ തന്നെ.
സാധാരണ വരാലിന്റെ (Banded snake head) മുതുഭാഗത്തിനു കറുപ്പ് കലർന്ന തവിട്ടുനിറവും അടിഭാഗത്തിനു വെള്ളയും മഞ്ഞയും കലർന്ന നിറവുമാണ്. ശരാശരി വലിപ്പം 30 മുതൽ 40 സെന്റി മീറ്റർ വരും. ചെറുമീനുകൾ, തവളക്കുഞ്ഞുങ്ങൾ, പുഴുക്കൾ, പ്രാണികൾ ഒക്കെയാണ് ഇഷ്ടഭക്ഷണം. ചന്നാസ്ട്രയേക്സ് (channa striatus) എന്നു ശാസ്ത്രനാമം.
മാനത്തുകണ്ണി
ജലോപരിതലത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ചെറുമീനാണിത്. ശാസ്ത്രനാമം Aplocheilus lineatus എന്നാണ്. മാനത്തുകണ്ണി, പൂച്ചൂട്ടി, നെറ്റിപ്പൊട്ടൻ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു.
ശരീരത്തിന്റെ വശങ്ങളിലായി പച്ചപ്പാർന്ന സ്വർണനിറത്തിലും ചുവപ്പുനിറത്തിലും പൊട്ടുകൾ കാണാം. ആഹാരം പ്രാണികളും പുഴുക്കളുമൊക്കെയാണ്. ഏഴ് സെന്റി മീറ്ററിൽ കൂടുതൽ വളരാറില്ല. കൊതുകിന്റെ കൂത്താടികളെ തിന്നുനശിപ്പിക്കുന്ന ഉപകാരികൂടിയാണീ ചെറുമത്സ്യം.
ഭൂഗർഭ വരാൽ
വരാൽ വർഗത്തിൽപ്പെട്ട അപൂർവ ഭൂഗർഭമത്സ്യം കണ്ടെത്തി. നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക്സ് റിസോഴ്സ് കൊച്ചി കേന്ദ്രത്തിലെ ഗവേഷകസംഘമാണ് തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽനിന്ന് പുതിയ ഇനത്തെ കണ്ടെത്തിയത്. എനിഗ്മ ചന്ന മഹാബലി എന്നാണിതിന് പേര്.
മലപ്പുറത്തുനിന്നു കണ്ടെത്തിയ ആദ്യ ഇനത്തിന്റെ പേര് എനിഗ്മ ചനാഗോളം എന്നാണ്. ലോകത്താകെ 250ൽപ്പരം ഭൂഗർഭ മത്സ്യങ്ങളുള്ളതായാണ് കണക്കാക്കുന്നത്. കേരളത്തിൽ ഏഴും. മഹാപ്രളയംമൂലമാകാം ഇതിൽ ചിലതെങ്കിലും സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കപ്പുറം എത്തിപ്പെട്ടതെന്നു കരുതുന്നു.
പൂളോൻ
കൂട്ടമായാണ് വാസവും സഞ്ചാരവും. അതിനാലാകണം “ഒരാറേ വന്നതെല്ലാം പൂണോന്റെ മക്കൾ’’ എന്ന പഴഞ്ചൊല്ലുണ്ടായത്. വാളയുമായി ഏറെ സാമ്യം. നീണ്ടതും മേലുകീഴായി അല്പം പരന്നതുമായ ശരീരം. വാളയുടെ അത്രയും വലിപ്പമില്ല. എന്നാലും 50 സെ. മീറ്റർ വരെ നീളംവച്ചു കാണുന്നു.
ചെതുന്പലുകളില്ലാത്ത ശരീരം മൃദുവും ഇളംമഞ്ഞ നിറത്തിലുമാണ്. ജലസസ്യങ്ങൾക്കിടയിലാണ് പൂളോൻ മുട്ടയിടുക. ആൺപെൺ മത്സ്യങ്ങൾ മുട്ടയ്ക്കു കാവൽ നിൽക്കും. പൂളോന്റെ ശാസ്ത്രനാമം Glossogobius giuris ഗ്ലോസോഗോബിയസ്. സ്ലീപ്പർ ഗോബിയെന്ന് ഇംഗ്ലീഷിൽ വിളിക്കും. പൂഴാൻ എന്നു കേരളത്തിൽ ചിലയിടങ്ങളിൽ വിളിക്കാറുണ്ട്.
കരിമീൻ എന്ന പേൾസ്പോട്ട്
കായലിലും പുഴകളിലും പാടശേഖരങ്ങളിലും ധാരാളമായി കണ്ടുവരുന്നു. രുചിയിൽ മുന്നിലായതിനാൽ പൊള്ളിച്ചതോ, മപ്പാസുകറിയോ, ഫ്രൈയോ ഒക്കെ നോൺ വെജ് വിഭവങ്ങളുടെ മുൻനിര ഐറ്റംതന്നെ.
സമൂഹജീവിയാണ്. ചെതുന്പലുകളുള്ളവയും ഇല്ലാത്തവയുമുണ്ട്. സ്കെയിൽസ് കരിമീനും മിറർ കരിമീനും. വസന്തകാലത്തും വേനൽക്കാലത്തിന്റെ തുടക്കത്തിലുമാണ് പ്രത്യുത്പാദനം. അതായത് ഡിസംബർ മുതൽ ഫെബ്രുവരി വരെ. 1500 മുതൽ 6000 വരെ മുട്ടകൾ ഒരു തവണ ഇടുന്നു. കല്ലിലോ മുളങ്കുറ്റിയിലോ മറ്റേതെങ്കിലും ഫോമഷനിലോ ആവും ഒട്ടിച്ചുവയ്ക്കുക.
തിളങ്ങുന്ന പൊട്ടുകളുള്ളതിനാലാണ് പേൾസ്പോട്ട് എന്ന ഓമനപ്പേര് കിട്ടിയത്. കേരളത്തിൽ കരിമീനിന്റെ ഈറ്റില്ലം വേന്പനാട്ട് കായലാണ്. മുടിപ്പായലുകൾ, ഡാഫ്നിയ, ജീർണിച്ച സസ്യഭാഗങ്ങൾ തുടങ്ങിയവയാണ് ആഹാരം. ശുദ്ധജലത്തിലും ഓരുജലത്തിലും ഒരുപോലെ ജീവിക്കാനാകുന്നു. ശാസ്ത്രനാമം: Etroplus suratensis
കൂരി
പതിമൂന്നിനം കൂരികൾ കേരളത്തിലുണ്ടെന്നാണു കണക്ക്. മഞ്ഞക്കൂരി, ചില്ലൻകൂരി, വരയൻ ചില്ലൻകൂരി, വെള്ളച്ചില്ലൻകൂരി, മലയൻ ചില്ലൻകൂരി, നീലച്ചില്ലൻകൂരി എന്നിവ ചിലയിനങ്ങളാണ്. രാത്രി പകലാക്കി വാഴുന്ന ഈ മീനുകൾക്ക് കായലിന്റെയും പുഴയുടെയും അടിത്തട്ടാണ് മിക്കവാറും വാസയിടം. തീറ്റതേടി ജലോപരിതലത്തിലും വരാറുണ്ട്.
ചെതുന്പലുകളില്ലാത്ത ഈ മീനിനു പാർശ്വരേഖ പൂർണമാണ്. വായ്ക്കു ചുറ്റുമായി ആറോ അതിലധികമോ ബാർബലുകൾ കാണാം. മുതുച്ചിറകിൽ കൂർത്തൊരു മുള്ളുണ്ട്. കൂരികൾക്ക് ഉരുണ്ടുനീണ്ട ശരീരമാണുള്ളത്. ബാഗ്രിഡേ ഫാമിലിയിൽ ഉൾപ്പെടുന്നു.
മാത്യൂസ് ആർപ്പൂക്കര
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില് തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്. സാധാരണയായി നമ്മുടെ വാഹനങ്ങളില് പെട്രോളോ ഡീ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില് തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്. സാധാരണയായി നമ്മുടെ വാഹനങ്ങളില് പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്ബിറ്റര്
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില് പുലികള് ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്ധിക്കുന്നു എന്ന വാര്ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ് മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
വ്യാജ വോട്ട് ചെയ്യാൻ കഴിയാത്തതിൽ ഷാഫിക്ക് നിരാശയെന്ന് സിപിഎം ജില്ലാ സെക്രട്ടറി
ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ
വൈദ്യുതി ബിൽ അടയ്ക്കണമെന്ന് വിളിച്ച് പറഞ്ഞു; ഉദ്യോഗസ്ഥനെ മർദിച്ച് വീട്ടുടമ
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
Latest News
വ്യാജ വോട്ട് ചെയ്യാൻ കഴിയാത്തതിൽ ഷാഫിക്ക് നിരാശയെന്ന് സിപിഎം ജില്ലാ സെക്രട്ടറി
ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ
വൈദ്യുതി ബിൽ അടയ്ക്കണമെന്ന് വിളിച്ച് പറഞ്ഞു; ഉദ്യോഗസ്ഥനെ മർദിച്ച് വീട്ടുടമ
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി