Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോകമനഃസാക്ഷിയെ നൊമ്പരപ്പെടുത്തിക്കൊണ്ട് ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നുയരുന്ന നിലവിളികളും കറുത്ത പുകയും വര്‍ധിക്കുകയാണ്. അനേകായിരം ജീവനുകള്‍ക്ക് തണലേകിയ ഒരു വലിയ പ്രദേശം ഇന്നോരു ചുടലപ്പറമ്പാണ്. അത്രയേറെ വേദനാജനകമാണ് ആമസോണ്‍ കാടുകളില്‍നിന്നു വരുന്ന ചിത്രങ്ങള്‍. പച്ചപ്പു തിങ്ങിയ ആമസോണ്‍ കാടുകള്‍ക്കു മുകളില്‍ തിങ്ങിക്കൂടിയ കാര്‍മേഘം പോലെ കറുത്ത പുക നിറയുകയാണ്.
ഭൂമിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും വിധത്തിൽ ആമസോൺ മഴക്കാടുകൾ കത്തിനശിക്കുന്പോൾ അതിനു പിന്നിൽ മനുഷ്യന്റെ കരങ്ങൾതന്നെയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബ്രസീലിയൻ ആമസോണിൽ വനനശീകരണത്തിന് കാരണമായത് ക്രിമിനൽ സംഘങ്ങളാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2030 ആകുന്പോഴേക്കും ലോകത്ത് അനധികൃത വനനശീകരണം ഇല്ലാതാക്കുമെന്ന യുഎൻ ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതുമാണ് ആമസോണിലെ കാട്ടുതീ...
കാടിനെ വിഴുങ്ങിയ കാട്ടുതീ
ആമസോണ്‍ മഴക്കാടുകളെ തീ വിഴുങ്ങുന്നത് ആദ്യമായല്ലെങ്കിലും ചരിത്രം ഇതുവരെ കാണാത്തവിധത്തിലാണ് ഇക്കുറി തീ പടര്‍ന്നത്. 2013ലെ കാട്ടുതീയായിരുന്നു ഇന്നുവരെ ആമസോണ്‍ കണ്ട വലിയ തീപിടിത്തം. എന്നാല്‍, ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പടര്‍ന്ന തീ ആ ചരിത്രം തിരുത്തി. 2013ലേക്കാള്‍ 80 ശതമാനം അധികം തീയാണ് ഈ വര്‍ഷം ആമസോണില്‍ പടര്‍ന്നു കയറിയത്.
ഈ വര്‍ഷം പകുതിവരെ എഴുപതിനായിരത്തോളം കാട്ടുതീകളാണ് ബ്രസീലില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായ കാട്ടുതീകളെ അപേക്ഷിച്ച് 84 ശതമാനം വര്‍ധനയാണ് ഇക്കുറിയുണ്ടായിട്ടുള്ളത്. ഏറ്റവും ദുഃഖകരമായ വസ്തുതയെന്തെന്നാല്‍ ഇതില്‍ പകുതിയില്‍ ഏറെയുമുണ്ടായത് ആമസോണ്‍ കാടുകളിലാണ് എന്നതാണ്.
ആമസോണ്‍ മഴക്കാടുകള്‍
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോണ്‍ മഴക്കാട്. ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പെറു, വെനസ്വേല, സുരിനേം എന്നീ രാജ്യങ്ങളിലായാണ് ആമസോണ്‍ മഴക്കാടുകള്‍ പരന്നുകിടക്കുന്നത്. ഇതിന്റെ 60 ശതമാനവും ബ്രസീലിലാണ്. ആമസോണ്‍ കാടുകള്‍ക്ക് ഏകദേശം അഞ്ചരക്കോടി വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 70 ലക്ഷം ചതുരശ്ര കിലോമീറ്ററോളം വരുന്ന ആമസോണ്‍ മേഖലയില്‍ 55 ചതുരശ്ര കിലോമീറ്ററോളം ഘോരവനമേഖലയാണ്.
ഭൂമിയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം നിലനില്‍ക്കുന്ന ആമസോണ്‍ മഴക്കാടുകള്‍ അപൂര്‍വയിനം ജീവികളുടെ കലവറയാണ്. സ്പോട്ടഡ് ജാഗ്വാറുകള്‍, ബ്ലാക്ക് പാന്തറുകള്‍, ഇലക്ട്രിക് ഈലുകള്‍, വാമ്പയര്‍ വവ്വാലുകള്‍, വിഷത്തവളകള്‍, ഭീമന് അനാക്കോണ്ടകള്‍ തുടങ്ങി പിരാനകള്‍ വരെ ആമസോണിലെ അന്തേവാസികളാണ്.
ഇതു മനുഷ്യനിര്‍മിതമോ?
അപകടകരമാംവിധം കാട്ടുതീ ആളിപ്പടരുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ബ്രസീല്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പേസ് റിസര്‍ച്ച് പുറത്തുവിട്ടിരുന്നു. കൃഷിഭൂമിക്കായി ചെറിയ വനമേഖലകള്‍ തീയിട്ടുതുടങ്ങുന്നതാണ് ഭീമന് കാട്ടുതീയായി മാറിയതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്തശേഷം ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ടോ സെറ്റ്സര്‍ അഭിപ്രായപ്പെട്ടു.
ബ്രസീലില്‍ ഉണ്ടാകുന്ന കാട്ടുതീകളില്‍ 99 ശതമാനവും മനുഷ്യനിര്‍മിതമാണെന്നാണ് സെറ്റ്സര്‍ പറയുന്നത്. ഇതേ അഭിപ്രായം തന്നെയാണ് പ്രകൃതി സംരക്ഷണ സംഘടനകളും പ്രകടിപ്പിച്ചിട്ടുള്ളത്.
ഭൂമിയുടെ ശ്വാസകോശം
ഭൂമിയുടെ ശ്വാസകോശം എന്നാണ് ആമസോണ്‍ മഴക്കാടുകള്‍ അറിയപ്പെടുന്നത്. പ്രകാശസംശ്ലേഷണത്തിനായി (ഫോട്ടോസിന്തസിസ്) ചെടികളും മരങ്ങളും കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജന്‍ പുറന്തള്ളുകയും ചെയ്യുന്നു എന്നത് എല്ലാ കൂട്ടുകാര്‍ക്കും അറിയാമല്ലോ. അതുകൊണ്ടുതന്നെ ഉഷ്ണമേഖല മഴക്കാടുകള്‍ക്ക് നാശം സംഭവിച്ചാല്‍ ഹരിതഗൃഹ പ്രഭാവത്തിന്റെ തോത് വര്‍ധിക്കുകയും ഇത് മറ്റനവധി കാലാവസ്ഥാ വ്യതിയാനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.
അന്തരീക്ഷത്തില്‍നിന്ന് കാടുകള്‍ എന്തു സ്വീകരിക്കുന്നുവോ അത് അവ പുറന്തള്ളുകയും ചെയ്യും. കാട് കത്തിനശിക്കുമ്പോള്‍ സ്വാഭാവികമായും കാര്‍ബണ്‍ ഡയോക്സൈഡാണ് പുറത്തേക്കു വമിക്കുന്നത്. ഇത് അന്തരീക്ഷ മലിനീകരണത്തിനു കാരണമാകും.
മരങ്ങള്‍ ഇല്ലാതെ വരുന്നതോടെ CO2ന്റെ അളവ് അന്തരീക്ഷത്തില്‍ ഉയരാന്‍ തുടങ്ങും. വനനശീകരണവും വ്യാവസായിക കേന്ദ്രങ്ങളില്‍നിന്നുള്ള മാലിന്യവുമെല്ലാം ഇതിന്റെ ആക്കം കൂട്ടുകയും ചെയ്യും.
മഴക്കാട്
ആമസോണില്‍ വര്‍ഷത്തില്‍ ലഭിക്കുന്ന മഴ എത്രയെന്ന് അറിയാമോ? 1500 മുതല്‍ 3000 മില്ലിമീറ്റര്‍ വരെയാണ്. അതുകൊണ്ടാണ് ആമസോണ്‍ വനങ്ങളെ മഴക്കാടുകള്‍ എന്നു വിശേഷിപ്പിക്കുന്നത്.
മഴക്കാടുകളെ പ്രധാനമായും രണ്ടായി തരം തിരിക്കാം. ഉഷ്ണമേഖലാ മഴക്കാടുകള്‍ എന്നും മിതോഷ്ണമേഖലാ മഴക്കാടുകളെന്നും. ഭൂമധ്യരേഖയ്ക്ക് സമീപമുള്ളവയാണ് ഉഷ്ണമേഖലാ മഴക്കാടുകള്‍. മിതോഷ്ണ മേഖലകളില്‍ കാണപ്പെടുന്നവ മിതോഷ്ണമേഖലാ മഴക്കാടുകള്‍ എന്നറിയപ്പെടുന്നു.
ആമസോണ്‍ നദി
6600 കിലോമീറ്റര്‍ നീളമുള്ള ആമസോണ്‍ നദിയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ നദിയായി കണക്കാക്കപ്പെടുന്നത്. ലോകത്തിലെ സമുദ്രത്തിലേക്ക് എത്തുന്ന നദീ ജലത്തിന്റെ 15 ശതമാനവും ആമസോണ്‍ നദിയില്‍നിന്നാണ്. ഏറ്റവുമധികം ശുദ്ധജലമത്സ്യങ്ങളെ കണ്ടുവരുന്നതും ആമസോണ്‍ നദിയിലാണ്. മൂവായിരത്തോളം ശുദ്ധജലമത്സ്യഇനങ്ങളാണ് ഇവിടെയുള്ളത്.
ഗോത്രസമൂഹങ്ങൾ
ആമസോണ്‍ കാടുകള്‍ ജന്തുക്കളുടേയും സസ്യങ്ങളുടേയും മാത്രം ആവാസകേന്ദ്രമല്ല. ഒറ്റപ്പെട്ടു കഴിയുന്ന നിരവധി ഗോത്രവര്‍ഗങ്ങളും ഇവിടെയുണ്ട്. ആയിരമായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ആമസോണ്‍ കാടുകളില്‍ മനുഷ്യര്‍ വസിച്ചിരുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ 350 ഗോത്രവിഭാഗങ്ങളില്പ്പെടുന്ന മനുഷ്യരാണ് ആമസോണിലുള്ളത്. ഇക്കൂട്ടരില്‍ ചില ഗോത്രക്കാര്‍ മറ്റുള്ളവരുമായി യാതൊരുവിധ സമ്പര്‍ക്കവും പുലര്‍ത്താതെ കൊടും കാടുകള്‍ക്കുള്ളില്‍ അവരുടെ ഗോത്രക്കാരുമായി മാത്രം ഇടപഴകി ജീവിക്കുന്നു. 170ൽപ്പരം വ്യത്യസ്ത ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.
എന്നാല്‍ വനനശീകരണത്തിന്റെയും ഭൂമികൈയേറ്റത്തിന്റെയും ഭാഗമായി നിരവധി ഗോത്രവര്‍ഗക്കാര്‍ ഇവിടെനിന്ന് കുടിയിറക്കപ്പെടുന്നു. കാട്ടു തീ പോലുള്ള അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് പലായനം ചെയ്യുന്നവരുടെ എണ്ണവും കുറവല്ല.
എത്ര പേരുടെ വീടായിരുന്നു!
ആമസോണ്‍ കാടും നദിയും ചേര്‍ന്ന് വീടൊരുക്കുന്നത് രണ്ടായിരത്തിൽപ്പരം ഇനം ജീവജാലങ്ങള്ക്കാണ്. ഒരു ചെറുവിരലിന്റെ തുമ്പില്‍ ഇരിക്കാന്‍ മാത്രം വലുപ്പമുള്ള തവളകള്‍ മുതല്‍ ഭീമാകാരന്മാരായ അനാക്കോണ്ടകള്‍ വരെ ഇവിടുത്തെ അന്തേവാസികളാണ്. ആമസോണ്‍ മഴക്കാടുകളില്‍ 427 ഇനം സസ്തനികളും 1300 ഇനം പക്ഷികളും 378 ഇനം ഉരഗങ്ങളും നാന്നൂറില്‍പ്പരം ഉഭയജീവികളുമുണ്ട്.
ആമസോണ്‍ മഴക്കാടുകളില്‍ കഴിയുന്ന ചില കൂട്ടുകാരെ പരിചയപ്പെടാം.
1. കാപിബറ
കാഴ്ചയില്‍ ഗിനിപന്നികളോടു സാദൃശ്യമുള്ള കാപിബറകളുടെ നിറം കടും ചുവപ്പോ തവിടു നിറമോ ആണ്.
2. പച്ച ഇഗ്വാന
വീട്ടിലെ അരുമയായി വളര്‍ത്താന്‍ നിരവധിപേര്‍ ഇഷ്ടപ്പെടുന്ന കൂട്ടരാണ് ഗ്രീന്‍ ഇഗ്വാനകള്‍. മറ്റ് ഉരഗങ്ങളില്‍നിന്ന് വ്യത്യസ്തരായി പച്ചക്കറികളും പഴങ്ങളും പൂക്കളുമൊക്കെ കഴിക്കാനാണ് ഇവയ്ക്ക് പ്രിയം. ഒരു വലിയ ഇഗ്വാനയുടെ നീളം ആറടിയോളം വരും.
3. അനാക്കോണ്ട
ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ പാമ്പുകളില്‍ പ്രധാനികളാണ് അനാക്കോണ്ടകള്‍. മുപ്പത് അടി വരെ നീളം വയ്ക്കുന്ന അനക്കോണ്ടകളുടെ ഭാരം 250 കിലോഗ്രാം വരെയാകാം. ആണ് അനാക്കോണ്ടകളേക്കാള് പെണ് അനാക്കോണ്ടകള്‍ക്ക് വലുപ്പം കൂടുതലായിരിക്കും.
അനാക്കോണ്ടകളുടെ ഒരു ചെറു ഭക്ഷണം എന്നു പറയുന്നതു തന്നെ 18 കിലോഗ്രാമോളം വരും. നല്ല വമ്പന്‍ ഇരകള്‍ തടഞ്ഞാല്‍ പിന്നെ ഒന്നോ രണ്ടോ ആഴ്ചത്തേക്ക് ഭക്ഷണമേ വേണ്ടിവരില്ല.
4. ഗോള്‍ഡൻ ലയണ്‍ ടാമറിന്
പേരു കേള്‍ക്കുമ്പോൾ കാട്ടിലെ രാജാവിനെക്കുറിച്ചാണെന്നു തോന്നുമെങ്കിലും ഇത് ചെറിയ ഇനം കുരങ്ങാണ്. സിംഹത്തെപ്പോലെ എടുപ്പുള്ള, സ്വര്‍ണവര്‍ണത്തിലുള്ള സടയുള്ളതുകൊണ്ടാണ് ഇവര്‍ക്ക് ഈ പേരു കിട്ടിയത്. 15 മുതല്‍ 25 സെന്റി മീറ്റര്‍ വരെയാണ് ഇവയുടെ ഉയരം.
ശരീരത്തേക്കാള്‍ വാലിനാണ് നീളക്കൂടുതല്‍ എന്നതും ഇവയെ വ്യത്യസ്തരാക്കുന്നു. അമ്മമാരേക്കാള്‍ അച്ഛന്മാരാണ് കുഞ്ഞുങ്ങളെ നോക്കുന്ന കാര്യത്തില്‍ ഉത്സാഹം കാണിക്കുക. രാത്രികാലങ്ങളില്‍ മരപ്പൊത്തിനുള്ളില്‍ സുഖമായി ഉറക്കം പിടിക്കുന്നവര്‍ പകല്‍ സമയത്താണ് കൂടുതല്‍ പുറത്തേക്കിറങ്ങുക.
5. ഭീമന് ഉറുമ്പുതീനികള്‍
പേരുപോലെ തന്നെ ഉറുമ്പുകളേയും മറ്റു ചെറു പ്രാണികളേയും ഭക്ഷിച്ച് ജീവിക്കുന്നവരാണ് ഭീമന് ഉറുമ്പു തീനികള്‍. മറ്റ് ഉറമ്പുതീനികളില്നിന്നു വ്യത്യസ്തമായി ഏഴടിയോളം നീളം വയ്ക്കുന്നതിനാലാണ് പേരിനു മുന്‍പിലായി ഒരു ഭീമന് പട്ടം ഇവയ്ക്ക് ചാര്‍ത്തിക്കിട്ടിയത്. കറങ്ങി നടന്ന് ആവശ്യത്തിനു ഭക്ഷണം കണ്ടെത്തുന്നതിനായിട്ടാണ് ഇവ മഴക്കാടുകളില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നത്.
6. ജീസസ് ലിസാര്‍ഡ്
കടലിനു കുറുകേ നടന്ന യേശുക്രിസ്തുവിനെ ഓര്‍മിപ്പിക്കുന്ന പേരാണ് പല്ലി വര്‍ഗത്തില്‍പ്പെട്ട ഇവയ്ക്ക് കിട്ടിയിട്ടുള്ളത്. വെള്ളത്തിനു മുകളിലൂടെ ഓടാനുള്ള കഴിവാണ് ഇവര്‍ക്ക് ഈ പേര് നേടിക്കൊടുത്തത്.
അഞ്ജലി അനിൽകുമാർ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ

ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
വ്യാജ വോട്ട് ചെയ്യാൻ കഴിയാത്തതിൽ ഷാഫിക്ക് നിരാശയെന്ന് സിപിഎം ജില്ലാ സെക്രട്ടറി
ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ
വൈദ്യുതി ബിൽ അടയ്ക്കണമെന്ന് വിളിച്ച് പറഞ്ഞു; ഉദ്യോഗസ്ഥനെ മർദിച്ച് വീട്ടുടമ
സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസുകാർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി