Choclate
ചന്ദ്രയാനം
ഓ​ര്‍​ബി​റ്റ​ര്‍

ച​ന്ദ്ര​നി​ലി​റ​ങ്ങാ​തെ ഭ്ര​മ​ണം ചെ​യ്യു​ന്ന ഉ​പ​ഗ്ര​ഹം. വി​വ​ര​ശേ​ഖ​ര​ണ​വും അ​വ ഭൂ​മി​യി​ലെ​ത്തി​ക്കു​ക​യു​മാ​ണ് പ്ര​ധാ​ന ദൗ​ത്യം. ഒ​രു വ​ര്‍​ഷ​ക്കാ​ലം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ കഴിയും. ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍നി​ന്ന് 100 കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​വും ഓർ​ബി​റ്റ​ര്‍ ഭ്ര​മ​ണം ചെ​യ്യു​ക.

ര​ണ്ടാ​മ​ത്തെ മൊഡ്യൂ​ളാ​യ ലാ​ന്‍​ഡ​ര്‍ ഇ​റ​ങ്ങേ​ണ്ട സ്ഥ​ലത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ ​റെ​സ​ലൂ​ഷ​ന്‍ കാ​മ​റ​യാ​ണ് ഓ​ര്‍​ബി​റ്റ​റി​ന്‍റെ പ്ര​ധാ​ന ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ന്ന്.

ഭാ​രം: 2,379 കി​ലോ​ഗ്രാം
വൈ​ദ്യു​തോ​ത്പാ​ദ​നശേഷി: 1,000 വാ​ട്ട്

ലാ​ന്‍​ഡ​ര്‍

ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ത്തി​ന്‍റെ പി​താ​വാ​യ വി​ക്രം സാ​രാ​ഭായി​യോടുള്ള ബ​ഹു​മാ​നാ​ര്‍​ഥം​ വി​ക്രം എ​ന്നാ​ണ് ലാ​ന്‍​ഡ​റി​ന് പേ​ര് നല്കിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി വർഷമാണിത്.

മൂ​ന്നാ​മ​ത്തെ മൊ​ഡ്യൂ​ളാ​യ റോ​വ​റി​നെ സു​ര​ക്ഷി​ത​മാ​യി ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ലാ​ന്‍​ഡ​റി​ന്‍റെ ദൗ​ത്യം. 1471 കി​ലോ​യാ​ണ് ലാ​ന്‍​ഡ​റി​ന്‍റെ ഭാ​രം. 15 ദി​വ​സ​മാ​ണ് ആ​യു​സ്.

ഭാ​രം: 1,471 കി​ലോ​ഗ്രാം
വൈ​ദ്യു​തോ​ത്പാ​ദ​ന​ശേ​ഷി: 650 വാ​ട്ട്



റോ​വ​ര്‍

റോ​ബ​ട്ടി​ക്ക് സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ആ​റു ച​ക്ര​ത്തി​ല്‍ ഓ​ടു​ന്ന റോ​വ​റി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ്രവർത്തനം സൗ​രോ​ര്‍​ജ​ത്തിൽ. ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന ലാ​ന്‍​ഡ​റി​ല്‍നി​ന്നാ​ണ് റോ​വ​ര്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ലാ​ന്‍​ഡ​ര്‍ ച​ന്ദ്ര​നി​ല്‍ ഇ​റ​ങ്ങി നാ​ലു മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷ​മേ റോ​വ​ര്‍ പു​റ​ത്തു​വ​രൂ.

ച​ന്ദ്ര​നി​ലെ പാ​റ​ക​ളു​ടെ​യും മ​ണ്ണി​ന്‍റെ​യും ഘ​ട​ന പ​ഠി​ക്കു​ന്ന റോ​വ​ര്‍ ആ ​വി​വ​രം ലാ​ന്‍​ഡ​റി​ല്‍ എ​ത്തി​ക്കും. ലാ​ന്‍​ഡ​റി​ല്‍നി​ന്ന് ത​ത്സ​മ​യം വി​വ​ര​ങ്ങ​ള്‍ ഭൂ​മി​യി​ലെ​ത്തും. ഒ​രു ചാ​ന്ദ്ര​ദി​വ​സ​മാ​ണ് (ഭൂ​മി​യി​ലെ 14 ദി​വ​സം) റോ​വ​റിന്‍റെ ആ​യു​സ്.

ഭാ​രം: 27 കി​ലോ​ഗ്രാം
വൈ​ദ്യു​തോ​ത്പാ​ദ​ന​ശേ​ഷി: 50 വാ​ട്ട്



ജി​എ​സ്എ​ൽ​വി മാർക്ക് 3

ച​ന്ദ്ര​യാ​ൻ-2​നെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തിക്കുന്നത് ജി​എ​സ്എ​ൽ​വി മാ​ർ​ക്ക്-3 റോ​ക്ക​റ്റാ​ണ്. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും ക​രു​ത്തേ​റി​യ ഈ ​റോ​ക്ക​റ്റി​ന് മൂ​ന്ന് ഘ​ട്ട​മാ​ണു​ള്ള​ത്.

ഭാരം 640 ടൺ. പത്തു ട​ണ്‍ വ​രെ​ ഭാരമുള്ള ഉ​പ​ഗ്ര​ഹങ്ങ​ളെ വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്.

ഭാ​ഗ​ങ്ങ​ൾ

* എ​സ്200 സോ​ളി​ഡ് റോ​ക്ക​റ്റ് ബൂ​സ്റ്റ​റു​ക​ൾ
* എ​ൽ110 ലി​ക്വി​ഡ് സ്റ്റേ​ജ്
* സി25 ​അ​പ്പ​ർ സ്റ്റേ​ജ്.