Choclate
ഇവൻ പുലിയാണ്
ഇ​​ന്ത്യ​​യി​​ല്‍ പു​​ലി​​ക​​ള്‍ ചാ​​കു​​ന്ന​​തി​ന്‍റെ നി​​ര​​ക്ക് ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തും വി​​ധം വ​​ര്‍​ധി​​ക്കു​​ന്നു എ​​ന്ന വാ​​ര്‍​ത്ത കൂ​​ട്ടു​​കാ​​ര്‍ വാ​​യി​​ച്ചു കാ​​ണു​​മ​​ല്ലോ. 2019 ജ​​നു​​വ​​രി മു​​ത​​ല്‍ ഏ​​പ്രി​​ല്‍ വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം 218 പു​​ലി​​ക​​ളാ​​ണ് ഈ ​​നാ​​ലു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ ച​​ത്ത​​ത്. 2018ല്‍ ​​ച​​ത്ത പു​​ലി​​ക​​ളു​​ടെ എ​​ണ്ണം 500 ആ​​യി​​രു​​ന്നു.

2009 മു​​ത​​ല്‍ വൈ​​ല്‍​ഡ്‌​​ലൈ​​ഫ് പ്രൊ​​ട്ട​​ക്‌​ഷ​​ന്‍ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ ഇ​​തു സം​​ബ​​ന്ധി​​ച്ച പ​​ഠ​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി​വ​​രി​ക​​യാ​​ണ്. ഇ​​ന്ത്യ​​യി​​ല്‍ പു​​ലി​​ക​​ളു​​ടെ നി​​ല​​നി​​ല്‍​പ്പു ത​​ന്നെ ചോ​​ദ്യ​​ചി​​ഹ്ന​​മാ​​വു​​ക​​യാ​​ണെ​​ന്നാ​​ണ് വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ മേ​​ഖ​​ല​​യി​​ലെ വി​​ദ​​ഗ്ധ​​ര്‍ പ​​റ​​യു​​ന്ന​​ത്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ലോ​​ക​​ത്തി​​ല്‍ എ​​ത്ര ത​​രം പു​​ലി​​ക​​ളു​​ണ്ടെ​​ന്നും എ​​ന്തൊ​​ക്കെ​​യാ​​ണ് അ​​വ​​യു​​ടെ പ്ര​​ത്യേ​​ക​​ത​​ക​​ളെ​​ന്നും നോ​​ക്കാം.

മാ​​ര്‍​ജാ​​ര​​വം​​ശത്തി​​ല്‍​പ്പെ​​ട്ട ജീ​​വി​​ക​​ളാ​​ണ് പു​​ലി​​ക​​ള്‍. ശാ​​സ്ത്ര​​നാ​​മം പാ​​ന്തേ​​രം പാ​​ര്‍​ഡ​​സ്. താ​​ര​​ത​​മ്യേ​​ന ചെ​​റി​​യ കാ​​ലു​​ക​​ളു​​ള്ള ഇ​​വ​​യു​​ടെ ശ​​രീ​​ര​​ത്തി​​നും ത​​ല​​യ്ക്കും വ​​ലു​​പ്പം കൂ​​ടു​​ത​​ലാ​​ണ്. മ​​ണി​​ക്കൂ​​റി​​ല്‍ 58 കി.​​മി. വേ​​ഗ​​ത്തി​ൽ ഇ​​വ​​യ്ക്ക് ഓ​​ടാ​​ന്‍ സാ​​ധി​​ക്കും. കാ​​ഴ്ച​​യി​​ല്‍ ജാ​​ഗ്വാ​​റു​​മാ​​യി സാ​​മ്യ​​മു​​ണ്ടെ​​ങ്കി​​ലും ഇ​​വ ജാ​​ഗ്വാ​​റു​​ക​​ളെ​​ക്കാ​​ള്‍ ചെ​​റു​​തും ഒ​​തു​​ങ്ങി​​യ ശ​​രീ​​ര​​പ്ര​​കൃ​​ത​​മു​​ള്ള​​വ​​യു​​മാ​​ണ്.

പെ​​ണ്‍​പു​​ലി​​ക​​ളേ​​ക്കാ​​ള്‍ ആ​​ണ്‍​പു​​ലി​​ക​​ള്‍​ക്ക് തൂ​​ക്ക​​വും വ​​ലു​​പ്പ​​വും കൂ​​ടു​​ത​​ലാ​​യി​​രി​​ക്കും. പെ​​ണ്‍​പു​​ലി​​ക​​ളു​​ടെ ഭാ​​രം 21 മു​​ത​​ല്‍ 60 വരെ കി​​ലോ​​ഗ്രാമും ആ​​ണ്‍​പു​​ലി​​ക​​ളു​​ടെ ഭാ​​രം 36 മു​​ത​​ല്‍ 75 വരെ കി​​ലോഗ്രാമും ആ​​കാം. നീ​ളം 90 മു​​ത​​ല്‍ 190 വരെ സെ​​ന്‍റീമീ​​റ്റ​​ര്‍​. 64 മു​​ത​​ല്‍ 99 വരെ സെ​ന്‍റി മീ​​റ്റ​​റാ​​ണ് വാ​​ലി​​ന്‍റെ നീ​​ളം.

ഏ​​ഷ്യ, ആ​​ഫ്രി​​ക്ക ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലാ​​ണ് പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ന്ന​തെ​ങ്കി​ലും എ​​ണ്ണ​​ത്തി​​ല്‍ ഗ​​ണ്യ​​മാ​​യ കു​​റ​​വു സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്. ആ​​വാ​​സ​​വ്യ​​വ​​സ്ഥാ​നാ​​ശ​​വും വേ​​ട്ട​​യു​​മാ​​ണ് ഇ​തി​നു കാ​​ര​​ണം. ഇ​​തേ​​കാ​​ര​​ണം കൊ​​ണ്ടു​​ത​​ന്നെ ഐ​​യു​​സി​​എ​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളെ വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി വ​​രാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള​​വ​​യു​​ടെ പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.

അ​​വ​​സ​​രോ​​ചി​​ത​​മാ​​യി ഇ​​ര​​പി​​ടി​​ക്കു​​ന്ന ശീ​​ലം, വ​​ലി​​യ ഭാ​​ര​​വും വ​​ഹി​​ച്ചു കൊ​​ണ്ട് മ​​ര​​ങ്ങ​​ളി​​ല്‍ ക​​യ​​റാ​​നു​​ള്ള ക​​ഴി​​വ്, പ്ര​​ശ​​സ്ത​​മാ​​യ ഗൂ​​ഢ​​നീ​​ക്ക​​ങ്ങ​​ള്‍, സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​മാ​​യി പൊ​​രു​​ത്ത​​പ്പെ​​ടാ​​നു​​ള്ള ക​​ഴി​​വ് തു​​ട​​ങ്ങി​​യ ഗു​​ണ​​ങ്ങ​​ള്‍ ഇ​​വ​​യെ മാ​​ര്‍​ജാ​​ര​​വ​​ര്‍​ഗ​​ത്തി​​ല്‍​പ്പെ​​ട്ട മ​​റ്റു മൃ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്ന് വ്യ​​ത്യ​​സ്ത​​രാ​​ക്കു​​ന്നു.
ഒ​​റ്റ​​യ്ക്കു​​ള്ള താ​​മ​​സം ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​രാ​​ണ് പു​​ലി​​ക​​ള്‍. എ​​ന്നാ​​ല്‍ ഇ​​ണ​​ചേ​​രു​​മ്പോ​​ഴും കു​​ഞ്ഞു​​ങ്ങ​​ളെ വ​​ള​​ര്‍​ത്തു​​മ്പോ​​ഴും ഇ​​വ​​ര്‍ സം​​ഘ​​മാ​​യി ക​​ഴി​​യാ​​റു​​ണ്ട്. രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ ഉ​​ണ​​ര്‍​ന്നി​​രു​​ന്ന് ഇ​​ര​​യെ വേ​​ട്ട​​യാ​​ടു​​ന്ന​​താ​​ണ് ശീ​​ലം.

കൂ​​ടു​​ത​​ല്‍ സ​​മ​​യ​​വും മ​​ര​​ങ്ങ​​ളി​​ൽ ക​ഴി​യാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ഇ​വ​യു​ടെ ശ​രീ​ര​ത്തി​ലെ പു​​ള്ളി​​ക​​ള്‍ ശ​​ത്രു​​ക്ക​​ളു​​ടെ ക​​ണ്ണി​​ല്‍​പ്പെ​​ടാ​​തെ മ​​റ​​ഞ്ഞി​​രി​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്നു. ഇ​​ര​​യെ മ​​റ്റാ​​രും കൊ​​ണ്ടു​​പോ​​കാ​​തി​​രി​​ക്കാ​​നാ​ണ് വേ​ട്ട​യാ​ടി പി​ടി​ച്ച ഉ​ട​നെ അ​വ​യെ മ​ര​ത്തി​ൽ ക​യ​റ്റി​വ​യ്ക്കു​ന്ന​ത്.* ഗ​ർ​ഭ​കാ​​ലം 106 ദി​​വ​​സം.
* ശ​​രാ​​ശ​​രി ആ​​യു​​സ് 15 മു​​ത​​ല്‍ 20 വരെ വ​​യ​​സ്.
* ലെ​​പ്പേ​​ര്‍​ഡ് എ​​ന്ന ഇം​​ഗ്ലീ​​ഷ് വാ​​ക്ക് ഗ്രീ​​ക്ക് വാ​​ക്കാ​​യ ലെ​​പ്പേ​​ര്‍​ഡ​​സി​​ല്‍ നി​​ന്നാ​​ണ് ഉ​​ണ്ടാ​​യ​​ത്.
leopard = Leon (lion} + Pardus (panther}
* അ​​ധി​​കം വെ​​ള്ളം കു​​ടി​​ക്കു​​ന്ന ശീ​​ലം ഇ​​വ​​ര്‍​ക്കി​​ല്ല. ഇ​​ര​​ക​​ളി​​ല്‍നി​​ന്നു​​ള്ള ജ​​ലാം​​ശം മാ​​ത്രം മ​​തി ഇ​​വ​​യ്ക്ക് അ​​തി​​ജീ​​വി​​ക്കാ​​ന്‍.
* മ​​ണി​​ക്കൂ​​റി​​ല്‍ 58 കി​​ലോ​​മീ​​റ്റ​​ര്‍ വേ​ഗ​ത്തി​ൽ ഓ​ടാ​ൻ ക​ഴി​യും.

പു​​ള്ളി അ​​ഥ​​വാ റോ​​സെ​​റ്റെ

പു​​ലി​​യു​​ടെ ശ​​രീ​​ര​​ത്തി​​ല്‍ കാ​​ണ​​പ്പെ​​ടു​​ന്ന പു​​ള്ളി​​ക​​ളാ​​ണ് റോ​​സെ​​റ്റെ​​ക​​ള്‍. റോ​​സാ​​പ്പൂ​​ക്ക​​ളു​​ടെ ആ​​കൃ​​തി​​യു​​ള്ള​​തി​​നാ​​ലാ​​ണ് ഇ​​വ​​യു​​ടെ ശ​​രീ​​ര​​ത്തി​​ലു​​ള്ള പു​​ള്ളി​​ക​​ളെ റോ​​സെ​​റ്റെ എ​​ന്നു പ​​റ​​യു​​ന്ന​​ത്. ശ​​ത്രു​​ക്ക​​ളി​​ല്‍നി​​ന്ന് ര​​ക്ഷ​​നേ​​ടാ​​നും മ​​റ​​ഞ്ഞി​​രു​​ന്ന് ഇ​​ര പി​​ടി​​ക്കാ​​നും ഈ ​​പു​​ള്ളി​​ക​​ള്‍ പു​​ലി​​ക​​ളെ ഏ​​റെ സ​​ഹാ​​യി​​ക്കും.

ഭ​​ക്ഷ​​ണ​​ക്ര​​മം

മാ​​ന്‍, കു​​ര​​ങ്ങ്, പാ​​മ്പ്, വ​​ലി​​യ പ​​ക്ഷി​​ക​​ള്‍, സീ​​ബ്ര, മീ​​ന്‍, മു​​ള്ള​​ന്‍​പ​​ന്നി തു​​ട​​ങ്ങി ത​​ങ്ങ​​ള്‍​ക്കു മു​​ന്നി​​ല്‍ എ​​ത്തു​​ന്ന എ​​ന്തി​​നേ​​യും ഭ​​ക്ഷി​​ക്കും. പ​​തി​​യി​​രു​​ന്ന് ആ​​ക്ര​​മി​​ക്കു​​ന്ന​​താ​​ണ് രീ​​തി. ഇ​​ര​​യ്ക്ക് ര​​ക്ഷ​​പ്പെ​​ടാ​​നോ പ്ര​​തി​​ക​​രി​​ക്കാ​​നോ ഉ​​ള്ള അ​​വ​​സ​​രം​​പോ​​ലും ന​ല്​​കാ​​തെ ഇ​​വ​​ര്‍ ഇ​​ര​​യു​​ടെ മു​​ക​​ളി​​ലേ​​ക്കു ചാ​​ടി​വീ​​ണ് അ​​വ​യു​ടെ ക​​ഴു​​ത്തി​​ല്‍ പ​​ല്ലു​​ക​​ള്‍ ഇ​​റ​​ക്കും.

ഒ​​ന്‍​പ​​തു വീ​​ര​​ന്മാ​​ര്‍

ആ​ദ്യ​കാ​ല​ത്ത് വി​ശ്വ​സി​ച്ചി​രു​ന്ന​ത് പു​​ലി​​ക​​ള്‍​ക്ക് ഇ​​രു​​പ​​ത്തി​​യേ​​ഴോ​​ളം ഉ​​പ​​വി​​ഭാ​​ഗ​​ങ്ങ​​ള്‍ ഉ​​ണ്ടെ​​ന്നാ​​ണ്. പ​​തി​​നെ​​ട്ടാം നൂ​​റ്റാ​​ണ്ടി​​ലെ കാ​​ള്‍ ലി​​ന്ന്യൂ​​സി​​ന്‍റെ കാ​​ലം മു​​ത​​ല്‍ ഇ​​രു​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്‍റെ തു​​ട​​ക്ക​​കാ​​ലം വ​​രെ ഇ​​ത് ശാ​​സ്ത്രീ​​യ​​മാ​​യി അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍, 1996ല്‍ ​​ന​​ട​​ത്തി​​യ ഡി​​എ​​ന്‍​എ പ​​രി​​ശോ​​ധ​​ന​​ക​​ള്‍ എ​​ട്ട് ഉ​​പ​​വ​​ര്‍​ഗ​​ങ്ങ​​ളാ​​യി പു​​ലി​​ക​​ളെ നി​​ജ​​പ്പെ​​ടു​​ത്തി. പി​​ന്നീ​​ട്, 2001ല്‍ ​​അ​​റേ​​ബ്യ​​ന്‍ പു​​ള്ളി​​പ്പു​​ലി എ​​ന്ന ഉ​​പ​​വം​​ശം കൂ​​ടി ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ പു​​ലി​​ക​​ളു​​ടെ എ​​ണ്ണം ഒ​​ന്‍​പ​​താ​​യി.

1. ആ​​ഫ്രി​​ക്ക​​ന്‍ പു​​ള്ളി​​പ്പു​​ലി

ശാ​സ്ത്ര​നാ​മം പാ​​ന്തേ​​ര പാ​​ര്‍​ഡ​​സ് പാ​​ര്‍​ഡ​​സ്. സ​​ഹാ​​റാ മ​​രു​​ഭൂ​​മി​​ക്കു ചു​​റ്റു​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ണ് ഇ​​വ​​യു​​ടെ ആ​​വാ​​സ​​കേ​​ന്ദ്രം. മ​​ഞ്ഞ, സ്വ​​ര്‍​ണ നി​​റം, ക​​റു​​പ്പ് എ​​ന്നി​​ങ്ങ​​നെ ഇ​​വ​​യു​​ടെ നി​​റ​​ത്തി​​ല്‍ വ്യ​​ത്യാ​​സം വ​​രാം.മ​​നു​​ഷ്യ​​ന്‍റെ ക്രൂ​​ര വി​​നോ​​ദ​​മാ​​യ മൃ​​ഗ​​വേ​​ട്ട അ​​ഥ​​വാ ട്രോ​​ഫി ഹ​​ണ്ടിം​​ഗ് ആ​​ണ് ആ​​ഫ്രി​​ക്ക​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ നി​​ല​​നി​​ല്‍​പ്പി​​നെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ച​​ത്. മാം​​സ​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള വേ​​ട്ട​​യ്ക്കും ഇ​​തി​​ല്‍ ഒ​​ഴി​​ച്ചു​​കൂ​​ടാ​​നാ​​കാ​​ത്ത പ​​ങ്കു​​ണ്ട്.

2. ഇ​​ന്ത്യ​​ന്‍ പു​​ള്ളി​​പ്പു​​ലി

ശാ​​സ്ത്ര​നാ​​മം പാ​​ന്തേ​​രാ പാ​​ര്‍​ഡ​​സ് ഫു​​സ്‌​​കാ. ഇ​​ന്ത്യ​​ന്‍ ഉ​​പ​​ഭൂ​​ഖ​​ണ്ഡ​​ത്തി​​ല്‍ കാ​​ണ​​പ്പെ​​ടു​​ന്ന ഇ​​വ​​യെ ഐ​​യു​​എ​​ന്‍​സി​​യു​​ടെ വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന മൃ​​ഗ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. തോ​​ലി​​നും ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ള്‍​ക്കു​​മാ​​യു​​ള്ള വേ​​ട്ട, മ​​നു​​ഷ്യ​​രി​​ല്‍നി​​ന്നു​​ള്ള പീ​​ഡ​​നം, ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യു​​ടെ നാ​​ശം എ​​ന്നി​​വ​​യാ​​ണ് ഇ​​ന്ത്യ​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളെ വം​​ശ​​നാ​​ശ​​ത്തി​​ലേ​​ക്ക് എ​​ത്തി​​ച്ച​​ത്.ഇ​​ന്ത്യ, നേ​​പ്പാ​​ള്‍, ഭൂ​​ട്ടാ​​ന്‍, ബം​​ഗ്ലാ​​ദേ​​ശ്, പാ​​ക്കി​​സ്ഥാ​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ഇ​​വ കാ​​ണ​​പ്പെ​​ടു​​ന്ന​​ത്.
സ്വ​​ന്തം ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​ക​​ള്‍​ക്കും അ​​തി​​ര്‍​ത്തി​​ക​​ള്‍​ക്കും ഉ​​ള്ളി​​ല്‍​ത​​ന്നെ ഇ​​വ പ​​ല​​ത​​രം വാ​​സ​​സ്ഥ​​ല​​ങ്ങ​​ള്‍ ഒ​​രു​​ക്കാ​​റു​​ണ്ട്.

3. അ​​റേ​​ബ്യ​​ന്‍ പു​​ള്ളി​​പ്പു​​ലി

ഏ​​റ്റ​​വു​​മ​​ധി​​കം വം​​ശ​​നാ​​ശ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന ഇ​​നം. ശാ​​സ്ത്രീ​​യ നാ​​മം പാ​​ന്തേ​​രാ പാ​​ര്‍​ഡ​​സ് നി​​മ്‌ർ. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ പു​​ള്ളി​​പ്പു​​ലി​​ക​​ളാ​​ണ് ഇ​​ത്. ഇ​​ളം മ​​ഞ്ഞ മു​​ത​​ല്‍ ക​​ടു​​ത്ത സ്വ​​ര്‍​ണ നി​​റം വ​​രെ​​യാ​​കാം ഇ​​വ​​യ്ക്ക്.അ​​റേ​​ബ്യ​​ന്‍ ഉ​​പ​​ദ്വീ​​പാ​​ണ് ഇ​​വ​​യു​​ടെ ആ​​വാ​​സ​​സ്ഥ​​ലം. ഇ​​തി​​നു​​പു​​റ​​മേ ഈ​​ജി​​പ്തി​​ലെ സി​​നാ​​യ് ഉ​​പ​​ദ്വീ​​പി​​ലും ഇ​​വ​​യെ കാ​​ണാം. ഉ​​യ​​ര്‍​ന്ന പു​​ല്‍​പ്ര​​ദേ​​ശ​​ങ്ങ​​ളും പ​​ര്‍​വ​​ത​​പ്ര​​ദേ​​ശ​​ങ്ങ​​ളു​​മാ​​ണ് ഇ​​വ​​ താ​​മ​​സി​​ക്കാ​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. അ​​റേ​​ബ്യ​​ന്‍ ഗാ​​സെ​​ല്‍, കേ​​പ് ഹേ​​ര്‍, നൂ​​ബി​​യ​​ന്‍ ഐ​​ബെ​​ക്‌​​സ് തു​​ട​​ങ്ങി പ്ര​​ദേ​​ശ​​ത്തു ത​​ന്നെ കാ​​ണ​​പ്പെ​​ടു​​ന്ന ചെ​​റി​​യ മൃ​​ഗ​​ങ്ങ​​ളാ​​ണ് ഇ​​വ​​യു​​ടെ ഇ​​ഷ്ട ഭ​​ക്ഷ​​ണം.

ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം സ്വ​​ന്തം ആ​​വാ​​സ​​സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ക​​ഴി​​യു​​ന്ന അ​​റേ​​ബ്യ​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ എ​​ണ്ണം 100ല്‍ ​​താ​​ഴെ മാ​​ത്ര​​മാ​​ണ്. ഐ​​യു​​സി​​എ​​ന്നി​​ന്‍റെ റി​​പ്പോ​​ര്‍​ട്ട് പ്ര​​കാ​​രം ഗു​​രു​​ത​​ര​​മാം​​വി​​ധം വം​​ശ​​നാ​​ശം സം​​ഭ​​വി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഇ​​ന​​മാ​​ണി​ത്. വേ​​ട്ട​​യ്ക്കു പു​​റ​​മേ ഇ​​ര​​ക​​ളു​​ടെ കു​​റ​​വ്, ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യു​​ടെ നാ​​ശം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് അ​​റേ​​ബ്യ​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ​​യും വി​​ല്ല​​ന്‍.

4. പേ​​ര്‍​ഷ്യ​​ന്‍ പു​​ള്ളി​​പ്പു​​ലി

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലു​​പ്പം കൂ​​ടി​​യ ഇ​നം. ഇ​​വ​​യെ കൊ​​ക്കേ​​ഷ്യ​​ന്‍ പു​​ള്ളി​​പ്പു​​ലി എ​​ന്നും വി​​ളി​​ക്കു​​ന്നു. കൊ​​ക്കേ​​ഷ്യ​​ന്‍ മ​​ല​​നി​​ര​​ക​​ള്‍, ഇ​​റാ​​ന്‍, കി​​ഴ​​ക്ക​​ന്‍ തു​​ര്‍​ക്കി, തെ​​ക്ക​​ന്‍ തു​​ര്‍​ക്കു​മെ​​നി​​സ്ഥാ​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പേ​​ര്‍​ഷ്യ​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളെ കാ​​ണാ​​ന്‍ സാ​​ധി​​ക്കു​​ക.ഇ​​റാ​​നി​​ല്‍ 2007-2011 കാ​​ല​​യ​​ള​​വി​​ല്‍ ന​​ട​​ന്ന പ​​ഠ​​ന​​ങ്ങ​​ളു​​ടെ ക​​ണ്ടെ​​ത്ത​​ല്‍ പ്ര​​കാ​​രം ഏ​ഴു ശ​​ത​​മാ​​നം പേ​​ര്‍​ഷ്യ​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളും ച​​ത്ത​​ത് അ​​ന​​ധി​​കൃ​​ത വേ​​ട്ട​​യു​​ടെ ഇ​​ര​​ക​​ളാ​​യും വി​​ഷ​​ബാ​​ധ​​യേ​​റ്റു​​മാ​​ണ്. 18 ശ​​ത​​മാ​​ന​​ത്തോ​​ളം പു​​ള്ളി​​പ്പു​​ലി​​ക​​ള്‍ ച​​ത്ത​​ത് റോ​​ഡ് അ​​പ​​ക​​ട​​ങ്ങ​​ളി​​ലൂ​​ടെ​​യും. ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം 871 മു​​ത​​ല്‍ 1290 വ​​രെ പേ​​ര്‍​ഷ്യ​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ള്‍ മാ​​ത്ര​​മാ​​ണ് ഇ​​ന്ന് അ​​വ​​ശേ​​ഷി​​ക്കു​​ന്ന​​ത്.

5. വ​​ട​​ക്ക​​ന്‍ ചൈ​​നീ​​സ് പു​​ള്ളി​​പ്പു​​ലി

മ​​റ്റു പു​​ള്ളി​​പ്പു​​ലി​​ക​​ളേ​​ക്കാ​​ള്‍ തി​​ള​​ങ്ങു​​ന്ന ഓ​​റ​​ഞ്ച് നി​​റ​​മു​​ള്ള വ​​ട​​ക്ക​​ന്‍ ചൈ​​നീ​​സ് പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ ആ​​വാ​​സ​​സ്ഥ​​ലം ചൈ​​ന​​യു​​ടെ വ​​ട​​ക്ക​​ന്‍ പ്ര​​ദേ​​ശ​​ങ്ങ​​ളാ​​ണ്. ശാ​​സ്ത്ര​നാ​​മം പാ​​ന്തേ​​രാ പാ​​ര്‍​ഡ​​സ് ജാ​​പൊ​​നെ​​ന്‍​സി​​സ്.സാ​​ധാ​​ര​​ണ​ മാ​​ന്‍, കാ​​ട്ടു​​പ​​ന്നി തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഇ​​വ​​യു​​ടെ ഭ​​ക്ഷ​​ണ​​മെ​​ങ്കി​​ലും ഇ​​വ ചെ​​റു​​പ്രാ​​ണി​​ക​​ളേ​​യും പ​​ക്ഷി​​ക​​ളേ​​യും ഭ​​ക്ഷി​​ക്കാ​​റു​​ണ്ട്. വ​​ന​​ന​​ശീ​​ക​​ര​​ണ​​വും തോ​​ലി​​നാ​​യു​​ള്ള വേ​​ട്ട​​യും ഇ​​വ​​യെ വം​​ശ​​നാ​​ശ​​ത്തി​​ന്‍റെ വ​​ക്കോ​​ളം എ​​ത്തി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

6. അ​​മു​​ര്‍ പു​​ള്ളി​​പ്പു​​ലി

ഏ​​റ്റ​​വു​​മ​​ധി​​കം വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന വി​ഭാ​ഗ​മാ​ണ് ഇ​വ​യും. വേ​​ള്‍​ഡ് വൈ​​ല്‍​ഡ്‌​​ലൈ​​ഫ് ഫ​​ണ്ടി​​ന്‍റെ ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം എ​​ഴു​​പ​​തോ​​ളം അ​​മു​​ര്‍ പു​​ള്ളി​​പ്പു​​ലി​​ക​​ള്‍ മാ​​ത്ര​​മാ​​ണ് ഇ​​ന്ന് ജീ​​വി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പാ​​ന്തേ​​രാ പാ​​ര്‍​ഡ​​സ് ഓ​​റി​​യെ​​ന്‍റാലി​​സ് എ​​ന്ന​​താ​​ണ് ശാ​​സ്ത്ര​നാ​​മം.ഫാ​​ര്‍ ഈ​​സ്റ്റേ​​ണ്‍ പു​​ള്ളി​​പ്പു​​ലി​​ക​​ള്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഇ​​വ കി​​ഴ​​ക്ക​​ന്‍ റ​​ഷ്യ, കൊ​​റി​​യ​​ന്‍ ഉ​​പ​​ദ്വീ​​പ്, വ​​ട​​ക്കു​​കി​​ഴ​​ക്ക​​ന്‍ ചൈ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ വ​​സി​​ക്കു​​ന്നു. ക​​ട്ടി​​യു​​ള്ള പു​​റം​​തോ​​ല്‍ ഇ​​വ​​യെ ത​​ണു​​പ്പു​​ള്ള കാ​​ലാ​​വ​​സ്ഥ​​യെ ത​​ര​​ണം ചെ​​യ്യാ​​ന്‍ സ​​ഹാ​​യി​​ക്കു​​ന്നു. മ​​നു​​ഷ്യ​​രു​​ടെ ക​​ട​​ന്നു​​ക​​യ​​റ്റം, ആ​വാ​​സ​​സ്ഥ​​ല​​ങ്ങ​​ള്‍ കൈ​​യേ​​റി​​ക്കൊ​​ണ്ടു​​ള്ള റോ​​ഡ് നി​​ര്‍​മാ​​ണം, കാ​​ട്ടു​​തീ, ശ​​രീ​​ര അ​​വ​​യ​​വ​​ങ്ങ​​ള്‍​ക്കും തോ​​ലി​​നു​​മാ​​യു​​ള്ള വേ​​ട്ട തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് അ​​മു​​ര്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളെ വം​​ശ​​നാ​​ശ​​ത്തി​​ലേ​​ക്ക് തള്ളിവി​​ട്ട​​ത്.

7. ഇ​​ന്തോ-​​ചൈ​​നീ​​സ് പു​​ള്ളി​​പ്പു​​ലി​​ക​​ള്‍

ചൈ​​ന​​യു​​ടെ തെ​​ക്ക​​ന്‍ പ്ര​​ദേ​​ശ​​ങ്ങ​​ളും തെ​​ക്കു​​കി​​ഴ​​ക്ക​​ന്‍ ഏ​​ഷ്യ​​യി​​ലും ക​​ണ്ടുവ​​രു​​ന്ന ഇ​​വ​​യു​​ടെ പ്ര​​ധാ​​ന ആ​​വാ​​സ​​സ്ഥ​​ല​​ങ്ങ​​ള്‍ ബ​​ര്‍​മ, താ​​യ്‌​​ല​​ന്‍​ഡ്, കം​​ബോ​​ഡി​​യ, ചൈ​​ന, വി​​യ​​റ്റ്‌​​നാം, മ​​ലേ​​ഷ്യ എ​​ന്നി​​വി​​ട​​ങ്ങ​​ളാ​​ണ്. പാ​​ന്തേ​​രാ പാ​​ര്‍​ഡ​​സ് ഡെ​​ലാ​​കൗ​​രി എ​​ന്നാ​​ണ് ശാ​​സ്ത്ര​നാ​​മം.2016ലെ ​​ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം 400 മു​​ത​​ല്‍ 1000 വ​​രെ​​യാ​​ണ് ലോ​​ക​​ത്ത് മു​​ഴു​​വ​​നു​​ള്ള ഇ​​ന്തോ-​​ചൈ​​നീ​​സ് പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ എ​​ണ്ണം. വേ​​ട്ട​​യ്ക്കും ആ​​വാ​​സ​​സ്ഥ​​ല​​ത്തി​​ന്‍റെ ന​​ശീ​​ക​​ര​​ണ​​ത്തി​​നും പു​​റ​​മേ ചൈ​​നീ​​സ് മ​​രു​​ന്നു​​ത്പാ​​ദ​​ന​​ത്തി​​ന് ഇ​​വ​​യു​​ടെ ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും അ​വ​യ്ക്കു വം​​ശ​​നാ​​ശ​ ഭീ​​ഷ​​ണി ഉ​​യ​​ര്‍​ത്തു​​ന്നു.

8. ജാ​​വ​​ന്‍ പു​​ള്ളി​​പ്പു​​ലി

ഗു​​രു​​ത​​ര​​മാ​​യ വം​​ശ​​നാ​​ശ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന ജാ​​വ​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളെ പ്ര​​ധാ​​ന​​മാ​​യും ക​​ണ്ടു​​വ​​രു​​ന്ന​​ത് ഇ​​ന്തോ​​നേ​ഷ്യ​​യി​​ലെ ജാ​​വ​​യി​​ലാ​​ണ്. ശാ​​സ്ത്ര​നാ​​മം പാ​​ന്തേ​​രാ പാ​​ര്‍​ഡ​​സ് മെ​​ലാ​​സ്. പൂ​​ര്‍​ണ​​മാ​​യും ക​​റു​​പ്പോ സാ​​ധാ​​ര​​ണ​​യാ​​യി ക​​ണ്ടു​​വ​​രു​​ന്ന പു​​ള്ളി​​ക​​ളോ ത​​ന്നെ​​യാ​​കും ഇ​​വ​​യു​​ടെ നി​​റം.ഏ​​റ്റ​​വും ഒ​​ടു​​വി​​ല്‍ ന​​ട​​ന്ന ക​​ണ​​ക്കെ​​ടു​​പ്പു പ്ര​​കാ​​രം 250ല്‍ ​​താ​​ഴെ ജാ​​വ​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളാ​​ണ് ഇ​​ന്ന് ജീ​​വി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പു​​ലി​​വേ​​ട്ട​​യ്ക്കു പു​​റ​​മേ ഇ​​ര​​ക​​ളു​​ടെ കു​​റ​​വ്, ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യു​​ടെ നാ​​ശം തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ജാ​​വ​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ ജീ​​വ​​നെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

9. ശ്രീ​​ല​​ങ്ക​​ന്‍ പു​​ള്ളി​​പ്പു​​ലി

പേ​​രു​​പോ​​ലെ ത​​ന്നെ ശ്രീ​​ല​​ങ്ക​​ക്കാ​​രാ​​ണ് ശ്രീ​​ല​​ങ്ക​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ള്‍. ശാ​​സ്ത്ര​നാ​​മം പാ​​ന്തേ​​രാ പാ​​ര്‍​ഡ​​സ് കൊ​​ട്ടി​​യ. ത​​വി​​ട്ടു ക​​ല​​ര്‍​ന്ന മ​​ഞ്ഞ​​യാ​​ണ് ഇ​​വ​​യു​​ടെ നി​​റം. വ​​ള​​രെ അ​​ടു​​ത്ത​​ടു​​ത്താ​​യാ​​ണ് ഇ​​വ​​യു​​ടെ ശ​​രീ​​ര​​ത്തി​​ല്‍ പു​​ള്ളി​​ക​​ള്‍ കാ​​ണ​​പ്പെ​​ടു​​ക.ശ്രീ​​ല​​ങ്ക​​യി​​ലെ യാ​​ല നാ​​ഷ​​ണ​​ല്‍ പാ​​ര്‍​ക്കും വി​​ല്‍​പാ​​ട്ട് നാ​​ഷ​​ണ​​ല്‍ പാ​​ര്‍​ക്കും പു​​ള്ളി​​പ്പു​​ലി​​ക​​ളു​​ടെ പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ്. 1956ല്‍ ​​ശ്രീ​​ല​​ങ്ക​​ന്‍ ജ​​ന്തു​​ശാ​​സ്ത്ര​​ജ്ഞ​​നാ​​യ പോ​​ള്‍ എ​​ഡ്വാ​​ര്‍​ഡ് പൈ​​റി​​സ് ദേ​​രാ​​നി​​യാ​​ഗ​​ല​​യാ​​ണ് ശ്രീ​​ല​​ങ്ക​​ന്‍ പു​​ള്ളി​​പ്പു​​ലി​​ക​​ളെ ആ​​ദ്യ​​മാ​​യി വ​​ര്‍​ഗീ​​ക​​രി​​ച്ച​​ത്. 2008ല്‍ ​​ഐ​​യു​​സി​​എ​​ന്‍ ഇ​​വ​​യെ വം​​ശ​​നാ​​ശം നേ​​രി​​ടു​​ന്ന മൃ​​ഗ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി.

ഞ​ങ്ങ​ൾ ഒ​ന്ന​ല്ല, ര​ണ്ടാ​ണ്

ചീ​റ്റ​പ്പു​ലി​യും പു​ള്ളി​പ്പു​ലി​യും ഒ​ന്നാ​ണോ എ​ന്ന് പ​ല​പ്പോ​ഴും ന​മു​ക്ക് സം​ശ​യം തോ​ന്നി​യേ​ക്കാം. അ​ല്ല എ​ന്ന​താ​ണ് സ​ത്യം.* പു​ള്ളി​പ്പു​ലി​ക​ൾ​ക്ക് റോ​സെ​റ്റെ ആ​കൃ​തി​യി​ലു​ള്ള പു​ള്ളി​ക​ളും ചീ​റ്റ​യ്ക്ക് വൃ​ത്താ​കൃ​തി​യി​ലു​ള്ള പു​ള്ളി​ക​ളു​മാ​ണ് ഉ​ള്ള​ത്.
* പു​ള്ളി​പ്പു​ലി​ക​ൾ​ക്ക് ഭാ​ര​വും ശ​ക്തി​യും കൂ​ടുത​ലാ​യി​രി​ക്കും. ചീ​റ്റ​ക​ൾ​ക്ക് താ​ര​ത​മ്യേ​ന ഉ​യ​രം കൂ​ടു​ത​ലാ​കും.
* പു​ള്ളി​പ്പു​ലി രാ​ത്രി​യും ചീ​റ്റ​പ്പു​ലി പ​ക​ലു​മാ​ണ് ഇ​ര തേ​ടി​യി​റ​ങ്ങു​ന്ന​ത്.
* പു​ള്ള​പ്പു​ലി ഇ​ര​യേ​യും കൊ​ണ്ട് മ​ര​ത്തി​ൽ ക​യ​റു​ന്പോ​ൾ ചീ​റ്റ​പ്പു​ലി അ​വ​യേ​യും കൊ​ണ്ട് പു​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കും.
* പു​ള്ളി​പ്പു​ലി​ക​ൾ ഏ​കാ​ന്ത​വാ​സി​ക​ളും ചീ​റ്റ​ക​ൾ കൂ​ട്ട​മാ​യി ജീ​വി​ക്ക​ന്ന​വ​രു​മാ​ണ്.
* പു​ള്ളി​പ്പു​ലി​ക​ൾ​ക്ക് ചെ​റു​തും ദൃ​ഢ​വു​മാ​യ കാ​ലു​ക​ളും ചീ​റ്റ​പ്പു​ലി​ക​ൾ​ക്ക് നീ​ള​മു​ള്ള കാ​ലു​ക​ളു​മാ​ണു​ള്ള​ത്. നീ​ള​മു​ള്ള കാ​ലു​ക​ൾ വേ​ഗ​ത്തി​ൽ ഓ​ടാ​ൻ സ​ഹാ​യി​ക്കും.

അ​​ഞ്ജ​​ലി അ​​നി​​ല്‍​കു​​മാ​​ര്‍