Choclate
വേണം പുതിയ ആകാശവും ഭൂമിയും
ന​​​മ്മു​​​ടെ നീ​​​ല​​​ഗ്ര​​​ഹ​​​ത്തെ​​​യും അ​​​തി​​​ന്‍റെ പ​​​രി​​​സ്ഥി​​​തി​​​യെ​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ന​​​മ്മു​​​ടെ ക​​​ർ​​​ത്ത​​​വ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഓ​​​ർ​​​മി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ (United Nations - UN) പ​​​രി​​​സ്ഥി​​​തി പ​​​ദ്ധ​​​തി​​​യു​​​ടെ (UNEP) നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ലോ​​​ക​​​മെ​​​ങ്ങും ഓരോ വർഷവും ഈ ​​​ദി​​​നം ആ​​​ച​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

അ​​​ന്ത​​​രീ​​​ക്ഷം മു​​​ത​​​ൽ ബ​​​ഹി​​​രാ​​​കാ​​​ശം വ​​​രെ

അ​​​ന്ത​​​രീ​​​ക്ഷ​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്പോ​​​ൾ അ​​​ന്ത​​​രീ​​​ക്ഷ​​​മെ​​​ന്തെ​​​ന്ന​​​റി​​​യ​​​ണം. ഭൂ​​​മി​​​ക്കു ചു​​​റ്റു​​​മു​​​ള്ള വാ​​​യു​​​മ​​​ണ്ഡ​​​ല​​​മാ​​​ണ് അ​​​ന്ത​​​രീ​​​ക്ഷം. ഏ​​​ക​​​ദേ​​​ശം 500-600 കി​​​ലോ​​​മീ​​​റ്റ​​​ർ​​​വ​​​രെ വ്യാ​​​പി​​​ച്ചു കി​​​ട​​​ക്കു​​​ന്ന അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ ട്രോ​​​പ്പോ​​​സ്ഫി​​​യ​​​ർ, സ്ട്രാ​​​റ്റോ​​​സ്ഫി​​​യ​​​ർ, മെ​​​സോ​​​സ്ഫി​​​യ​​​ർ, തെ​​​ർ​​​മോ​​​സ്ഫി​​​യ​​​ർ എ​​​ന്നി​​​ങ്ങ​​​നെ നാ​​​ലു ത​​​ല​​​ങ്ങ​​​ളാ​​​യി തി​​​രി​​​ച്ചിരിക്കുന്നു.

ഭൂ​​​മി​​​യോ​​​ട് ചേ​​​ർ​​​ന്നു കി​​​ട​​​ക്കു​​​ന്ന, കാ​​​ലാ​​​വ​​​സ്ഥ​​​യെ ബാ​​​ധി​​​ക്കു​​​ന്ന ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ള്ള​​​താ​​​ണ് ട്രോ​​​പ്പോ​​​സ്ഫി​​​യ​​​ർ. മൊ​​​ത്തം വാ​​​യു​​​വി​​​ന്‍റെ 75 ശ​​​ത​​​മാ​​​നം മാ​​​സും ഇ​​​വി​​​ടെ​​​യാ​​​ണ്. ഇ​​​വി​​​ടെ ഉ​​​യ​​​രം കൂ​​​ടു​​​ംന്തോ​​​റും താ​​​പ​​​നി​​​ല​​​യി​​​ൽ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 5-80C എ​​​ന്ന നി​​​ല​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ന്നു. 10 മു​​​ത​​​ൽ 18 കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലാ​​​ണ് ട്രോ​​​പ്പോ​​​സ്ഫി​​​യ​​​ർ. ഇ​​​വി​​​ടെ താ​​​പ​​​നി​​​ല 15-56 ഡി​​​ഗ്രി സെ​​​ൽ​​​ഷസ് പ​​​രി​​​ധി​​​യി​​​ൽ ആ​​​ണ്. നൈ​​​ട്ര​​​ജ​​​ൻ, ഓ​​​ക്സി​​​ജ​​​ൻ, ഹൈ​​​ഡ്ര​​​ജ​​​ൻ, കാ​​​ർ​​​ബ​​​ണ്‍ ഡൈ ​​​ഓ​​​ക്സൈ​​​ഡ് എ​​​ന്നി​​​വ​​​യാ​​​ണ് മു​​​ഖ്യ ഘ​​​ട​​​ക​​​ങ്ങ​​​ൾ.

ട്രോ​​​പ്പോ​​​സ്ഫി​​​യ​​​റി​​​നു മീ​​​തെ 50 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ സ്ട്രാ​​​റ്റോ​​​സ്ഫി​​​യ​​​ർ എ​​​ന്നു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഭാ​​​ഗ​​​മാ​​​ണ്. ഇ​​​വി​​​ടെ താ​​​പ​​​നി​​​ല​​​യി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കു​​​ന്നു. സൂ​​​ര്യ​​​നി​​​ൽ​​​നി​​​ന്നു വ​​​രു​​​ന്ന അ​​​ൾ​​​ട്രാ​​​വ​​​യ​​​ല​​​റ്റ് ര​​​ശ്മി​​​ക​​​ളെ ആ​​​ഗി​​​ര​​​ണം ചെ​​​യ്യു​​​ന്ന ഓ​​​സോ​​​ണ്‍ പാ​​​ളി ഇ​​​വി​​​ടെ​​​യാ​​​ണ്. അ​​​ടു​​​ത്ത​​​താ​​​യി വ​​​രു​​​ന്ന മെ​​​സോ​​​സ്ഫി​​​യ​​​റി​​​ൽ താ​​​പ​​​നി​​​ല കു​​​റ​​​ഞ്ഞ് -95 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് വ​​​രെ​​​യെ​​​ത്തു​​​ന്നു. ഇ​​​നി വ​​​രു​​​ന്ന തെ​​​ർ​​​മോ​​​സ്ഫി​​​യ​​​റി​​​ന്‍റെ മു​​​ക​​​ളി​​​ലു​​​ള്ള അ​​​യ​​​ണോ​​​സ്ഫി​​​യ​​​റി​​​ൽ വാ​​​യു അ​​​യോ​​​ണീ​​​കൃ​​​താ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. ഇ​​​തി​​​ന​​​പ്പു​​​റ​​​ത്തു​​​ള്ള എ​​​ക്സോ​​​സ്ഫി​​​യ​​​റി​​​ൽ വാ​​​യു നാ​​​മ​​​മാ​​​ത്ര​​​മാ​​​കു​​​ക​​​യും ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​വു​​​ക​​​യും ചെ​​​യ്യു​​​ന്നു.

സ്മോ​​​ഗ്

പു​​​ക​​​യും (Smoke) മൂ​​​ട​​​ൽ മ​​​ഞ്ഞും (fog) ചേ​​​ർ​​​ന്നാ​​​ൽ സ്മോ​​​ഗാ​​​യി (Smog). അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ വാ​​​യു നി​​​ശ്ച​​​ല​​​മാ​​​യി​​​രി​​​ക്കു​​​ന്ന മ​​​ഞ്ഞു​​​കാ​​​ല ദി​​​ന​​​ങ്ങ​​​ളി​​​ൽ പു​​​ക, പൊ​​​ടി, സ​​​ൾ​​​ഫ്യൂ​​​രി​​​ക് ആ​​​സി​​​ഡ്, സ​​​ൾ​​​ഫ​​​ർ ഡ​​​യോ​​​ക്സൈ​​​ഡ് എ​​​ന്നി​​​വ ചേ​​​ർ​​​ന്ന് സ്മോ​​​ഗു​​​ണ്ടാ​​​കു​​​ന്നു.

വാ​​​ഹ​​​ന​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന നൈ​​​ട്ര​​​ജ​​​ൻ ഓ​​​ക്സൈ​​​ഡ് ബാ​​​ഷ്പീ​​​ക​​​ര​​​ണ സ്വ​​​ഭാ​​​വ​​​മു​​​ള്ള കാ​​​ർ​​​ബ​​​ണി​​​ക സം​​​യു​​​ക്ത​​​ങ്ങ​​​ൾ, പെ​​​റോ​​​ക്സി അ​​​സ​​​റ്റൈ​​​ൽ നൈ​​​ട്രേ​​​റ്റ് എ​​​ന്നീ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ പു​​​ക​​​യും മ​​​ഞ്ഞു​​​മാ​​​യി ക​​​ല​​​ർ​​​ന്നും സ്മോ​​​ഗ് ഉ​​​ണ്ടാ​​​കാം.

ദൂ​​​ഷ്യ​​​ഫ​​​ല​​​ങ്ങ​​​ളേ​​​റെ

ശ്വാ​​​സ​​​കോ​​​ശ രോ​​​ഗ​​​ങ്ങ​​​ൾ, ലു​​​ക്കീ​​​മി​​​യ, മ​​​റ്റു കാ​​​ൻ​​​സ​​​റു​​​ക​​​ൾ, ത്വ​​​ക്ക് രോ​​​ഗ​​​ങ്ങ​​​ൾ, നാ​​​ഡീ​​​സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ങ്ങ​​​ൾ അ​​​ന്തഃ​​​സ്രാ​​​വി ഗ്ര​​​ന്ഥി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന വൈ​​​ക​​​ല്യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ മ​​​നു​​​ഷ്യ​​​രി​​​ലു​​​ണ്ടാ​​​ക്കു​​​ന്നു. സ​​​സ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​കാ​​​ശ സം​​​ശ്ലേ​​​ഷ​​​ണ​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്നു. താ​​​ജ്മ​​​ഹ​​​ൽ​​​പോ​​​ലെ മാ​​​ർ​​​ബി​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​കൊ​​​ണ്ട് നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്ക് ഹാ​​​നി​​​ക​​​രം. ദീ​​​ർ​​​ഘ​​​കാ​​​ലം പ്ര​​​കൃ​​​തി​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന കാ​​​ർ​​​ബ​​​ണി​​​ക മാ​​​ലി​​​ന്യ​​​ങ്ങ​​​ളാ​​​യ Persistent Organic Pollutants (POPs) അ​​​തി മാ​​​ര​​​കം.

അ​​​ന്ത​​​രീ​​​ക്ഷ (വാ​​​യു) മ​​​ലി​​​നീ​​​ക​​​ര​​​ണം

പ​​​രി​​​സ്ഥി​​​തി​​​യു​​​ടെ വി​​​വി​​​ധ ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ൽ മ​​​ലി​​​ന​​​മാ​​​ക്ക​​​പ്പെ​​​ടു​​​ന്ന വാ​​​യു മ​​​നു​​​ഷ്യ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​ത്തെ​​​യും, ജീ​​​വി​​​ത ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തെ​​​യും നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കു​​​ന്നു.

ഉ​​​റ​​​വി​​​ട​​​ങ്ങ​​​ളെ അ​​​റി​​​യു​​​ക

* ഫോ​​​സി​​​ൽ ഇ​​​ന്ധ​​​ന​​​ങ്ങ​​​ളു​​​ടെ ജ്വ​​​ല​​​നം.
* താ​​​പോ​​​ർ​​​ജ നി​​​ല​​​യ​​​ങ്ങ​​​ൾ.
* രാ​​​സ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്, ടെ​​​ക്സ്റ്റൈ​​​ൽ, ഉ​​​രു​​​ക്ക് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ.
* സ​​​സ്യ​​​ങ്ങ​​​ളു​​​ടെ​​​യും ജ​​​ന്തു​​​ക്ക​​​ളു​​​ടെ​​​യും ജ്വ​​​ല​​​നം.
* മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ൾ, അ​​​ന്ത​​​ർ ദ​​​ഹ​​​ന യ​​​ന്ത്ര​​​ങ്ങ​​​ൾ, വി​​​മാ​​​ന​​​ങ്ങ​​​ൾ.
* അ​​​ഗ്നി​​​പ​​​ർ​​​വ​​​തം, കാ​​​ട്ടു തീ, ​​​പൊ​​​ടി​​​ക്കാ​​​റ്റ്.
* കാ​​​ർ​​​ബ​​​ണ്‍ അ​​​ട​​​ങ്ങി​​​യ വ​​​സ്തു​​​ക്ക​​​ളു​​​ടെ ക്ഷ​​​യം.

മു​​​ഖ്യ മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ

* കാ​​​ർ​​​ബ​​​ണ്‍, നൈ​​​ട്ര​​​ജ​​​ൻ, സ​​​ൾ​​​ഫ​​​ർ, ഓ​​​ക്സൈ​​​ഡു​​​ക​​​ൾ.
* ഹൈ​​​ഡ്രോ​​​കാ​​​ർ​​​ബ​​​ണു​​​ക​​​ൾ.
* ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് മാ​​​ലി​​​ന്യം.
* റേ​​​ഡി​​​യോ ആ​​​ക്ടീ​​​വ് വി​​​കി​​​ര​​​ണം.
* ക്ലോ​​​റോ ഫ്ലൂ​​​റോ കാ​​​ർ​​​ബ​​​ണു​​​ക​​​ൾ.
* ക്ലോ​​​റി​​​ൻ, ഫ്ലൂ​​​റി​​​ൻ തു​​​ട​​​ങ്ങി​​​യ വാ​​​ത​​​ക​​​ങ്ങ​​​ൾ.
* സ​​​ൾ​​​ഫ്യൂ​​​രി​​​ക്, കാ​​​ർ​​​ബോ​​​ണി​​​ക് ആ​​​സി​​​ഡു​​​ക​​​ൾ.
* ലോ​​​ഹ​​​ങ്ങ​​​ളു​​​ടെ അം​​​ശം (Traces of metals).
* സൂ​​​ക്ഷ്മ ക​​​ണി​​​ക​​​ക​​​ൾ (Particulate matter).
* ക്ഷാ​​​ര​​​ധൂ​​​ളി (Fly ash).
* ക​​​രി​​​പ്പൊ​​​ടി (soot).
* പു​​​ക.
* ആ​​​സ്ബ​​​സ്റ്റോ​​​സ്, പ​​​രു​​​ത്തി.

സൂ​​​ക്ഷ്മ​​​ക​​​ണി​​​ക​​​ക​​​ൾ (Particulate Matter - PM 2.5), നൈ​​​ട്ര​​​ജ​​​ൻ, ഓ​​​ക്സൈ​​​ഡ്, ഓ​​​സോ​​​ണ്‍ എ​​​ന്നി​​​വയാണ് ഇ​​​ന്ത്യ​​​യി​​​ലെ പു​​​തു​​​താ​​​യി ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന വാ​​​യു മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ.

ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്ക് നോ​​​ക്കു​​​ക

ഡ​​​ൽ​​​ഹി​​​യി​​​ലേ​​​യും, ദേ​​​ശീ​​​യ ത​​​ല​​​സ്ഥാ​​​ന പ്ര​​​ദേ​​​ശ​​​ത്തേ​​​യും അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ല പ്രാ​​​വ​​​ശ്യം കൂ​​​ട്ടു​​​കാ​​​ർ വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ ക​​​ണ്ടി​​​രി​​​ക്കു​​​മ​​​ല്ലോ? സൂ​​​ക്ഷ്മ ക​​​ണി​​​കാ പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​ടെ (Particulate Matter PM) വ​​​ർ​​​ധ​​​ന​​​യാ​​​ണ് മു​​​ഖ്യ ഭീ​​​ഷ​​​ണി. 1981-ലെ ​​​വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മം (Air prevention and control of pollution Act, 1981), 1986-ലെ ​​​പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം (Environment Protection Act, 1986) എ​​​ന്നി​​​വ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യും, ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന​​​ത​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡു​​​ക​​​ൾ (Pollution Control Board - PCB) നി​​​ല​​​വി​​​ൽ വ​​​ന്നി​​​ട്ടും 1990 ക​​​ളി​​​ൽ ത​​​ന്നെ ഇ​​​ന്ത്യ​​​ൻ ന​​​ഗ​​​ര​​​ങ്ങ​​​ൾ വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണ ഭീ​​​ഷ​​​ണി നേ​​​രി​​​ട്ടു തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

ഡ​​​ൽ​​​ഹി​​​യി​​​ൽ മാ​​​ത്രം വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 2004 വ​​​ർ​​​ഷ​​​ത്തി​​​ലെ 42.4 ല​​​ക്ഷ​​​ത്തി​​​ൽ​​​നി​​​ന്ന് 11 ല​​​ക്ഷ​​​ത്തി​​​ന​​​ടു​​​ത്താ​​​യി. ഒ​​​പ്പം വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള വ്യ​​​വ​​​സാ​​​യ വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വും നി​​​ർ​​​മ്മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലെ വ​​​ർ​​​ധ​​​ന​​​യും. വി​​​ള​​​വെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം വി​​​ള അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ കൃ​​​ഷി​​​ക്കാ​​​ർ വ്യാ​​​പ​​​ക​​​മാ​​​യി ക​​​ത്തി​​​ക്കു​​​ന്ന​​​തും വാ​​​യു​​​വി​​​നെ ദു​​​ഷി​​​പ്പി​​​ച്ചു. ജ​​​ന​​​സം​​​ഖ്യ​​​യാ​​​ക​​​ട്ടെ 2001ലെ 1.66 ​​​കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 4.63 കോ​​​ടി​​​യാ​​​യി രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന പ്ര​​​ദേ​​​ശ​​​ത്ത് വ​​​ർ​​​ധി​​​ച്ചു.

അ​​​തോ​​​ടെ ഖ​​​ര​​​മാ​​​ലി​​​ന്യ​​​ങ്ങ​​​ളും വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള മാ​​​ലി​​​ന്യ സ്രോ​​​ത​​​സാ​​​യി. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സി​​​എ​​​ൻ​​​ജ (CNG) വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും പി​​​ന്നീ​​​ട് BS-IV വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ഡ​​​ൽ​​​ഹി മാ​​​റി. PM 2.5 (Particulate Matter 2.5) മ​​​റ്റ് 12 മ​​​ലി​​​നീ​​​കാ​​​രി​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​വും നി​​​ശ്ച​​​യി​​​ച്ചു. എ​​​ങ്കി​​​ലും വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണം ജ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ത്യ​​​പ്ര​​​ശ്ന​​​മാ​​​യി തു​​​ട​​​രു​​​ന്നു. ഒ​​​റ്റ അ​​​ക്ക​​​വും, ഇ​​​ര​​​ട്ട അ​​​ക്ക​​​വും ഉ​​​ള്ള വാ​​​ഹ​​​ന ന​​​ന്പ​​​ർ അ​​​നു​​​സ​​​രി​​​ച്ച് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വാ​​​ർ​​​ത്ത​​​യും കൂ​​​ട്ടു​​​കാ​​​ർ ഓ​​​ർ​​​ക്കു​​​മ​​​ല്ലോ.

​വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം - ഒ​​​റ്റ​​​നോ​​​ട്ട​​​ത്തി​​​ൽ

* ഇ​​​ന്ത്യ​​​യി​​​ൽ 13 ശ​​​ത​​​മാ​​​നം മ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര​​​ണം വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണ​​​മാ​​​ണ്.
* ഡ​​​ൽ​​​ഹി, പ​​​ഞ്ചാ​​​ബ്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഹ​​​രി​​​യാ​​​ന എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഈ ​​​ദു​​​രി​​​ത​​​ത്തി​​​ൽ മു​​​ൻ​​​പ​​​ന്തി​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്നു.
* വാ​​​യു​​​വി​​​നെ ശു​​​ദ്ധ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​ന്‍റെ ആ​​​യു​​​ർ ദൈ​​​ർ​​​ഘ്യം 1.7 വ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കും.
* 2017-ൽ ​​​ഇ​​​ന്ത്യ​​​യി​​​ലെ മ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ 12.5 ശ​​​ത​​​മാ​​​നം മ​​​ലി​​​ന​​​വാ​​​യു മൂ​​​ലം. ഇ​​​തി​​​ൽ 51.4 ശ​​​ത​​​മാ​​​ന​​​വും എ​​​ഴു​​​പ​​​തു വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ
* 76.8 ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ളും ശ്വ​​​സി​​​ക്കു​​​ന്ന​​​ത് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന ഗു​​​ണ​​​മേ​​ന്മ മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ന് താ​​​ഴെ മാ​​​ത്രം ശു​​​ദ്ധ​​​മാ​​​യ വാ​​​യു
* വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ
29.3% - ശ്വാ​​​സ​​​കോ​​​ശ അ​​​ണു​​​ബാ​​​ധ
29.2% - ക്രോ​​​ണി​​​ക് ഒ​​​ബ്സ്ട്ര​​​ക്ടീ​​​വ്പ​​​ൾ​​​മ​​​ണ​​​റി ഡി​​​സീ​​​സ് (CPOD)
23.8% - ഹൃ​​​ദ​​​യ സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗം
7.5% - മ​​​സ്തി​​​ഷ്കാ​​​ഘാ​​​തം
6.9% - പ്ര​​​മേ​​​ഹം
1.8% - ശ്വാ​​​സ​​​കോ​​​ശ അ​​​ർ​​​ബു​​​ദം
1.5% - കാ​​​റ്റ​​​റാ​​​ക്റ്റ് (Cataract)
* 2017-ൽ ​​​വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണം മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 40 ശ​​​ത​​​മാ​​​ന​​​വും ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന്.

വേ​​​ണം നി​​​യ​​​ന്ത്ര​​​ണം

വ്യ​​​വ​​​സാ​​​യ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് സൂ​​​ക്ഷ്മ​​​ക​​​ണി​​​ക​​​ക​​​ളെ അ​​​ക​​​റ്റ​​​ണം. പു​​​റ​​​ത്തേ​​​ക്കു വി​​​ടു​​​ന്ന വാ​​​ത​​​ക​​​ങ്ങ​​​ളി​​​ലെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ വ​​​സ്തു​​​ക്ക​​​ൾ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം.

* സൗ​​​രോ​​​ർജ, ജൈ​​​വോ​​​ർ​​​ജ ഉ​​​പ​​​യോ​​​ഗം.
* കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ യ​​​ന്ത്ര​​​ങ്ങ​​​ൾ.
* വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ആ​​​ന്‍റി പൊ​​​ലൂ​​​ഷ​​​ൻ സം​​​വി​​​ധാ​​​നം.
* പ്ര​​​കൃ​​​തി വാ​​​ത​​​കം, സൗ​​​രോ​​​ർ​​​ജം, വൈ​​​ദ്യു​​​തി​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ.
* പു​​​ക​​​നി​​​യ​​​ന്ത്രി​​​ത അ​​​ടു​​​പ്പു​​​ക​​​ൾ, ജൈ​​​വ​​​വാ​​​ത​​​ക ഉ​​​പ​​​യോ​​​ഗം.
* വൃ​​​ക്ഷ​​​ങ്ങ​​​ൾ, ചെ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കു​​​ക.

ലോ​​​ക​​​പ​​​രി​​​സ്ഥി​​​തി ദി​​​നം - 2019

2019-ലെ ​​​പ​​​രി​​​സ്ഥി​​​തി​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ആ​​​തി​​​ഥേ​​​യ​​​രാ​​​യ​​​ത് ചൈ​​​ന​​​യാ​​​ണ്. വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തെ തോ​​​ൽ​​​പ്പി​​​ക്കു​​​ക (Beat Air Pollution) എ​​​ന്ന ആ​​​ശ​​​യ​​​മാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​സ്ഥി​​​തി​​​ദി​​​നാ​​​ച​​​ര​​​ണം മു​​​ന്നോ​​​ട്ടു​​​വച്ച​​​ത്. ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മാ​​​യി ഏ​​​ക​​​ദേ​​​ശം 70 ല​​​ക്ഷം പേ​​​രാ​​​ണ് പ്ര​​​തി​​​വ​​​ർ​​​ഷം വാ​​​യു​​​മ​​​ലി​​​നീ​​​ക​​​ര​​​ണം മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന​​​ത്.

ഇ​​​തി​​​ൽ പ​​​കു​​​തി​​​യി​​​ല​​​ധി​​​കം ഏ​​​ഷ്യ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്. 92 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​രു​​​ന്ന ലോ​​​ക​​​ജ​​​ന​​​ത ശു​​​ദ്ധ​​​വാ​​​യു ശ്വ​​​സി​​​ക്കാ​​​ൻ ഭാ​​​ഗ്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണ്. ലോ​​​ക​​​ത്തെ പ​​​കു​​​തി​​​യോ​​​ളം ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളും, 99 ശ​​​ത​​​മാ​​​നം ഇ​​​ല​​​ക്‌​​​ട്രി​​​ക് ബ​​​സു​​​ക​​​ളും സ്വ​​​ന്ത​​​മാ​​​യു​​​ള്ള ചൈ​​​ന ഹ​​​രി​​​ത ഉൗ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ൽ മി​​​ക​​​ച്ച മു​​​ന്നേ​​​റ്റ​​​മാ​​​ണ് ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​ന്തു​​​കൊ​​​ണ്ട് ജൂ​​​ണ്‍ 5

1972 ജൂ​​​ണ്‍ 5 മു​​​ത​​​ൽ 16 വ​​​രെ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വീ​​​ഡ​​​നി​​​ലെ സ്റ്റോ​​​ക്ക്ഹോ​​​മി​​​ൽ ന​​​ട​​​ന്ന പ്ര​​​ഥ​​​മ പ​​​രി​​​സ്ഥി​​​തി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഓ​​​ർ​​​മ​​​യി​​​ലാ​​​ണ് ജൂ​​​ണ്‍ 5 ലോ​​​ക പ​​​രി​​​സ്ഥി​​​തി​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്.

1972 ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് പ​​​രി​​​സ്ഥി​​​തി ദി​​​നാ​​​ച​​​ര​​​ണം തു​​​ട​​​ങ്ങാ​​​നും, ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ കീ​​​ഴി​​​ൽ ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര പ​​​രി​​​സ്ഥി​​​തി പ​​​ദ്ധ​​​തി (United Nations Environment Programme - UNEP) എ​​​ന്ന പ്ര​​​ത്യേ​​​ക ഏ​​​ജ​​​ൻ​​​സി തു​​​ട​​​ങ്ങാ​​​നു​​​മു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. 1974 മു​​​ത​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ജൂ​​​ണ്‍ 5 പ​​​രി​​​സ്ഥി​​​തി​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​നാ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​നി BS-VI മാ​​​ന​​​ദ​​​ണ്ഡം

2020 ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ളും Bharat Stage (BS)-IV മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് BS-VI മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​ണ്. വാ​​​യു മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​യ്ക്കാ​​​നു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​യെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് നാ​​​ലി​​​ൽ​​നി​​​ന്ന് ആ​​​റി​​​ലേ​​​ക്കു​​​ള്ള ഈ ​​​എ​​​ടു​​​ത്തു​​​ചാ​​​ട്ടം.

BS-IVനേ​​​ക്കാ​​​ൾ 82-93 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​യി​​​രി​​​ക്കും സൂ​​​ക്ഷ്മ ക​​​ണി​​​കാ പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ BS-VIന്. ​​​അ​​​തു​​​പോ​​​ലെ നൈ​​​ട്ര​​​ജ​​​ൻ ഓ​​​ക്സൈ​​​ഡി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ 50-67% കു​​​റ​​​വു​​​ണ്ടാ​​കും.



ആ​​​സി​​​ഡ് റെ​​​യി​​​ൻ വ​​​രു​​​ന്നു…

അ​​​മ്ല​​​മ​​​ഴ (Acid Rain) എ​​​ന്നു കൂ​​​ട്ടു​​​കാ​​​ർ കേ​​​ട്ടി​​​ട്ടി​​​ല്ലേ? വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന പു​​​ക​​​യി​​​ലെ നൈ​​​ട്ര​​​ജ​​​ൻ ഓ​​​ക്സൈ​​​ഡ്, സ​​​ൾ​​​ഫ​​​ർ ഓ​​​ക്സൈ​​​ഡ് എ​​​ന്നി​​​വ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ ഈ​​​ർ​​​പ്പ​​​വു​​​മാ​​​യി ചേ​​​ർ​​​ന്നു​​​ണ്ടാ​​​കു​​​ന്ന സ​​​ൾ​​​ഫ്യൂ​​​രി​​​ക്, നൈ​​​ട്രി​​​ക് ആ​​​സി​​​ഡു​​​ക​​​ൾ മ​​​ഴ​​​വെ​​​ള്ള​​​ത്തി​​​നൊ​​​പ്പം ഭൂ​​​മി​​​യി​​​ലെ​​​ത്തു​​​ന്നു. ഇ​​​താ​​​ണ് ആ​​​സി​​​ഡ് മ​​​ഴ. സാ​​​ധാ​​​ര​​​ണ മ​​​ഴ​​​യു​​​ടെ പി​​​എ​​​ച്ച് മൂ​​​ല്യ​​​മാ​​​യ 6 - 6.75 എ​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് അ​​​മ്ല​​​മ​​​ഴ​​​യാ​​​ക​​​ട്ടെ 3-6 എ​​​ന്ന മൂ​​​ല്യ​​​ത്തി​​​ലെ​​​ത്തു​​​ന്നു.

ഡോ. സാബിൻ ജോർജ്