Choclate
ഇന്ത്യയുടെ പാൽക്കാരൻ
ഒ​​രി​​ക്ക​​ലെ​​ങ്കി​​ലും അ​​മുൽ ഐ​​സ്ക്രീം ക​​ഴി​​ക്കാ​​ത്ത​​വ​​രു​​ണ്ടാ​​കി​​ല്ല. അ​​മുലി​​ന്‍റെ മ​​നോ​​ഹ​​ര​​മാ​​യ പ​​ര​​സ്യ ചി​​ത്ര​​ങ്ങ​​ൾ കാ​​ണാ​​ത്ത​​വ​​രും കു​​റ​​വാ​​യി​​രി​​ക്കും. ഇ​​ന്ത്യ​​യു​​ടെ വി​​ല​​മ​​തി​​ക്കാ​​നാ​​വാ​​ത്ത രു​​ചി​​യാ​​ണ് അ​​മു​​ൽ. പാ​​ൽ, പാ​​ലു​​ത്പ​​ന്ന വി​​പ​​ണി​​യി​​ലെ ഗു​​ണ​​മേന്മ​​യു​​ടെ പ​​ര്യാ​​യം.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഭ​​ക്ഷ്യനി​​ർ​​മാ​​ണ ബ്രാ​​ൻ​​ഡു​​ക​​ളി​​ലൊ​​ന്ന്. ശ​​ത​​കോ​​ടി​​ക​​ളു​​ടെ ആ​​സ്തി​​യി​​ൽ എ​​ത്തി​​നി​​ൽ​​ക്കു​​ന്ന ഗു​​ജ​​റാ​​ത്തി​​ലെ ക്ഷീ​​ര സ​​ഹ​​ക​​ര​​ണ പ്ര​​സ്ഥാ​​ന​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​യു​​ടെ ക​​ഥ, സ്വ​​പ്ന​​ങ്ങ​​ളു​​ടെ കൂ​​ടി ക​​ഥ​​യാ​​ണ്. വ​​ർ​​ഗീസ് കു​​ര്യ​​നെ​​ന്ന ‘ഇ​​ന്ത്യ​​യു​​ടെ പാ​​ൽ​​ക്കാ​​ര​​ൻ’ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​രു​​ടെ സ്വ​​പ്ന​​ങ്ങ​​ളെ ക്ഷീ​​ര​​വി​​പ്ല​​വ​​മാ​​ക്കി​​യ ക​​ഥ.

ഇ​​ന്ത്യ​​യെ ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം പാ​​ലു​​ല്പാ​​ദി​​പ്പി​​ക്കു​​ന്ന രാ​​ജ്യ​​മാ​​ക്കി മാ​​റ്റി​​യ ധ​​വ​​ള​​വി​​പ്ല​​വ​​ത്തി​​ന്‍റെ പി​​താ​​വാ​​യാ​​ണ് മ​​ല​​യാ​​ളി​​യാ​​യ ഡോ. ​​വ​​ർ​​ഗീ​​സ് കു​​ര്യ​​ൻ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്.



ആ​​ന​​ന്ദി​​ലേ​​ക്ക്

ഗു​​ജ​​റാ​​ത്തി​​ലെ ആ​​ന​​ന്ദ് എ​​ന്ന ചെ​​റി​​യ ഗ്രാ​​മ​​ത്തി​​ൽ ഇ​​ട​​നി​​ല​​ക്കാ​​രു​​ടെ ചൂ​​ഷ​​ണ​​ത്തി​​ൽ നി​​ന്ന് ര​​ക്ഷനേ​​ടാ​​ൻ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര സേ​​നാ​​നി​​യാ​​യി​​രു​​ന്ന ത്രി​​ഭു​​വ​​ൻ​​ദാ​​സ് പ​​ട്ടേ​​ൽ തു​​ട​​ങ്ങി​​വ​​ച്ച ക​​ർ​​ഷ​​ക​​രു​​ടെ ചെ​​റു​​സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തെ അ​​മു​​ൽ എ​​ന്ന രാ​​ജ്യാ​​ന്ത​​ര ബ്രാ​​ൻ​​ഡാ​​യി വ​​ള​​ർ​​ത്തി​​യെ​​ടു​​ത്ത​​ത് കു​​ര്യ​​നാ​​ണ്.

ആ​​ന​​ന്ദ് എ​​ന്ന ചെ​​റി​​യ ഗ്രാ​​മ​​ത്തി​​ലേ​​ക്ക് വ​​ർഗീസ് കു​​ര്യ​​ൻ എ​​ത്തു​​ന്ന​​ത് തി​​ക​​ച്ചും ആ​​ക​​സ്മി​​ക​​മാ​​യാ​​ണ്. 1921 ന​​വം​​ബ​​ർ 26 ന് ​​കോ​​ഴി​​ക്കോ​​ട്ടു ജ​​നി​​ച്ച വ​​ർഗീസ് കു​​ര്യ​​ൻ മ​​ദ്രാ​​സ് ല​​യോ​​ള കോ​​ള​​ജി​​ൽ നി​​ന്ന് ഭൗ​​തി​​ക ശാ​​സ്ത്ര​​ത്തി​​ൽ ബി​​രു​​ദം നേ​​ടി. എ​​ൻ​​ജി​​നിയ​​റിം​​ഗ് പ​​ഠ​​ന​​ത്തി​​നു ശേ​​ഷം ടാ​​റ്റ സ്റ്റീ​​ൽ ക​​ന്പ​​നി​​യി​​ൽ അ​​പ്ര​​ന്‍റീ​​സ് ആ​​യി.

മെ​​റ്റ​​ല​​ർ​​ജി, ന്യൂ​​ക്ലി​​യ​​ർ ഫി​​സി​​ക്സ് ഇ​​വ​​യി​​ൽ ഉ​​ന്ന​​ത പ​​ഠ​​നം ന​​ട​​ത്താ​​നു​​ള്ള അ​​മേ​​രി​​ക്ക​​ൻ സ്കോ​​ള​​ർ​​ഷി​​പ്പി​​ന് യോ​​ഗ്യ​​ത നേ​​ടി​​യെ​​ങ്കി​​ലും സ്വ​​പ്ന​​ത്തി​​ൽ​​പോ​​ലും വി​​ചാ​​രി​​ക്കാ​​ത്ത വി​​ധ​​ത്തി​​ൽ പ​​ഠ​​ന വി​​ഷ​​യ​​മാ​​യി ഭാ​​ര​​ത സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ​​ത് ഡ​​യ​​റി എ​​ൻജിനി​​യ​​റിം​​ഗാ​​യി​​രു​​ന്നു. ന്യൂ​​ക്ലി​​യ​​ർ ഫി​​സി​​ക്സി​​ലെ അ​​പാ​​ര സാ​​ധ്യ​​ത​​ക​​ൾ മ​​ന​​സി​​ൽ താ​​ലോ​​ലി​​ച്ച​​യാ​​ളി​​ന് ഡ​​യ​​റി എ​​ൻജിനിയ​​റാ​​കാ​​നു​​ള്ള ഓ​​ഫ​​ർ. മി​​ഷി​​ഗ​​ണ്‍ സ്റ്റേ​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ പ​​ഠ​​ന​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ കു​​ര്യ​​നെ കാ​​ത്തി​​രു​​ന്ന​​ത് ആ​​ന​​ന്ദ് വെ​​ണ്ണ ഫാ​​ക്ട​​റി​​യി​​ലെ എൻജിനിയ​​ർ ഉ​​ദ്യോ​​ഗം.

സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ൽ പ​​ഠി​​ച്ച​​തി​​നാ​​ലും ജോ​​ലി സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ ചെ​​ല​​വാ​​യ തു​​ക തി​​രി​​ച്ചു ന​​ൽ​​കാ​​നി​​ല്ലാ​​ത്ത​​തി​​നാ​​ലും കു​​ര്യ​​ൻ, ആ​​ന​​ന്ദ് എ​​ന്ന ഉ​​റ​​ക്കം​​തൂ​​ങ്ങി ഗ്രാ​​മ​​ത്തി​​ലേക്കെത്തി. ക​​ർ​​ഷ​​ക​​രെ സേ​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നി​​ല്ല താ​​ൻ വി​​ഭാ​​വ​​നം ചെ​​യ്തി​​രു​​ന്ന തൊ​​ഴി​​ലെ​​ന്ന് വ​​ർ​​ഗീ​​സ് കു​​ര്യ​​ൻ ആ​​ത്മ​​ക​​ഥ​​യി​​ൽ പ​​റ​​യു​​ന്നു. അ​​ങ്ങ​​നെ ആ​​ന​​ന്ദി​​ലെ സ​​ർ​​ക്കാ​​ർ വെ​​ണ്ണ ഫാ​​​​ക്ട​​റി​​യു​​ടെ ഒ​​രു ഭാ​​ഗ​​ത്ത് ഡ​​യ​​റി എൻജിനിയ​​റാ​​യി കു​​ര്യ​​ൻ ജീ​​വി​​ത​​മാ​​രം​​ഭി​​ച്ചു.

അ​​തേ വെ​​ണ്ണ ഫാ​​ക്ട​​റി​​യു​​ടെ മ​​റ്റൊ​​രു ഭാ​​ഗം ത്രി​​ഭൂ​​വ​​ൻ​​ദാ​​സ് പ​​ട്ടേ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കെ​​യ്റ ക്ഷീ​​ര ക​​ർ​​ഷ​​ക​​സം​​ഘം ഏ​​റ്റെ​​ടു​​ത്ത് ഒ​​രു ഡ​​യ​​റി യൂ​​ണി​​റ്റ് ആ​​രം​​ഭി​​ച്ചി​​രു​​ന്നു. ക്ഷീ​​ര​​വി​​പ​​ണ​​ന രം​​ഗ​​ത്തെ ചൂ​​ഷ​​ണ​​ത്തി​​നെ​​തി​​രേ ആ​​രം​​ഭി​​ച്ച കെ​​യ്റ സം​​ഘ​​വും കു​​ര്യ​​നും ത​​മ്മി​​ലു​​ള്ള ഒ​​രു ആ​​ജീ​​വ​​നാ​​ന്ത ബ​​ന്ധ​​ത്തി​​ന്‍റെ തു​​ട​​ക്ക​​മാ​​യി​​രു​​ന്നു അ​​ത്.



കു​​ര്യ​​നും അ​​മുലും

അ​​മേ​​രി​​ക്ക​​യി​​ൽ ഉ​​പ​​രി​​പ​​ഠ​​നം ന​​ട​​ത്തി​​യ എ​​ൻജിനിയ​​ർ​​ക്ക് ചെ​​യ്യാ​​ൻ മാ​​ത്ര​​മു​​ള്ള ജോ​​ലി വെ​​ണ്ണ ഫാ​​ക്ട​​റി​​യി​​ലി​​ല്ലാ​​യി​​രു​​ന്നു. ഒ​​ന്നും ചെ​​യ്യാ​​നി​​ല്ലാ​​ത്ത ആ​​ന​​ന്ദി​​ലെ ജീ​​വി​​തം കു​​ര്യ​​ന് വി​​ര​​സ​​മാ​​യി. ഇ​​തേ സ​​മ​​യം ഡ​​യ​​റി​​യു​​ടെ ഒ​​രു ഭാ​​ഗ​​മേ​​റ്റെ​​ടു​​ത്ത സ​​ഹ​​ക​​ര​​ണ സം​​ഘ​​മാ​​ക​​ട്ടെ പ​​ഴ​​കി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​മാ​​യി മ​​ല്ലി​​ടു​​ക​​യാ​​യി​​രു​​ന്നു. പ​​ല​​പ്പോ​​ഴും കേ​​ടു​​പാ​​ടു​​ക​​ൾ തീ​​ർ​​ക്കാ​​ൻ ത്രി​​ഭൂ​​വ​​ൻ​​ദാ​​സ് കു​​ര്യ​​ന്‍റെ സ​​ഹാ​​യം തേ​​ടി.

ആ​​ന​​ന്ദി​​ൽ ത​​നി​​ക്ക് പ്ര​​ത്യേ​​കി​​ച്ച് ഒ​​ന്നും ചെ​​യ്യാ​​നില്ലെ​​ന്നു മ​​ന​​സ്സി​​ലാ​​ക്കി​​യ കു​​ര്യ​​ൻ നി​​ര​​ന്ത​​ര​​മാ​​യി രാ​​ജി താ​​ത്പ​​ര്യം അ​​റി​​യി​​ച്ചി​​രു​​ന്നു. സ​​ഹ​​ക​​ര​​ണ സം​​ഘ​​മാ​​വ​​ട്ടെ അ​​ക്കാ​​ല​​ത്ത് പു​​തി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ കു​​ര്യ​​ന്‍റെ സ​​ഹാ​​യം തേ​​ടി. അ​​വ എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും കു​​ര്യ​​ന്‍റെ രാ​​ജി സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ക്കു​​ക​​യും അ​​ദ്ദേ​​ഹം ആ​​ന​​ന്ദ് വി​​ടാ​​ൻ ഒ​​രു​​ങ്ങു​​ക​​യും ചെ​​യ്തു.

പു​​തി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​ൻ ത​​ങ്ങ​​ളു​​ടെ ആ​​ളു​​ക​​ളെ പ​​ഠി​​പ്പി​​ക്കു​​ന്ന​​തു​​വ​​രെ ആ​​ന​​ന്ദി​​ൽ തു​​ട​​രാ​​ൻ ത്രി​​ഭു​​വ​​ൻ​​ദാ​​സാ​​ണ് കു​​ര്യ​​നോ​​ട​​ഭ്യ​​ർ​​ത്ഥി​​ച്ച​​ത്. അ​​പാ​​ര​​മാ​​യ സ​​ത്യ​​സ​​ന്ധ​​ത​​യും, കൃ​​ഷി​​ക്കാ​​രോ​​ട് പൂ​​ർ​​ണ​​മാ​​യ സ​​മ​​ർ​​പ്പ​​ണ ബു​​ദ്ധി​​യു​​മു​​ള്ള ഒ​​രു ജ​​ന​​നേ​​താ​​വി​​ന്‍റെ അ​​ഭ്യ​​ർ​​ഥ​​ന നി​​ര​​സി​​ക്കാ​​ൻ ക​​ഴി​​യാ​​തെ കു​​ര്യ​​ൻ കേ​​വ​​ലം ര​​ണ്ടു​​മാ​​സ​​ത്തേ​​ക്ക് കെ​​യ്റ സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ൽ മാ​​നേ​​ജ​​രാ​​യി പ്ര​​വേ​​ശി​​ച്ചു. പി​​ന്നെ സം​​ഭ​​വി​​ച്ച കാ​​ര്യ​​ങ്ങ​​ൾ ഇ​​ന്ത്യ​​യു​​ടെ ക്ഷീ​​ര​​മേ​​ഖ​​ല​​യെ മാ​​ത്ര​​മ​​ല്ല ഗ്രാ​​മീ​​ണ ഭാ​​ര​​ത​​ത്തി​​ന്‍റെ വി​​ക​​സ​​ന ച​​രി​​ത്ര​​ത്തി​​ലെ മാ​​യാ​​ത്ത ഏ​​ടു​​ക​​ളാ​​ണ്.



കെയ്റയിൽ നിന്ന് അമുലിലേക്ക്…

1948ൽ ​​കെ​​യ്റ സം​​ഘ​​ത്തി​​ന്‍റെ സം​​ഭ​​ര​​ണ​​ശേ​​ഷി 200 ലി​​റ്റ​​ർ ആ​​യി​​രു​​ന്നു. കെ​​യ്റ സ​​ഹ​​ക​​ര​​ണ സം​​ഘം അ​​മു​​ൽ എ​​ന്ന പേ​​രിൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. ഉ​​ത്പാ​​ദ​​ക​​ർ​​ക്ക് അ​​ധി​​ക​​വി​​ല ല​​ഭി​​ക്കു​​ന്പോ​​ൾ ത​​ന്നെ ഉ​​പ​​ഭോ​​ക്താ​​വി​​ന് ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ന​​ൽ​​കു​​ക എ​​ന്ന അ​​ടി​​സ്ഥാ​​ന​​ത​​ത്വം അ​​മു​​ൽ മ​​റ​​ന്നി​​ല്ല.

എ​​രു​​മ​​പ്പാ​​ലി​​ൽ നി​​ന്ന് പാ​​ൽ​​പ്പൊ​​ടി ഉ​​ണ്ടാ​​ക്കാ​​നാ​​വി​​ല്ലെ​​ന്ന വി​​ശ്വാ​​സം ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ് ക​​ർ​​ഷ​​ക​​രു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ആ​​ദ്യ​​ത്തെ പാ​​ൽ​​പ്പൊ​​ടി ഫാ​​ക്ട​​റി 1955 ൽ ​​പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ഹ്റു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ആ​​ന​​ന്ദി​​ലെ സാ​​ധാ​​ര​​ണ​​ക്കാ​​രായ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​രൊ​​ത്ത് ഒ​​രു​​രാ​​ത്രി ചെ​​ല​​വ​​ഴി​​ച്ച ലാ​​ൽ​​ബ​​ഹ​​ദൂ​​ർ ശാ​​സ്ത്രിയു​​ടെ നി​​ർ​​ദ്ദേ​​ശ​​പ്ര​​കാ​​രം ആ​​ന​​ന്ദ് മാ​​തൃ​​ക​​യി​​ലു​​ള്ള സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ൾ ഇ​​ന്ത്യ​​യൊ​​ട്ടാ​​കെ സ്ഥാ​​പി​​ക്കുന്നതിനായി നാ​​ഷ​​ണ​​ൽ ഡ​​യ​​റി വി​​ക​​സ​​ന ബോ​​ർ​​ഡ് 1965 ൽ ​​സ്ഥാ​​പി​​ക്ക​​പ്പെ​​ട്ടു. പാ​​ലു​​ത്പാ​​ദ​​നം വ​​ർ​​ദ്ധി​​പ്പി​​ക്കാ​​നും ഇ​​ന്ത്യ​​യെ ലോ​​ക​​ത്തി​​ൽ പാ​​ലു​​ത്പാ​​ദ​​ന​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​ക്കാ​​നും ക​​ഴി​​യു​​ന്ന​​വി​​ധം ഓ​​പ്പ​​റേ​​ഷ​​ൻ ഫ്ലഡ് പ​​ദ്ധ​​തി വി​​ഭാ​​വ​​നം ചെ​​യ്യാ​​ൻ ഇ​​ത് ഇ​​ട​​യാ​​ക്കി. ഗ്രാ​​മീ​​ണ മാ​​നേ​​ജ്മെ​​ന്‍റ് പ​​ഠ​​ന​​ത്തി​​നാ​​യി ആ​​ന​​ന്ദി​​ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്‍റ് സ്ഥാ​​പി​​ക്ക​​പ്പെ​​ട്ടു.



ഇ​​തി​​നി​​ടെ ഗു​​ജ​​റാ​​ത്തി​​ലെ മ​​റ്റ് ജി​​ല്ല​​ക​​ളി​​ലെ ക്ഷീ​​ര​​യൂ​​ണി​​യ​​നു​​കളും കൂട്ടിച്ചേർത്ത് ഗു​​ജ​​റാ​​ത്ത് കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് മി​​ൽ​​ക്ക് മാ​​ർ​​ക്ക​​റ്റിംഗ് ഫെ​​ഡ​​റേ​​ഷ​​ൻ സ്ഥാ​​പി​​ക്ക​​പ്പെ​​ട്ടു. അ​​മു​​ൽ എ​​ന്ന വി​​പ​​ണി​​നാ​​മം ത​​ന്നെ അ​​വ​​രും സ്വീ​​ക​​രി​​ച്ചു. പാ​​ൽ​​പ്പൊ​​ടി, വെ​​ണ്ണ, ചീ​​സ്, ക​​ണ്ട​​ൻ​​സ്ഡ് മി​​ൽ​​ക്ക്, ബേ​​ബീ​​ഫു​​ഡ്, ഐ​​സ്ക്രീം തു​​ട​​ങ്ങി​​യ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലേക്കും അ​​മു​​ൽ ക​​ട​​ന്നു ചെ​​ന്നു.

2012 സെ​​പ്റ്റം​​ബ​​ർ ഒൻപതിനു ​വർഗീസ് കു​​ര്യ​​ൻ അ​​ന്ത​​രി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ഗ്ര​​ഹ​​പ്ര​​കാ​​രം ആ​​ന​​ന്ദി​​ൽ ത​​ന്നെ​​യാ​​ണ് അ​​ന്ത്യ​​വി​​ശ്ര​​മം ഒ​​രു​​ക്കി​​യ​​ത്. യ​​ഥാ​​ർ​​ഥ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ല​​ധി​​ഷ്ഠി​​ത​​മാ​​യ സ​​ഹ​​ക​​ര​​ണ പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ വി​​ജ​​യ​​മാ​​ണ് അ​​മു​​ലി​​ന്‍റെ ക​​ഥ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്. ക​​ർ​​ഷ​​ക​​ർ​​ത​​ന്നെ പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് ഉൗ​​ർ​​ജം പ​​ക​​രു​​ന്ന വി​​ജ​​യ​​ക​​ഥ. സ്വ​​പ്നം കാ​​ണാ​​ൻ ക​​ഴി​​വു​​ള്ള വർ​​ഗീ​​സ് കു​​ര്യ​​നെ​​പ്പോ​​ലെ​​യു​​ള്ള​​വ​​രു​​ടെ കൈ​​ത്താ​​ങ്ങു​​കൂ​​ടി ല​​ഭി​​ച്ച​​താ​​ണ് അ​​മു​​ലി​​ന്‍റെ വി​​ജ​​യം.



ക്ഷീ​​ര​​വി​​പ്ല​​വ​​ത്തേ​​ക്കു​​റി​​ച്ച് സി​​നി​​മ

ഇ​​ന്ത്യ​​യി​​ലെ ഡ​​യ​​റി വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യെ ഒ​​രു തു​​ള്ളി​​യി​​ൽ നി​​ന്ന് പ്ര​​ള​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ക്കു​​ക എ​​ന്ന ഓ​​പ്പ​​റേ​​ഷ​​ൻ ഫ്ലഡ് പ​​ദ്ധ​​തി​​യു​​ടെ ആ​​ശ​​യം പ്ര​​ച​​രി​​പ്പി​​ക്കാ​​ൻ ഒ​​രു സി​​നി​​മ​​യും നി​​ർ​​മ്മി​​ക്ക​​പ്പെ​​ട്ടു. 1976 ൽ ​​പു​​റ​​ത്തിറ​​ങ്ങി​​യ മ​​ന്ഥ​​ൻ എ​​ന്ന ചി​​ത്രം സം​​വി​​ധാ​​നം ചെ​​യ്ത​​ത് പ്ര​​ശ​​സ്ത​​നാ​​യ ശ്യാം ​​ബെ​​ന​​ഗ​​ലാ​​യി​​രു​​ന്നു. സ്മി​​താ​​പാ​​ട്ടീ​​ൽ, ഗി​​രീ​​ഷ് ക​​ർ​​ണാ​​ഡ്, ന​​സ്റു​​ദീ​​ൻ ഷാ ​​എ​​ന്നി​​വ​​ർ മു​​ഖ്യവേഷങ്ങളിലെത്തി.

ഈ ​​സി​​നി​​മ​​യു​​ടെ നി​​ർമാ​​താ​​ക്ക​​ളാ​​ക​​ട്ടെ ഗു​​ജ​​റാ​​ത്തി​​ലെ പാ​​ലു​​ത്പാ​​ദ​​ക​​രാ​​യ ക​​ർ​​ഷ​​ക​​രാ​​യി​​രു​​ന്നു. ഇ​​തി​​നാ​​യി ഓ​​രോ പാ​​ലു​​ത്പാ​​ദ​​ക​​നും ഓ​​രോ രൂ​​പ വീ​​ത​​മാ​​ണ് സം​​ഭാവ​​ന​​യാ​​യി ന​​ൽ​​കി​​യ​​ത്.

ആ​​ത്മ​​ക​​ഥ

ഇ​​ന്ത്യ​​യി​​ലെ ക്ഷീ​​ര​​വി​​പ്ല​​വ​​ത്തി​​ന്‍റെ ച​​രി​​ത്ര​​വും വ​​ർ​​ഗീ​​സ് കു​​ര്യ​​ന്‍റെ ജീ​​വി​​ത വീ​​ക്ഷ​​ണ​​വും, അ​​നു​​ഭ​​വ​​ങ്ങ​​ളും വി​​വ​​രി​​ക്കു​​ന്ന ആ​​ത്മ​​ക​​ഥ​​യാ​​ണ് ‘എ​​നി​​ക്കു​​മൊ​​രു സ്വ​​പ്ന​​മു​​ണ്ടാ​​യി​​രു​​ന്നു’ (I too had a Dream).



പ​​ദ​​വി​​ക​​ൾ, പു​​ര​​സ്കാര​​ങ്ങ​​ൾ

മാ​​ഗ്സ​​സെ അ​​വാ​​ർ​​ഡ്, വാ​​ട്‌ല​​ർ പീ​​സ് പ്രൈ​​സ്, വേ​​ൾ​​ഡ് ഫു​​ഡ് പ്രൈ​​സ്, പ​​ത്മ​​ശ്രീ, പ​​ത്മ​​ഭൂ​​ഷ​​ണ്‍, പ​​ത്മ​​വി​​ഭൂ​​ഷ​​ണ്‍ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ ഒ​​ട്ടേ​​റെ ദേ​​ശീ​​യ, രാ​​ജ്യാ​​ന്ത​​ര അ​​വാ​​ർ​​ഡു​​ക​​ൾ കു​​ര്യ​​ന് ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. യുഎ​​സി​​ലെ മി​​ഷി​​ഗ​​ണ്‍ സർവകലാശാല ഡോ​​ക്ട​​റേ​​റ്റ് ന​​ൽ​​കി ആ​​ദ​​രി​​ച്ചു. ഗു​​ജ​​റാ​​ത്ത്, അ​​ല​​ഹ​​ബാ​​ദ് കാ​​ർ​​ഷി​​ക സ​​ർ​​വക​​ലാ​​ശാ​​ല​​ക​​ളു​​ടെ വൈ​​സ് ചാ​​ൻ​​സല​​റാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു.

വ​​ർഗീസ് കു​​ര്യ​​ൻ ത​​ന്നെ സ്ഥാ​​പി​​ച്ച ഗു​​ജ​​റാ​​ത്ത് കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് മി​​ൽ​​ക്ക് മാ​​ർ​​ക്ക​​റ്റിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ൻ, നാ​​ഷ​​ണ​​ൽ ഡ​​യ​​റി ഡ​​വ​​ല​​പ്മെ​​ന്‍റ് ബോ​​ർ​​ഡ്, ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് റൂ​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ത​​ല​​പ്പ​​ത്ത് ദീ​​ർ​​ഘ​​കാ​​ലം പ്ര​​വ​​ർ​​ത്തി​​ച്ചു. പാ​​ക്കി​​സ്ഥാ​​ൻ ശ്രീ​​ല​​ങ്ക തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ ത​​ങ്ങ​​ളു​​ടെ ക്ഷീ​​ര​​മേ​​ഖ​​ല​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നാ​​യി കു​​ര്യ​​ന്‍റെ സേ​​വ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി.

അ​​മുൽ പെ​​ണ്‍​കു​​ട്ടി

പ്രാ​​യം അ​​ൻ​​പ​​തി​​ല​​ധി​​ക​​മാ​​യി​​ട്ടും ബാ​​ല്യ​​വും കു​​സൃ​​തി​​യും കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്ന പെ​​ണ്‍​കു​​ട്ടി അ​​മുലി​​ന്‍റെ ഭാ​​ഗ്യ​​മു​​ദ്ര​​യാ​​ണ്. വ​​ട്ട​​ത്തി​​ൽ ചു​​വ​​ന്ന കു​​ത്തു​​ക​​ളു​​ള്ള കു​​ട്ടി​​ക്കു​​പ്പാ​​യ​​വും, ഉ​​ച്ചി​​യി​​ൽ ഉ​​യ​​ർ​​ത്തി​​ക്കെ​​ട്ടി​​യ നീ​​ല​​മു​​ടി​​യും ഉ​​ണ്ട​​ക്കണ്ണു​​ക​​ളു​​മു​​ള്ള ഇ​​വ​​ൾ കു​​ട്ടി​​ക​​ൾ​​ക്ക് ഏ​​റെ പ്രി​​യ​​ങ്ക​​രി​​യാ​​യി.



അ​​മു​​ൽ വെ​​ണ്ണ​​യു​​ടെ പ്ര​​ചാര​​ണ​​ത്തി​​നാ​​യി ഇ​​റ​​ങ്ങി​​യ ‘അ​​ട്ട​​ർ​​ലി, ബ​​ട്ട​​ർ​​ലി ഡെ​​ലീ​​ഷ്യ​​സ്’ എ​​ന്ന പ​​ര​​സ്യ വാ​​ച​​കം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കാ​​ലം നി​​ല​​നി​​ന്ന പ​​ര​​സ്യ​​വാ​​ച​​ക​​മാ​​ക്കി മാ​​റ്റാ​​ൻ ഈ ​​പെ​​ണ്‍​കു​​ട്ടി​​ക്ക് ക​​ഴി​​ഞ്ഞു. എ​​പ്പോ​​ഴും ചി​​രി​​ക്കു​​ന്ന ഈ ​​പെ​​ണ്‍​കു​​ട്ടി ഒ​​രി​​ക്ക​​ലാ​​ണ് ക​​ണ്ണു​​നീ​​രൊ​​ഴു​​ക്കി പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്. ഡോ. ​​വ​​ർ​​ഗീ​​സ് കു​​ര്യ​​ൻ അ​​ന്ത​​രി​​ച്ച 2012 സെ​​പ്റ്റം​​ബ​​ർ ഒ​​ൻ​​പ​​തി​​ന്. സ​​മ​​കാ​​ലി​​ക സം​​ഭ​​വ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് പ്ര​​തി​​ക​​രി​​ക്കു​​ന്ന പ​​ര​​സ്യ​​ങ്ങ​​ളു​​മാ​​യും അമുൽ നമുക്കു മുന്നിലേക്ക് എത്താറുണ്ട്.

ഡോ. സാബിൻ ജോർജ്