സി​വി​ല്‍ സ​ര്‍​വീ​സ്: 1056 ഒ​ഴി​വ്
ഈ ​വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ (യു​പി​എ​സ്‌​സി) യ്ക്കു ​യൂ​ണി​യ​ൻ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ച്ച് 05 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഐ​എ​എ​സ്, ഐ​എ​ഫ്എ​സ്, ഐ​പി​എ​സ് തു​ട​ങ്ങി 21 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ല​വി​ൽ 1056 ഒ​ഴി​വു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു 40 ഒ​ഴി​വ്. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മാ​റ്റം വ​രാം. മേ​യ് 26നാ​ണു പ്രി​ലി​മി​ന​റി പ​രീ​ക്ഷ. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും.

ഇ​വ​ർ മെ​യി​ൻ പ​രീ​ക്ഷ​യു​ടെ അ​പേ​ക്ഷ​യ്ക്കൊ​പ്പം യോ​ഗ്യ​ത നേ​ടി​യ​തി​ന്‍റെ തെ​ളി​വു ഹാ​ജ​രാ​ക്ക​ണം. മെ​ഡി​ക്ക​ൽ ബി​രു​ദ​ക്കാ​ർ ഇ​ന്‍റേ​ണ്‍​ഷി​പ് പൂ​ർ​ത്തി​യാ​ക്കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍റ​ർ​വ്യൂ സ​മ​യ​ത്തു ഹാ​ജ​രാ​ക്ക​ണം. ബി​രു​ദ​ത്തി​നു തു​ല്യ​മാ​യ പ്ര​ഫ​ഷ​ന​ൽ/​ടെ​ക്നി​ക്ക​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​താം.

ആ​റു ത​വ​ണ പ്രി​ലി​മി​ന​റി എ​ഴു​തി​യ​വ​ർ അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ര​ല്ല, പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കു പ​രി​ധി ബാ​ധ​ക​മ​ല്ല. മ​റ്റു പി​ന്നാ​ക്ക​വി​ഭാ​ഗ​ക്കാ​ർ​ക്കും അം​ഗ​പ​രി​മി​ത​ർ​ക്കും 9 അ​വ​സ​രം ല​ഭി​ക്കും.

പ്രാ​യം: 2024 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 21-32. പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് അ​ഞ്ചും ഒ​ബി​സി​ക്കു മൂ​ന്നും അം​ഗ​പ​രി​മി​ത​ർ​ക്കു പ​ത്തും വ​ർ​ഷം ഇ​ള​വു​ണ്ട്. വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും ഇ​ള​വു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്രി​ലി​മി​ന​റി (ഒ​ബ്ജ​ക്ടീ​വ് പ​രീ​ക്ഷ), മെ​യി​ൻ പ​രീ​ക്ഷ​ക​ൾ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യ്ക്കു കൊ​ച്ചി​യും തി​രു​വ​ന​ന്ത​പു​ര​വും കോ​ഴി​ക്കോ​ടും മെ​യി​ൻ പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​വും കേ​ന്ദ്ര​മാ​ണ്.

പ​രീ​ക്ഷാ​രീ​തി: പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യ്ക്ക് 200 മാ​ർ​ക്ക് വീ​ത​മു​ള്ള ര​ണ്ടു ജ​ന​റ​ൽ പേ​പ്പ​റു​ക​ളു​ണ്ട്. ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ള മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ചോ​ദ്യ​ങ്ങ​ൾ. ദൈ​ർ​ഘ്യം 2 മ​ണി​ക്കൂ​ർ വീ​തം. നെ​ഗ​റ്റീ​വ് മാ​ർ​ക്കു​ണ്ട്.

ര​ണ്ടാം പേ​പ്പ​ർ ക്വാ​ളി​ഫ​യിം​ഗ് പേ​പ്പ​റാ​ണ്. ഇ​തി​ൽ 33% മാ​ർ​ക്ക് നേ​ട​ണം. മെ​യി​ൻ പ​രീ​ക്ഷ ഡി​സ്ക്രി​പ്റ്റീ​വ് മാ​തൃ​ക​യി​ലാ​ണ്. പ​രീ​ക്ഷ​യി​ലെ​യും അ​ഭി​മു​ഖ​ത്തി​ലെ​യും മാ​ർ​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് അ​ന്തി​മ ലി​സ്റ്റ് ത​യാ​റാ​ക്കു​ക.

www.upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. ഫീ​സ്: 100 രൂ​പ. ഓ​ണ്‍​ലൈ​നാ​യും എ​സ്ബി​ഐ ശാ​ഖ​ക​ളി​ലും പ​ണ​മ​ട​യ്ക്കാം (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). www.upsc.gov.in