എൻഎച്ച്പിസി ലിമിറ്റഡിലും എൻഎച്ച്ഡിസി ലിമിറ്റഡിലും ട്രെയിനി എൻജിനിയർ/ട്രെയിനി ഓഫീസർ അവസരം. 280 ഒഴിവ്. മാർച്ച് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഗേറ്റ് സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്.
ട്രേഡ്-യോഗ്യത
ട്രെയിനി എൻജിനിയർ (സിവിൽ), 91 ഒഴിവ്: സിവിൽ വിഭാഗത്തിൽ ഫുൾടൈം എൻജിനിയറിംഗ്/ ടെക്നോളജി/ബിഎസ്സി (എൻജിനിയറിംഗ്) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).
ട്രെയിനി എൻജിനിയർ (ഇലക്ട്രിക്കൽ), 72: ഇലക്ട്രിക്കൽ വിഭാഗത്തിൽ ഫുൾടൈം എൻജിനിയറിംഗ് ടെക്നോളജി/ബിഎസ്സി (എൻജിനിയറിംഗ്) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).
ട്രെയിനി എൻജിനിയർ (മെക്കാനിക്കൽ), 74: മെക്കാനിക്കൽ വിഭാഗത്തിൽ ഫുൾ ടൈം എൻജിനിയറിംഗ്/ ടെക്നോളജി/ബിഎസ്സി (എൻജിനിയറിംഗ്) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).
www.nhpcindia.com
ഗോവ ഷിപ്യാർഡ്: 115 ഒഴിവ്
ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ 115 ഒഴിവ്. കരാർ/റെഗുലർ നിയമനം. മാർച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തികകൾ: ജൂണിയർ സൂപ്പർവൈസർ, അസിസ്റ്റന്റ് സൂപ്രണ്ട്, നഴ്സ്, ടെക്നിക്കൽ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് ക്ലറിക്കൽ സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്, പെയിന്റർ, വെഹിക്കിൾ ഡ്രൈവർ, റെക്കോർഡ് കീപ്പർ, കുക്ക്, പ്ലംബർ, സേഫ്റ്റി വാർഡ്.
www.goashipyard.in