ഫോ​റ​സ്റ്റ് സ​ർ​വീ​സ്: 150 ഒ​ഴി​വ്
യു​പി​എ​സ്‌​സി​യു​ടെ ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് പ​രീ​ക്ഷ മേ​യ് 26നു ​ന​ട​ത്തും. 150 ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി മാ​ർ​ച്ച് 05 വ​രെ അ​പേ​ക്ഷി​ക്കാം. സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ, ഫോ​റ​സ്റ്റ് സ​ർ​വീ​സ് പ​രീ​ക്ഷ എ​ന്നി​വ​യ്ക്കു പൊ​തു​വാ​യ അ​പേ​ക്ഷ​യാ​ണ്.

ര​ണ്ടു സ​ർ​വീ​സി​ലേ​ക്കും ഒ​രു​മി​ച്ച് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ഒ​റ്റ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. സി​വി​ൽ സ​ർ​വീ​സ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യി​ൽ ജ​യി​ക്കു​ന്ന​വ​ർ​ക്കേ ഫോ​റ​സ്റ്റ് സ​ർ​വീ​സ് മെ​യി​ൻ പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കൂ.

യോ​ഗ്യ​ത: അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി ആ​ൻ​ഡ് വെ​റ്റ​റി​ന​റി സ​യ​ൻ​സ്, ബോ​ട്ട​ണി, കെ​മി​സ്ട്രി, ജി​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സു​വോ​ള​ജി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​രു വി​ഷ​യം ഉ​ൾ​പ്പെ​ടു​ന്ന ബി​രു​ദം അ​ല്ലെ​ങ്കി​ൽ അ​ഗ്രി​ക​ൾ​ച്ച​ർ, ഫോ​റ​സ്ട്രി ബി​രു​ദം/​എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം/​ത​ത്തു​ല്യം.

അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. ഇ​വ​ർ യോ​ഗ്യ​ത നേ​ടി​യ​തി​ന്‍റെ തെ​ളി​വു ഹാ​ജ​രാ​ക്ക​ണം. പ്രി​ലി​മി​ന​റി, മെ​യി​ൻ പ​രീ​ക്ഷ​ക​ളും ഇ​ന്‍റ​ർ​വ്യൂ​വും ഉ​ണ്ടാ​കും. പ്രി​ലി​മി​ന​റി​ക്കു കൊ​ച്ചി​യും തി​രു​വ​ന​ന്ത​പു​ര​വും കോ​ഴി​ക്കോ​ടും കേ​ന്ദ്ര​ങ്ങ​ളാ​ണ്.

മെ​യി​ൻ പ​രീ​ക്ഷ​യ്ക്കു കേ​ര​ള​ത്തി​ൽ കേ​ന്ദ്ര​മി​ല്ല. www.upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. www.upsc.gov.in