കോ​സ്റ്റ് ഗാ​ർ​ഡി​ൽ 260 ഒ​ഴി​വ്
ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ൽ നാ​വി​ക് (ജ​ന​റ​ൽ ഡ്യൂ​ട്ടി) ത​സ്തി​ക​യി​ൽ 260 ഒ​ഴി​വ്. കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്ന വെ​സ്റ്റ് റീ​ജ​ണി​ൽ 66 ഒ​ഴി​വു​ണ്ട്. പു​രു​ഷ​ന്മാ​ർ​ക്കാ​ണ് അ​വ​സ​രം. ഫെ​ബ്രു​വ​രി 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: കേ​ന്ദ്ര/​സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​കൃ​ത പ്ല​സ് ടു ​ജ​യം. പ്ല​സ് ടു​വി​നു മാ​ത്‌​സ്, ഫി​സി​ക്സ് വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ചി​രി​ക്ക​ണം. പ്രാ​യം: 18-22. നാ​വി​ക്, യാ​ന്ത്രി​ക്: 2002 സെ​പ്റ്റം​ബ​ർ ഒ​ന്നി​നും 2006 ഓ​ഗ​സ്റ്റ് 31നും ​മ​ധ്യേ (ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ) ജ​നി​ച്ച​വ​രാ​ക​ണം (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).

ശാ​രീ​രി​ക​യോ​ഗ്യ​ത: ഉ​യ​രം കു​റ​ഞ്ഞ​ത് 157 സെ​ന്‍റി​മീ​റ്റ​ർ. നെ​ഞ്ച​ള​വ്: ആ​നു​പാ​തി​കം, കു​റ​ഞ്ഞ​ത് അ​ഞ്ചു സെ​ന്‍റി​മീ​റ്റ​ർ വി​കാ​സം വേ​ണം. തൂ​ക്കം: ഉ​യ​ര​ത്തി​നും പ്രാ​യ​ത്തി​നും ആ​നു​പാ​തി​കം. പ​രി​ശീ​ല​നം: 2024 സെ​പ്റ്റം​ബ​റി​ൽ ഐ​എ​ൻ​എ​സ് ചി​ൽ​ക​യി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങും. അ​പേ​ക്ഷാ​ഫീ​സ്: 300 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാം.

തെ​ര​ഞ്ഞെ​ടു​പ്പ് എ​ഴു​ത്തു​പ​രീ​ക്ഷ, കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ, കാ​യി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന, വൈ​ദ്യ​പ​രി​ശോ​ധ​ന, ഡോ​ക്യു​മെ​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ​ക്കു വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക.

https://joinindiancoastguard.cdac.in