വ്യോമസേനയുടെ ഫ്ളയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോണ്‍ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മീഷൻഡ് ഓഫീസർ തസ്തികയിൽ 317 ഒഴിവ്. സ്ത്രീകൾക്കും അവസരം. ഡിസംബർ ഒന്നു മുതൽ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം.
പ്രായം: ഫ്ളയിംഗ് ബ്രാഞ്ച് 20-24. 2001 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോണ്‍ ടെക്നിക്കൽ ബ്രാഞ്ച്): 20-26. 1999 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).
2025 ജനുവരിയിൽ ഹൈദരാബാദിൽ പരിശീലനം ആരംഭിക്കും. ഫ്ളയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ചിന് 62 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി നോണ്‍ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്ചയുമാണു പരിശീലനം.
ശന്പളം (ഫ്ളയിംഗ് ഓഫീസർ): 56,100-1,77,500, പരിശീലനസമയത്തു ഫ്ളൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരീക്ഷാഫീസ്: 550 രൂപ+ജിഎസ്ടി (അർഹർക്ക് ഇളവ്). യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് ഒൗദ്യോഗിക വിജ്ഞാപനം കാണുക.
www.careerindianairforce.cdac.in, www.afcat.cdac.in