കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി. മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഭാസ്സ രാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെയ്സ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫർമാറ്റി ക്സിൽ (BISAG-N) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്. 298 ഒഴിവുണ്ട്. ഗുജറാത്തിലോ ന്യൂഡൽഹിയിലോ ആയിരിക്കും നിയമനം. തുടക്കത്തിൽ മൂന്നുവർഷത്തേക്കായിരിക്കും കരാർ. പ്രകടനം വിലയിരുത്തി നീട്ടി നൽകും.
ശമ്പളം: പ്രവൃത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കും.
തസ്തികകളും യോഗ്യതയും
ടെക്നിക്കൽ മാൻ പവർ: കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ ബിഇ/ ബിടെക് (കംപ്യൂ ട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിംഗ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ സിവിൽ/ എൻവയോൺമെന്റൽ/ മെക്കാനിക്കൽ)/എംസിഎ/ എംഎസ്സി(ഐടി), പൈത്തൺ/ ജാവയിൽ പ്രാവീണ്യം. രണ്ടുമുതൽ എട്ടുവർഷംവരെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ എംഇ/ എംടെക് (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിംഗ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേ ഷൻ/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ/ സിവിൽ/ എൻവയോൺമെന്റൽ/ മെക്കാനിക്കൽ)/തത്തുല്യം, പൈത്തൺ/ ജാവയിൽ പ്രാവീണ്യം. മൂന്നുവർഷത്തെ പ്രവൃ ത്തിപരിചയം. അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ മാസ്റ്റേഴ്സ് ഇൻ പ്ലാനിംഗ്/ തത്തുല്യം, പൈത്തൺ/ ജാവയിൽ പ്രാവീണ്യം. മൂന്നുവർഷത്തെ പ്രവൃത്തി പരിചയം.
അക്കൗണ്ട്സ് മാൻ പവർ: കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബികോമും സിഎ/സിഎസ്/ഇന്റർ-സിഎ/ഇന്റർ സിഎസും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും. അഡ്മിൻ മാൻ പവർ: കുറഞ്ഞത് 60 ശതമാനം മാർക്കോടെ എൽഎൽബിയും നാലുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ എംബിഎ (എൻജിനിയറിംഗ് ബാക്ക് ഗ്രൗണ്ടുള്ളവർ), നാലുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 40 കവിയരുത്. അപേക്ഷ: രജിസ്റ്റേർഡ് തപാൽ മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും https://bisag-n. gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 16.
വിലാസം: The Director Administration, BISAG-N, Near CH ‘’0’’ Circle, Highway, Indulal Yagnik Marg, Gandhinagar, Gujarat 382007