ഇന്ത്യൻ നേവിയിൽ അഗ്നിവീർ വിജ്ഞാപനമായി അഗ്നിവീർ (എസ്എസ്ആർ), അഗ്നിവീർ (മെട്രിക്) റിക്രൂട്ട്മെന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
2/2025, 1/2026, 2/2026 എന്നീ മൂന്നു ബാച്ചുകളിലേക്കാണു പ്രവേശനം. നാലു വർഷത്തേക്കാണു നിയമനം. തുടർന്ന് സെയ്ലർ തസ്തികയിൽ റെഗുലർ നിയമനത്തിനുള്ള അവസരവുമുണ്ട്. മാർച്ച് 29 മുതൽ ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രധാനതീയതികളും ശമ്പളം സംബന്ധിച്ച വിശദാംശങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക.
യോഗ്യത:
എസ്എസ്ആർ റിക്രൂട്ട്: മാത്സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ പ്ലസ്ടു ജയം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിംഗ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഓട്ടോമൊബൈൽസ്/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി) അല്ലെങ്കിൽ മാത്സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ രണ്ടു വർഷ വൊക്കേഷണൽ കോഴ്സ് ജയം.
മെട്രിക് റിക്രൂട്ട്: 50% മാർക്കോടെ പത്താം ക്ലാസ് ജയം. 2024-25 അക്കാദമിക് വർഷത്തെ ബോർഡ് എക്സാം എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായം:
2/2025 ബാച്ച്: 2004 സെപ്റ്റംബർ1നും 2008 ഫെബ്രുവരി 29നും മധ്യേ ജനിച്ചവർ.
1/2026 ബാച്ച്: 2005 ഫെബ്രുവരി 1-നും 2008 ജൂലൈ 31 നും മധ്യേ ജനിച്ചവർ.
2/ 2026 ബാച്ച്: 2005 ജൂലൈ 1നും 2008 ഡിസംബർ 31 നും മധ്യേ ജനിച്ചവർ.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (INET) ഉണ്ടായിരിക്കും. ഇതു മേയ് മാസത്തിൽ കംപ്യൂട്ടർ ബേസ്ഡ് ഓൺലൈൻ ടെസ്റ്റായാണു നടത്തുക. ഇതിൽ ജയിക്കുന്നവർക്കു രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാം.
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്(പിഎഫ്ടി), എഴുത്തു പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണു രണ്ടാം ഘട്ടം. പിഎഫ്ടി പാസാകുന്നവർക്കേ തുടർന്നുള്ളവയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും: പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1.6 കി.മീ ഓട്ടം, 20 സ്ക്വാറ്റ്സ്. 15 പുഷ്-അപ്സ്. 15 Bent Knee Sit-ups.
സ്ത്രീകൾ: 8 മിനിറ്റിൽ 1.6 കി.മീ ഓട്ടം, 15 സ്ക്വാറ്റ്സ്, 10 പുഷ്-അപ്സ്, 10 Bent Knee Sit-ups.
ശാരീരികയോഗ്യത: ഉയരം-157 സെ.മീ. ഫീസ്: 550 രൂപ+ 18% ജിഎസ്ടി. ഓൺലൈനായി ഫീസ് അടയ്ക്കാം.
പരിശീലനം: അഗ്നിവീർ 02/2025 ബാച്ചുകാർക്ക് സെപ്റ്റംബറിലും, 01/2026 ബാച്ചുകാർക്ക് 2026 ഫെബ്രുവരിയിലും, 02/2026 ബാച്ചുകാർക്ക് ജൂലൈയിലും ഒഡീഷയിലെ ഐഎൻഎസ് ചിൽക്കയിൽ പരിശീലനം ആരംഭിക്കും.
കൂടുതൽവിവരങ്ങൾക്ക്: www.join indiannavy. gov.in.
നേവിയിൽ മെഡിക്കൽ അസിസ്റ്റന്റ്
ഇന്ത്യൻ നേവിയുടെ മെഡിക്കൽ ബ്രാഞ്ചിൽ സെയ്ലർ ആകാൻ (എസ്എസ്ആർ - മെ ഡിക്കൽ അസിസ്റ്റന്റ്) അവിവാഹിതരായ പുരുഷൻമാർക്ക് അവസരം. 2/2025, 2/2026 എന്നീ ബാച്ചുകളിലേക്കാണു പ്രവേശനം.
2025 സെപ്റ്റംബർ, 2026 ജൂലൈ ബാച്ചുകളിൽ ഒഡീഷയിലെ ഐഎൻഎസ് ചിൽക്കയിൽ തുടങ്ങുന്ന പരിശീലനത്തിനുശേഷം 20 വർഷത്തേക്കാണു നിയമനം. മാർച്ച് 29 മുതൽ ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
8യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 50% മാർക്കോടെ പ്ലസ്ടു ജയം (ഓരോ വിഷയത്തിനും പ്രത്യേകം 40% മാർക്ക് നേടിയിരിക്കണം). 2024-25 അക്കാദമിക് വർഷത്തെ ബോർഡ് എക്സാം എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായം: =2/2025 ബാച്ച്: 2004 സെപ്റ്റം ബർ 1നും 2008 ഫെബ്രുവരി 29നും മധ്യേ ജനിച്ചവർ.
=2/2026 ബാച്ച്: 2005 ജൂലൈ 1 നും 2008 ഡിസംബർ 31നും മധ്യേ ജനിച്ചവർ.
=ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ്. തുടർന്ന് 21,700-69,100 ശമ്പളത്തോടെ നിയമനം.
=തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായാണു തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (INET) ഉണ്ടായിരിക്കും. ഇതു മേയ് മാസത്തിൽ കംപ്യൂട്ടർ ബേസ്ഡ് ഓൺലൈൻ ടെസ്റ്റായാണു നടത്തുക.
ഇതിൽ ജയിക്കുന്നവർക്ക് രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാം. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (പിഎഫ്ടി), എഴുത്തു പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണു രണ്ടാംഘട്ടം. പിഎഫ്ടി പാസാകുന്നവർക്കേ തുടർന്നുള്ളവയിൽ പങ്കെടുക്കാനാകൂ.
6 മിനിറ്റ് 30 സെക്കൻഡിൽ 1.6 കി.മീ ഓട്ടം, 20 സ്ക്വാറ്റ്സ്, 15 പുഷ്-അപ്സ്, 15 Bent Knee Sit-ups എന്നിവ ഉൾപ്പെട്ടതാണു ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്.
=ശാരീരികയോഗ്യത: ഉയരം-157 സെ.മീ.
=കാഴ്ച ശക്തി
=ഫീസ്: 550 രൂപ+18% ജിഎസ്ടി. ഓൺ ലൈനായി ഫീസ് അടയ്ക്കാം.
=പരിശീലനം: എസ്എസ്ആർ മെഡിക്കൽ 02/2025 ബാച്ചുകാർക്ക് സെപ്റ്റംബറിലും, 02/2026 ബാച്ചുകാർക്ക് ജൂലൈയിലും ഒഡീഷയിലെ ഐഎൻഎസ് ചിൽക്കയിൽ പരിശീലനം ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.joinindiannavy.gov.in