അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ 9970 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചതിന്റെ വിശദ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മേയ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം ആർആർബിയിൽ 148 ഒഴിവുകളുണ്ട്. മറ്റ് ആർആർബികളിലെ ഒഴിവുകൾ വെബ്സൈറ്റിൽ ഉണ്ട്.
വിജ്ഞാപന നമ്പർ: 01/ 2025
യോഗ്യത: പത്താം ക്ലാസ്, ഫിറ്റർ/ഇലക്ട്രിഷൻ/ഇൻസ്ട്രുമെന്റ് മെക്കാനിക്/മിൽറൈറ്റ്/ മെയിന്റനൻസ് മെക്കാനിക്/മെക്കാനിക് (റേഡിയോ ആൻഡ് ടിവി)/ഇലക്ട്രോണിക്സ് മെക്കാനിക്/മെക്കാനിക് (മോട്ടർ വെഹിക്കിൾ)/വയർമാൻ/ട്രാക്ടർ മെക്കാനിക്/ആർമേച്ചർ ആൻഡ് കോയിൽ വൈൻഡർ/മെക്കാനിക് (ഡീസൽ)/ഹീറ്റ് എൻജിൻ/ടർണർ/മെഷിനിസ്റ്റ്/റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക് ട്രേഡുകളിലൊന്നിൽ എസ്സിവിടി/എൻസിവിടി അംഗീകൃത ഐടിഐ/അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ.
അല്ലെങ്കിൽ പത്താം ക്ലാസും മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എൻജിനിയറിംഗിൽ മൂന്നു വർഷ ഡിപ്ലോമയും. ഡിപ്ലോമയ്ക്കു പകരമായി മേൽപറഞ്ഞ എൻജിനിയറിംഗ് വിഭാഗങ്ങളിൽ ബിരുദം ഉള്ളവരെയും പരിഗണിക്കും.
പ്രായം: 18-30. ശമ്പളം: 19,900. ഫീസ്: 500 രൂപ. ഒന്നാം ഘട്ട സിബിടിക്കു ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും (ബാങ്കു ചാർജുകൾ ബാധകം). പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാ മ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതി. ഒന്നാം ഘട്ട സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും (ബാങ്കു ചാർജുകൾ ബാധകം). ഓൺലൈനായി ഫീസടയ്ക്കണം.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), കംപ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സിബിഎടി), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേനയാണ് തെരഞ്ഞെടുപ്പ്.
വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.rrbthiruvananthapuram .gov.in സന്ദർശിക്കുക.