83 ത​സ്‌​തി​ക​യി​ൽ PSC വി​ജ്‌​ഞാ​പ​നം
വി​വി​ധ വ​കു​പ്പു​ക​ളി​ലെ 83 ത​സ്‌​തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് പി​എ​സ്‌​സി വി​ജ്‌​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. 20 ത​സ്‌​തി​ക​യി​ൽ നേ​രി​ട്ടും 6 ത​സ്ത‌ി​ക​യി​ൽ ത​സ്‌​തി​ക​മാ​റ്റം വ​ഴി​യു​മാ​ണു നി​യ​മ​നം 2 ത​സ്ത‌ി​ക​യി​ൽ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്‌​മെ​ന്‍റും 55 ത​സ്‌​തി​ക​യി​ൽ എ​ൻ​സി​എ നി​യ​മ​ന​വു​മാ​ണ്. ഗ​സ​റ്റ് തീ​യ​തി 30.04.2025. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 4 രാ​ത്രി 12 വ​രെ.

നേ​രി​ട്ടു​ള്ള നി​യ​മ​നം: പോ​ലീ​സ് വ​കു​പ്പി സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ്, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ സ​ർ​ജി​ക്ക​ൽ ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ അ​നാ​ട്ട​മി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ ജ​നി​റ്റോ യൂ​റി​ന​റി സ​ർ​ജ​റി (യൂ​റോ​ള​ജി), അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി, ആ​രോ​ഗ്യ വ​കു​പ്പി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്, ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ് (മൈ​ക്രോ ബ​യോ​ള​ജി),

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്‌​കൂ​ൾ ടീ​ച്ച​ർ സോ​ഷ്യ​ൽ സ​യ​ൻ​സ്, ഹൈ​സ്‌​കൂ​ൾ. ടീ​ച്ച​ർ ഫി​സി​ക്ക​ൽ സ​യ​ൻ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ്, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ആ​യു​ർ​വേ​ദ തെ​റാ​പ്പി​സ്റ്റ്, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ്-2, തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ർ​ഡി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ‌​ന്‍റ്,

ജ​ല അ​ഥോ​റി​റ്റി​യി​ൽ ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ് -3, വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​ണി​യ​ർ ഇ​ൻ​സ്ട്ര​ക്‌​ട​ർ (വെ​ൽ​ഡ​ർ). പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ ട്രെ​യി​നിം​ഗ് ഇ​ൻ​സ്ട്ര​ക്‌​ട​ർ (പ്ലം​ബ​ർ), അ​ച്ച​ടി വ​കു​പ്പി​ൽ ഓ​ഫ്സെ​റ്റ് പ്രി​ന്‍റിം​ഗ് മെ​ഷീ​ൻ ഓ​പ്പ​റേ​റ്റ​ർ ഗ്രേ​ഡ്-2, പൊ​തു​മ​രാ​മ​ത്ത് (ഇ​ല‌‌​ക്ട്രി‌‌​ക്ക​ൽ വി​ഭാ​ഗം) വ​കു​പ്പി​ൽ ലൈ​ൻ​മാ​ൻ തു​ട​ങ്ങി​യ​വ.


ത​സ്ത‌ി​ക​മാ​റ്റം വ​ഴി നി​യ​മ​നം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്കൂ​ൾ ടീ​ച്ച​ർ സോ​ഷ്യ​ൽ സ​യ​ൻ​സ്, ഫു​ൾ ടൈം ​ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്), ഹൗ​സ്ഫെ​ഡി​ൽ പ്യൂ​ൺ, ജ​ല അ​ഥോ​റി​റ്റി​യി​ൽ ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ്-3, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ ട്രെ​യി​നിം​ഗ് ഇ​ൻ​സ്ട്ര​ക്‌​ട​ർ (പ്ലം​ബ​ർ), ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഷെ​ഡ്യൂ​ൾ​സ് കാ​സ്റ്റ് ആ​ൻ​ഡ് ഷെ​ഡ്യൂ​ൾ​ഡ് ട്രൈ​ബ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ-​ഓ പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡി​ൽ വാ​ച്ച്‌​മാ​ൻ എ​ന്നി​വ.

സ്പെ​ഷ​ൽ റി​ക്രൂ​ട്ട്‌​മെ​ന്‍റ്: കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (ലോ ​കോ​ള​ജു​ക​ൾ) അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ ലോ, ​പോ​ലീ​സ് വ​കു​പ്പി​ൽ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ (ട്രെ​യി​നി). എ​ൻ​സി​എ നി​യ​മ​നം: മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (വി​വി​ധ വി​ഷ​യ​ങ്ങ​ൾ), വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്എ​സ്ടി അ​റ​ബി​ക്, എ​ച്ച്എ​സ്‌​ടി ഗ​ണി​ത​ശാ​സ്ത്രം. എ​ച്ച്എ​സ്‌​ടി ഫി​സി​ക്ക​ൽ സ​യ​ൻ​സ്, മ്യൂ​സി​ക് ടീ​ച്ച​ർ, ഫു​ൾ ടൈം ​ജൂ​ണി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ അ​റ​ബി​ക്, കെ​എ​സ്എ​ഫ്ഇ​യി​ൽ പ്യൂ​ൺ/​വാ​ച്ച്‌​മാ​ൻ തു​ട​ങ്ങി​യ​വ.


അ​പേ​ക്ഷി​ക്കും മു​ന്പേ...

=പി​എ​സ്‌​സി​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ (www. keralapsc.gov.in) ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ ശേ​ഷം മാ​ത്രം അ​പേ​ക്ഷി​ക്കു​ക. =ഇ​തി​ന​കം ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​വ​ർ ത​ങ്ങ​ളു​ടെ User Idയും Password​ഉം ഉ​പയോ​ഗി​ച്ച് login ചെ​യ്‌​ത​ശേ​ഷം സ്വ​ന്തം Profile വ​ഴി അ​പേ​ക്ഷി​ക്കു​ക.

=ഓ​രോ ത​സ്‌​തി​ക​യ്ക്ക് അ​പേ​ക്ഷി​ക്കു​മ്പോ​ഴും Notification Linkലെ Apply Now ​എ​ന്ന​തി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ മാ​ത്രം മ​തി. =Registration Card Linkൽ ​ക്ലി​ക്ക് ചെ​യ്ത് Profileലെ ​വി​ശ​ദാം​ശ​ങ്ങ​ൾ കാ​ണു​ന്ന​തി​നും പ്രി​ന്‍റൗ​ട്ട് എ​ടു​ക്കു​വാ​നും ക​ഴി​യും.

=ഫോ​ട്ടോ അ​പ്‌ലോ‌​ഡ് ചെ​യ്യു​ന്ന ഫോ​ട്ടോ 31-12-2013നു ​ശേ​ഷം എ​ടു​ത്ത​താ​യി​രി​ക്ക​ണം. ഫോ​ട്ടോ​യു​ടെ താ​ഴെ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ പേ​രും ഫോ​ട്ടോ എ​ടു​ത്ത തീ​യ​തി​യും വ്യ​ക്‌​ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ഒ​രി​ക്ക​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത്‌ ഫോ​ട്ടോ​യ്ക്ക് 10 വ​ർ​ഷം പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും. 1.1.2022നു ​ശേ​ഷം പു​തു​താ​യി പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി​യ​വ​ർ 6 മാ​സ​ത്തി​ന​കം എ​ടു​ത്ത ഫോ​ട്ടോ വേ​ണം അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ.

=സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ​രി​ച​യം, ജാ​തി, വ​യ​സ് മു​ത​ലാ​യ​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള പ്ര​മാ​ണ​ങ്ങ​ളു​ടെ പ​ക​ർ​പ്പു​ക​ൾ പി​എ​സ്‌​സി ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി. ആ​ധാ​ർ കാ​ർ​ഡു​ള്ള​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ആ​ധാ​ർ പ്രൊ​ഫൈ​ലി​ൽ ചേ​ർ​ക്ക​ണം.

=റീ-​ചെ​ക്ക് വി​വി​ധ ത​സ്‌​തി​ക​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും മു​ന്പ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ Profileൽ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണോ എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. അ​യ​ച്ച​ശേ​ഷം അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്തു​വാ​നോ ഒ​ഴി​വാ​ക്കു​വാ​നോ ക​ഴി​യി​ല്ല. അ​പേ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ഏ​ത​വ​സ​ര​ത്തി​ലും വി​ജ്‌​ഞാ​പ​ന​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി കാ​ണു​ക​യാ​ണെ​ങ്കി​ൽ നി​രു​പാ​ധി​കം നി​ര​സി​ക്കും.

=അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് അ​പേ​ക്ഷി​ച്ച ത​സ്‌​തി​ക​യി​ലേ​ക്കു​ള്ള എ​ഴു​ത്ത് ഒ​എം​ആ​ർ പ​രീ​ക്ഷ ന​ട​ത്തു​ന്ന പ​ക്ഷം അ​ർ​ഹ​ത​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഡ്‌​മി​ഷ​ൻ ടി​ക്ക​റ്റ് ഒ​റ്റ​ത്ത​വ​ണ ര​ജി​സ്‌​ട്രേ​ഷ​ൻ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

അ​ഡ്മ‌ി​ഷ​ൻ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള തീ​യ​തി പ​രീ​ക്ഷാ ക​ല​ണ്ട​റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ്. ഈ ​തീ​യ​തി മു​ത​ൽ 15 ദി​വ​സം വ​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യ്ക്കു​ള്ള അ​ഡ്‌​മി​ഷ​ൻ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്തെടു​ക്കാ​വു​ന്ന​താ​ണ്.

അ​ഡ്‌​മി​ഷ​ൻ ടി​ക്ക​റ്റ് ഡൗ​ൺ ലോ​ഡ് ചെ​യ്ത‌ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മേ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ.