ഡൽഹി ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ജൂണിയർ സയന്റിഫിക് ഓഫീസർ അവസരം. ഒരു വർഷ കരാർ നിയമനം.
ഏപ്രിൽ 24 വരെ അപേക്ഷിക്കാം. ബയോളജി, കെമിസ്ട്രി, ബാലിസ്റ്റിക്സ്, ഫിസിക്സ്, സിഎസ്എംഡി, സൈബർ ഫോറൻസിക്, ഫോട്ടോ, ലൈ ഡിറ്റക്ഷൻ, ഡോക്യുമെന്റ്, ഫിംഗർ പ്രിന്റ്, എച്ച്ആർഡി/ക്യുസി വിഭാഗങ്ങളിലെ 116 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പ്രായം: 30 കവിയരുത്. ശമ്പളം: 68,697. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: www.fsl.delhi.gov.in