കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡൽഹി ഹെഡ് ക്വാർട്ടേഴ്സിലും ഇതിനു കീഴിലെ ഡൽഹിയിലെ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കമ്യൂണിക്കേഷൻ ആൻഡ് പോളിസി റിസർച്ച്, നാഷനൽ ഫിസിക്കൽ ലബോറട്ടറി എന്നിവിടങ്ങളിലുമായി 209 ഒഴിവ്.
ഏപ്രിൽ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, പ്രായപരിധി, ശമ്പളം: ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറൽ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, സ്റ്റോഴ്സ് ആൻഡ് പർച്ചേസ്): 28 വയസ്: 38,483
ജൂണിയർ സ്റ്റെനോഗ്രാഫർ: 27 വയസ്; 52,173. യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.crridom.gov.inൽ പ്രസിദ്ധീകരിക്കും.