എ​​​സ്എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം; ഡി​​​സം​​​ബ​​​ർ 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം
കേ​​​ന്ദ്ര സേ​​​ന​​​ക​​​ളി​​​ൽ കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (ജി​​​ഡി), റൈ​​​ഫി​​​ൾ​​​മാ​​​ൻ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 26,146 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ്റ്റാ​​​ഫ് സെ​​​ല​​​ക്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഡി​​​സം​​​ബ​​​ർ 31 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. നി​​​ല​​​വി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കും.

മു​​​ൻ വ​​​ർ​​​ഷം 24,369 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേക്കാ​​​യി​​​രു​​​ന്നു പ്രാ​​​ഥ​​​മി​​​ക വി​​​ജ്ഞാ​​​പ​​​നം. ഒ​​​ഴി​​​വു​​​ക​​​ൾ പി​​​ന്നീ​​​ട് 50,187 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ഇ​​​ക്കു​​​റി 75,768 ആ​​​യി ഉ​​​യ​​​രു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ഒ​​​ഴി​​​വും: സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രിയ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സ് (സി​​​ഐ​​​എ​​​സ്എ​​​ഫ്) 11,025, ബോ​​​ർ​​​ഡ​​​ർ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സ് (ബി​​​എ​​​സ്എ​​​ഫ്) 6174, സെ​​​ൻ​​​ട്ര​​​ൽ റി​​​സ​​​ർ​​​വ് പോ​​​ലീ​​​സ് ഫോ​​​ഴ്സ് (സി​​​ആ​​​ർ​​​പി​​​എ​​​ഫ്) 3337, ഇ​​​ൻ​​​ഡോ-​​​ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ് (ഐ​​​ടി​​​ബി​​​പി) 3189, ആസം റൈ​​​ഫി​​​ൾ​​​സ് 1490, സ​​​ശ​​​സ്ത്ര സീ​​​മാ ബ​​​ൽ (എ​​​സ്എ​​​സ്ബി) 635, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സ് (എ​​​സ്എ​​​സ്എ​​​ഫ്) 296 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

യോ​​​ഗ്യ​​​ത: പ​​​ത്താം ക്ലാ​​​സ്/​​​മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ. പ​​​രീ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ (അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്). ഓ​​​ണ്‍ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്ക​​​ണം.

www.ssc.nic.in