ബാ​ങ്കു​ക​ളി​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ
സേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ

സേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ സ​ർ​ക്കി​ൾ ബേ​സ്ഡ് ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ൽ 5447 ഒ​ഴി​വ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഡി​സം​ബ​ർ 12 വ​രെ. വി​വി​ധ സ​ർ​ക്കി​ളു​ക​ൾ​ക്കു കീ​ഴി​ലാ​യി, ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ളി​ൽ 250 ഒ​ഴി​വ്.

ഏ​തെ​ങ്കി​ലും ഒ​രു സം​സ്ഥാ​ന​ത്തെ ഒ​ഴി​വി​ലേ​ക്കു മാ​ത്രം അ​പേ​ക്ഷി​ക്കു​ക. അ​പേ​ക്ഷ​ക​ർ​ക്കു പ്രാ​ദേ​ശി​ക ഭാ​ഷാ​ജ്ഞാ​നം വേ​ണം. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

യോ​ഗ്യ​ത: ബി​രു​ദം അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. മ​റ്റു പ്ര​ഫ​ഷ​ന​ൽ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഷെ​ഡ്യൂ​ൾ​ഡ് കൊ​മേ​ഴ്സ്യ​ൽ ബാ​ങ്കു​ക​ളി​ൽ/​റീ​ജ​ണ​ൽ റൂ​റ​ൽ ബാ​ങ്കു​ക​ളി​ൽ ഓ​ഫീ​സ​റാ​യി ര​ണ്ടു​വ​ർ​ഷ പ​രി​ച​യം വേ​ണം.

പ്രാ​യം: 2023 ഒ​ക്‌​ടോ​ബ​ർ 31ന് 21-30 (​അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ണ്‍​ലൈ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ, സ്ക്രീ​നിം​ഗ്, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി. എ​ഴു​ത്തു​പ​രീ​ക്ഷ ജ​നു​വ​രി​യി​ൽ. കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ണ്ട്. ഫീ​സ്: 750 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).
www.bank.sbi, www.sbi.co.in

ഐ​ഡി​ബി​ഐ ബാ​ങ്ക്

ഐ​ഡി​ബി​ഐ ബാ​ങ്കി​ൽ ജൂ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, എ​ക്സി​ക്യു​ട്ടീ​വ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 2100 ഒ​ഴി​വ്. ഡി​സം​ബ​ർ ആ​റു വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ണ്‍​ലൈ​ൻ ടെ​സ്റ്റ്, ഡോ​ക്യു​മെ​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ, മെ​ഡി​ക്ക​ൽ ടെ​സ്റ്റ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ത​സ്തി​ക​യി​ലേ​ക്ക് ഇ​ന്‍റ​ർ​വ്യൂ​വും ന​ട​ത്തും. ഏ​തെ​ങ്കി​ലും ഒ​രു ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ക.

ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ളും യോ​ഗ്യ​ത​യും

എ​ക്സി​ക്യൂ​ട്ടീ​വ് (സെ​യി​ൽ​സ് ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ്)-1300 ഒ​ഴി​വ്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​മാ​ണു യോ​ഗ്യ​ത. ക​രാ​ർ നി​യ​മ​നം. തു​ട​ക്ക​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണു ക​രാ​ർ. ഒ​രു വ​ർ​ഷം​കൂ​ടി നീ​ട്ടി​ക്കി​ട്ടും. ശ​ന്പ​ളം: ആ​ദ്യ വ​ർ​ഷം-29,000, ര​ണ്ടാം വ​ർ​ഷം 31,000.

ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ-800 ഒ​ഴി​വ്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 60% മാ​ർ​ക്കോ​ടെ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). ബി​രു​ദ​മാ​ണു യോ​ഗ്യ​ത. പ്രാ​യം: 20-25. യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ 2023 ന​വം​ബ​ർ 1 അ​ടി​സ്ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).

കേ​ര​ള​ത്തി​ൽ ക​ണ്ണൂ​ർ, കൊ​ച്ചി, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു പ​രീ​ക്ഷാ​കേ​ന്ദ്രം. ഫീ​സ്: 1000 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
www.idbibank.in