ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് ബി, സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ എയിംസുകളിലായി 3036 ഒഴിവ്. കോമണ്‍ റിക്രൂട്ട്മെന്റ് എക്സാമിനേഷൻ ഫോർ എയിംസ് (സിആർഇ-എയിംസ്) മുഖേനയാണു തെരഞ്ഞെടുപ്പ്. ഡിസംബർ ഒന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള എയിംസുകൾ: ഭട്ടിൻഡ, ഭോപ്പാൽ, ബിബിനഗർ, ബിലാസ്പുർ, ദേവ്ഗഡ്, ഗോഹട്ടി, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, പാറ്റ്ന, റായ്ബറേലി, ഋഷികേശ്, വിജയ്പുർ. ഡിസംബർ 18, 20 തീയതികളിൽ പരീക്ഷ. ഫീസ്: 3000 രൂപ (അർഹർക്ക് ഇളവ്). ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.
www.aiimsexams.ac.in