ന്യൂഡൽഹി ദ്വാരകയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ 204 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്ക്കാലിക നിയമനമാണ്.
ഒഴിവുകൾ: നഴ്സിംഗ് ഓഫീസർ- 152, ലാബ് ടെക്നീഷ്യൻ- നാല്, ലാബ് അസിസ്റ്റന്റ്- ഒന്ന്, ഫാർമസിസ്റ്റ്-11, ജൂണിയർ റേഡിയോഗ്രാഫർ- അഞ്ച്, ഇസിജി ടെക്നീഷ്യൻ- മൂന്ന്, റിഫ്രാക്ഷനിസ്റ്റ്- രണ്ട്, ഓഡിയോമെട്രി അസിസ്റ്റന്റ്- ഒന്ന്,
ഫിസിയോതെറാപ്പിസ്റ്റ്- രണ്ട്, ഒടി ടെക്നീഷ്യൻ- നാല്, ഒടി അസിസ്റ്റന്റ്- അഞ്ച്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്- രണ്ട്, അസിസ്റ്റന്റ് ഡയറ്റീശഷ്യൻ- ഒന്ന്, പോസ്റ്റ്മോർട്ടം ടെക്നീഷ്യൻ- ഒന്ന്, മോർച്ചറി അസിസ്റ്റന്റ്- ഒന്ന്, ഡ്രസർ- നാല്, പ്ലാസ്റ്റർ റൂം അസിസ്റ്റന്റ്- നാല്.
നഴ്സിംഗ് ഓഫീസറുടെ യോഗ്യത: എസ്എസ്എൽസി. അംഗീകൃത എഗ്രേഡ് നഴ്സിംഗ് സർട്ടിഫിക്കറ്റ്, മിഡ് വൈഫറി സർട്ടിഫിക്കറ്റ്. ഹിന്ദിയിലുള്ള ഭാഷാപ്രാവീണ്യം. പ്രായം: 32 വയസ്. ശന്പളം: 60,012 രൂപ.
കൂടുതൽ വിവരങ്ങൾക്ക് https://www.becil.co/vacansise കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24.