ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​​യി​​​​ൽ 1,675 ഒ​​​​ഴി​​​​വ്
കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് കീ​​​​ഴി​​​​ലു​​​​ള്ള ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​​യി​​​​ൽ (ഐ​​​​ബി) സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റ്/​​​​എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്, മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ് (ജ​​​​ന​​​​റ​​​​ൽ) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 1,675 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്. സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റ് / എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്- 1,525. മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫ്- 150 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഉ​​​​ൾ​​​​പ്പെ​​​​ടെ 37 സ​​​​ബ്സി​​​​ഡി​​​​യ​​​​റി ബ്യൂ​​​​റോ​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റി​​​​ന്‍റെ 126 ഒ​​​​ഴി​​​​വും മ​​​​ൾ​​​​ട്ടി ടാ​​​​സ്കിം​​​​ഗ് സ്റ്റാ​​​​ഫി​​​​ന്‍റെ ആ​​​​റ് ഒ​​​​ഴി​​​​വു​​​​മാ​​​​ണ് ഉ​​​​ള്ള​​​​ത്.

യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് വി​​​​ജ​​​​യം/ ത​​​​ത്തു​​​​ല്യം. ഏ​​​​തു സം​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത് ആ ​​​​സം​​​​സ്ഥാ​​​​ന​​​​ത്തെ പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​യം: സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റ്/​​​​എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് 27 വ​​​​യ​​​​സും എം​​​​ടി​​​​എ​​​​സ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് 18- 25 വ​​​​യ​​​​സു​​​​മാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.

ഫീ​​​​സ്: എ​​​​ല്ലാ അ​​​​പേ​​​​ക്ഷ​​​​ക​​​​രും പ്രോ​​​​സ​​​​സിം​​​​ഗ് ചാ​​​​ർ​​​​ജാ​​​​യ 450 രൂ​​​​പ ന​​​​ൽ​​​​ക​​​​ണം. ഇ​​​​തു കൂ​​​​ടാ​​​​തെ ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ്, ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പെ​​​​ടു​​​​ന്ന പു​​​​രു​​​​ഷ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​രീ​​​​ക്ഷാ ഫീ​​​​സാ​​​​യി 50 രൂ​​​​പ കൂ​​​​ടി അ​​​​ട​​​​യ്ക്ക​​​​ണം.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.mha.gov.in, www.ncs. gov.in എ​​​​ന്നീ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി പ​​​​ത്ത്.