മം​​​ഗ​​​ളൂ​​​രു റി​​​ഫൈ​​​നറി​​​യി​​​ൽ അ​​​സി. എ​​​ൻ​​​ജി​​​നി​​​യ​​​ർ/എ​​​ക്സി​​​ക്യു​​​ട്ടീ​​​വ്
കേ​​​ന്ദ്ര പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ മം​​​ഗ​​​ളൂ​​​രു റി​​​ഫൈ​​​ന​​​റി & പെ​​​ട്രോ കെ​​​മി​​​ക്ക​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ/ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ത​​​സ്തി​​​ക​​​യി​​​ലെ 96 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മാ​​​നേ​​​ജ്മെ​​​ന്‍റ് കേ​​​ഡ​​​റി​​​ലാ​​​ണ് അ​​​വ​​​സ​​​രം.

ഒ​​​ഴി​​​വു​​​ക​​​ൾ: കെ​​​മി​​​ക്ക​​​ൽ- 28, മെ​​​ക്കാ​​​നി​​​ക്ക​​​ൽ- 24, സി​​​വി​​​ൽ- ര​​​ണ്ട്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ- ഏ​​​ഴ്, ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ- 11, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്- അ​​​ഞ്ച്, കെ​​​മി​​​സ്ട്രി- ഒ​​​ന്ന്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്- 12, ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​ഷേ​​​ൻ സ​​​യ​​​ൻ​​​സ്- ഒ​​​ന്ന്, ഫി​​​നാ​​​ൻ​​​സ്/ ഇ​​​ന്‍റേ​​​ണ​​​ൽ ഓ​​​ഡി​​​റ്റ്- നാ​​​ല്, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ- ഒ​​​ന്ന്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: കെ​​​മി​​​ക്ക​​​ൽ, മെ​​​ക്കാനി​ക്ക​​ൽ, സി​​​വി​​​ൽ, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ, ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്, കെ​​​മി​​​സ്ട്രി എ​​​ന്നി​​​വ​​​യി​​​ലേ​​​ക്ക് ഗേ​​​റ്റ് 2022 മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ, യു​​​ജി​​​സി നെ​​​റ്റ് യോ​​​ഗ്യ​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​മാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ഫി​​​നാ​​​ൻ​​​സ്/ ഇ​​​ന്‍റേ​​​ണ​​​ൽ ഓ​​​ഡി​​​റ്റ്, സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യും അ​​​ഭി​​​മു​​​ഖ​​​വും ഗ്രൂ​​​പ്പ് ഡി​​​സ്ക്‌​​​ഷ​​​നും ഉ​​​ണ്ടാ​​​വും.

പ്രാ​​​യം: 27 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വു​​​ണ്ട്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 118 രൂ​​​പ. വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കും എ​​​സ്‌​​​സി, എ​​​സ്ടി, ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും ഫീ​​​സ് ബാ​​​ധ​​​ക​​​മ​​​ല്ല. അ​​​പേ​​​ക്ഷ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​യ​​​യ്ക്ക​​​ണം. അ​​​വാ​​​സ​​​ന തീ​​​യ​​​തി: ജ​​​നു​​​വ​​​രി 15.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.mrpl.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.