ഹി​ന്ദി/ ജൂ​ണി​യ​ർ ട്രാ​ൻ​സ്‌ലേ​റ്റ​ർ
സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ജൂ​ണി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌ലേ​റ്റ​ർ, സീ​നി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌ലേ​റ്റ​ർ പ​രീ​ക്ഷാ (2022) വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​വി​ധ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​കു​പ്പ്/ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ഗ്രൂ​പ്പ് ബി ​നോ​ണ്‍-​ഗ​സ​റ്റ​ഡ് ത​സ്തി​ക​ക​ളി​ലെ പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ത്തി​നാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.

ജൂ​ണി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌ലേ​റ്റ​ർ-​സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ഒ​ഫീ​ഷ്യ​ൽ ലാം​ഗ്വേ​ജ് സ​ർ​വീ​സ്, ജൂ​ണി​യ​ർ ട്രാ​ൻ​സ്‌ലേ​റ്റ​ർ- റെ​യി​ൽ​വേ ബോ​ർ​ഡ്, ജൂ​ണി​യ​ർ ട്രാ​ൻ​സ്‌ലേ​റ്റ​ർ- ആം​ഡ് ഫോ​ഴ്സ​സ് ആ​സ്ഥാ​നം, ജൂ​ണി​യ​ർ ട്രാ​ൻ​സ്‌ലേ​റ്റ​ർ/ ജൂ​ണി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌ലേ​റ്റ​ർ സ​ബോ​ഡി​നേ​റ്റ് ഓ​ഫീ​സു​ക​ൾ, സീ​നി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌ലേ​റ്റ​ർ- വി​വി​ധ കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ൾ/ വ​കു​പ്പു​ക​ൾ/ ഓ​ഫീ​സു​ക​ൾ എ​ന്നീ ത​സ്തി​ക​ക​ളി​ലാ​യി​രി​ക്കും നി​യ​മ​നം.
പ്രാ​യ​പ​രി​ധി: 18- 30 വ​യ​സ്.

02.01.1922 നും 01.01.2004 ​നും മ​ധ്യേ ജ​നി​ച്ച​വ​ർ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നും വ​ർ​ഷ​ത്തെ ഇ​ള​വ് ല​ഭി​ക്കും.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ജൂ​ണി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌ലേ​റ്റ​ർ/ ജൂ​ണി​യ​ർ ട്രാ​ൻ​സ്‌ലേ​റ്റ​ർ: ഹി​ന്ദി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം/ ബി​രു​ദ​ത്തി​ന് ഇം​ഗ്ലീ​ഷ് പ​ഠ​ന​മാ​ധ്യ​മമാ​യി​രി​ക്ക​ണം.

അ​ല്ലെ​ങ്കി​ൽ ഇം​ഗ്ലീ​ഷി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. ഹി​ന്ദി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം/ ബി​രു​ദ​ത്തി​ന് ഹി​ന്ദി പ​ഠ​ന​മാ​ധ്യ​മ​മാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഹി​ന്ദി​യും ഇം​ഗ്ലീ​ഷു​മ​ല്ലാ​ത്ത മ​റ്റേ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. ഹി​ന്ദി പ​ഠ​ന​മാ​ധ്യ​മ​വും ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​വു​മാ​യി​രി​ക്ക​ണം. ബി​രു​ദ​ത്തി​ന് ഇം​ഗ്ലീ​ഷ് പ​ഠ​ന​മാ​ധ്യ​മമാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഹി​ന്ദി​യും ഇം​ഗ്ലീ​ഷു​മ​ല്ലാ​ത്ത മ​റ്റേ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം.

ഇം​ഗ്ലീ​ഷ് പ​ഠ​ന​മാ​ധ്യ​മ​വും ഹി​ന്ദി ഒ​രു വി​ഷ​യ​വു​മാ​യി​രി​ക്ക​ണം. ബി​രു​ദ​ത്തി​ന് ഹി​ന്ദി പ​ഠ​ന​മാ​ധ്യ​മമാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഹി​ന്ദി​യും ഇം​ഗ്ലീ​ഷു​മ​ല്ലാ​ത്ത മ​റ്റേ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. ഹി​ന്ദി​യും ഇം​ഗ്ലീ​ഷും പ​ഠ​ന​വി​ഷ​യ​മാ​യിരി​ക്ക​ണം. ബി​രു​ദ​ത്തി​ന് ഇം​ഗ്ലീ​ഷോ ഹി​ന്ദി​യോ പ​ഠ​ന​മാ​ധ്യ​മ​മാ​യി​രി​ക്ക​ണം.

കൂ​ടാ​തെ ഇം​ഗ്ലീ​ഷ്-​ഹി​ന്ദി & ഹി​ന്ദി- ഇം​ഗ്ലീ​ഷ് ട്രാ​ൻ​സ്‌ലേ​ഷ​നി​ൽ ഡി​പ്ലോ​മ/ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള ഓ​ഫീ​സ്-സ്ഥാ​പ​ന​ത്തി​ൽ ഇം​ഗ്ലീ​ഷ്-​ഹി​ന്ദി-​ഇം​ഗ്ലീ​ഷ് ട്രാ​ൻ​സ്‌ലേ​ഷ​നി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

സീ​നി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌ലേ​റ്റ​ർ

ഹി​ന്ദി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം/ ബി​രു​ദ​ത്തി​ന് ഇം​ഗ്ലീ​ഷ് പ​ഠ​ന​മാ​ധ്യ​മ​മാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഇം​ഗ്ലീ​ഷി​ൽ ബി​രു​ദ​ാന​ന്ത​ര ബി​രു​ദം. ഹി​ന്ദി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം/ ബി​രു​ദ​ത്തി​ന് ഹി​ന്ദി പ​ഠ​ന​മാ​ധ്യമ​മാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഹി​ന്ദി​യും ഇം​ഗ്ലീ​ഷു​മ​ല്ലാ​തെ മ​റ്റേ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. ഹി​ന്ദി പ​ഠ​ന​മാ​ധ്യ​മ​വും ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​വു​മാ​യി​രി​ക്ക​ണം.

ബി​രു​ദ​ത്തി​ന് ഇം​ഗ്ലീ​ഷ് പ​ഠ​ന​മാ​ധ്യ​മമാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഹി​ന്ദി​യും ഇം​ഗ്ലീ​ഷു​മ​ല്ലാ​തെ മ​റ്റേ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. ഇം​ഗ്ലീ​ഷ് പ​ഠ​ന​മാ​ധ്യ​മവും ഹി​ന്ദി ഒ​രു വി​ഷ​യ​വു​മാ​യി​രി​ക്ക​ണം/ ബി​രു​ദ​ത്തി​ന് ഹി​ന്ദി പ​ഠ​ന​മാ​ധ്യ​മമാ​യി​രി​ക്ക​ണം.

അ​ല്ലെ​ങ്കി​ൽ ഹി​ന്ദി​യും ഇം​ഗ്ലീ​ഷു​മ​ല്ലാ​തെ മ​റ്റേ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. ഹി​ന്ദി​യും ഇം​ഗ്ലീ​ഷും പ​ഠ​ന​വി​ഷ​യ​മാ​യി​രി​ക്ക​ണം/ ബി​രു​ദ​ത്തി​ന് ഇം​ഗ്ലീ​ഷോ ഹി​ന്ദി​യോ പ​ഠ​ന​മാ​ധ്യ​മമാ​യി​രി​ക്ക​ണം.​കൂ​ടാ​തെ ഇം​ഗ്ലീ​ഷ്-​ഹി​ന്ദി & ഹി​ന്ദി- ഇം​ഗ്ലീ​ഷ് ട്രാ​ൻ​സ്‌ലേ​ഷ​നി​ൽ ഡി​പ്ലോ​മ/ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കീ​ഴി​ലു​ള്ള ഓ​ഫീ​സ്-​സ്ഥാ​പ​ന​ത്തി​ൽ ഇം​ഗ്ലീ​ഷ്-​ഹി​ന്ദി-​ഇം​ഗ്ലീ​ഷ് ട്രാ​ൻ​സ്‌ലേ​ഷ​നി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

അ​പേ​ക്ഷാ ഫീ​സ്: 100 രൂ​പ. വ​നി​ത​ക​ൾ, എ​സ്‌സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​മു​ക്ത​ഭ​ട​ൻ​മാ​ർ എ​ന്നി​വ​ർ​ക്ക് ഫീ​സി​ല്ല. ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌ലൈ​നാ​യും ഫീ​സ​ട​യ്ക്കാം.
പ​രീ​ക്ഷ: ര​ണ്ട് പേ​പ്പ​റു​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്കു​ള്ള​ത്. പേ​പ്പ​ർ ഒ​ന്ന് ഒ​ബ്ജ​ക്ടീ​വും പേ​പ്പ​ർ ര​ണ്ട് വി​വ​രാ​ത്മ​ക​വു​മാ​യി​രി​ക്കും.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.ssc.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് നാ​ല്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.