ഇ​​​എ​​​സ്‌​​​ഐ​​​സി​​​യി​​​ല്‍ ഡോ​​​ക്ട​​​ര്‍
കൊ​​​ല്ലം എ​​​ഴു​​​കോ​​​ണി​​​ലെ എം​​​പ്ലോ​​​യീ​​​സ് സ്റ്റേ​​​റ്റ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ (ഇ​​​എ​​​സ്‌​​​ഐ​​​സി) ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ 20 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സീ​​​നി​​​യ​​​ര്‍ റെ​​​സി​​​ഡ​​​ന്‍റ്, ഹോ​​​മി​​​യോ ഫി​​​സി​​​ഷ​​​ന്‍ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്. ക​​​രാ​​​ര്‍ നി​​​യ​​​മ​​​ന​​​മാ​​​ണ്.

സീ​​​നി​​​യ​​​ര്‍ റ​​​സി​​​ഡ​​​ന്‍റ് (മൂ​​​ന്ന് വ​​​ര്‍ഷം): അ​​​ഞ്ച് ഒ​​​ഴി​​​വ്.
ജ​​​ന​​​റ​​​ല്‍ സ​​​ര്‍ജ​​​റി- ര​​​ണ്ട്, ഓ​​​ര്‍ത്തോപീ​​​ഡി​​​ക്‌​​​സ്- ഒ​​​ന്ന്, റേ​​​ഡി​​​യോ​​​ള​​​ജി- ഒ​​​ന്ന്, ഡെ​​​ന്‍റ​​​ല്‍- ഒ​​​ന്ന്.

യോ​​​ഗ്യ​​​ത: ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം/ പി​​​ഡി ഡി​​​പ്ലോ​​​മ.
സീ​​​നി​​​യ​​​ര്‍ റെ​​​സി​​​ഡ​​​ന്‍റ് (ഒ​​​രു വ​​​ര്‍ഷം): 14 ഒ​​​ഴി​​​വ്.
മെ​​​ഡി​​​സി​​​ന്‍- ര​​​ണ്ട്, സ​​​ര്‍ജ​​​റി- ര​​​ണ്ട്, ഒ​​​ബ്‌​​​സ്‌​​​റ്റെ​​​ട്രി​​​ക്‌​​​സ് ആ​​​ന്‍ഡ് ഗൈ​​​ന​​​ക്കോ​​​ള​​​ജി- ര​​​ണ്ട്, ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ്- ഒ​​​ന്ന്, അ​​​ന​​​സ്‌​​​തേ​​​ഷ്യ- ഒ​​​ന്ന്, ഒ​​​ഫ്താ​​​ല്‍മോ​​​ള​​​ജി- ഒ​​​ന്ന്, പ​​​ള്‍മ​​​നോ​​​ള​​​ജി- ഒ​​​ന്ന്, റേ​​​ഡി​​​യോ​​​ള​​​ജി- ഒ​​​ന്ന്, ഡെ​​​ന്‍റ​​​ല്‍- ഒ​​​ന്ന്.

യോ​​​ഗ്യ​​​ത: ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം/ പി​​​ഡി ഡി​​​പ്ല​​​മോ. ഹോ​​​മി​​​യോ ഫി​​​സി​​​ഷ​​​ന്‍- ഒ​​​ന്ന്
യോ​​​ഗ്യ​​​ത: ഹോ​​​മി​​​യോ​​​പ്പ​​​തി ബി​​​രു​​​ദം.

മാ​​​ര്‍ച്ച് 31, ഏ​​​പ്രി​​​ല്‍ ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് അ​​​ഭി​​​മു​​​ഖം. വി​​​ശ​​​ദ​​​വി​​​ര​​​ങ്ങ​​​ള്‍ക്ക് www.esic.nic.in എ​​​ന്ന വെബ്സൈറ്റ് സന്ദർശിക്കുക.